ദി വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ സ്റ്റാർ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ഇന്ത്യൻ മൾട്ടിനാഷണൽ പേ ടെലിവിഷൻ സ്പോർട്സ് ചാനലുകളുടെ ഒരു കൂട്ടമാണ് സ്റ്റാർ സ്പോർട്സ് (മുമ്പ് ESPN സ്റ്റാർ സ്പോർട്സ്). മുമ്പ് സിംഗപ്പൂർ ആസ്ഥാനമായുള്ള ഇ.എസ്.പി.എൻ സ്റ്റാർ സ്പോർട്സിന്റെ ഒരു ഭാഗമായിരുന്നു. സ്റ്റാർ ഇന്ത്യ ഇന്ത്യൻ ബിസിനസ് ഏറ്റെടുക്കുകയും 2013 ൽ ഏകീകൃത സ്റ്റാർ സ്പോർട്സ് ബ്രാൻഡിന് കീഴിൽ ചാനലുകൾ പുനരാരംഭിക്കുകയും ചെയ്തു. 2013 ൽ ജോയിന്റ് വെഞ്ച്വറിൽ നിന്ന് ഇഎസ്പിഎൻ പുറത്തായതിനുശേഷം, സ്റ്റാർ സ്പോർട്സ് ബ്രാൻഡ് അവരുടെ ശ്രദ്ധ ക്രിക്കറ്റിലേക്ക് മാത്രമായി മാറ്റി, ക്രിക്കറ്റുമായി ബന്ധപ്പെട്ട ഹൈലൈറ്റുകൾ ദിവസം തോറും പ്രദർശിപ്പിക്കുന്നു. ഇ‌എസ്‌പി‌എൻ ജെവിയിൽ നിന്ന് പുറത്തുപോയതിനുശേഷം, സർഗ്ഗാത്മകത, ഗ്രാഫിക്സ്, ഉള്ളടക്കത്തിന്റെ ഗുണനിലവാരം എന്നിവയിൽ കുറവുണ്ടെന്ന് ചില വിഭാഗം കാഴ്ചക്കാർ പരാതിപ്പെട്ടിട്ടുണ്ട്.

സ്റ്റാർ സ്പോർട്സ്
ആരംഭം 21 ആഗസ്റ്റ് 1993[1]
List
  • സ്റ്റാർ സ്പോർട്സ് 1: 21 ആഗസ്റ്റ് 1993
    സ്റ്റാർ സ്പോർട്സ് 2: 11 മാർച്ച് 2013
    സ്റ്റാർ സ്പോർട്സ് ഹിന്ദി 1, സ്റ്റാർ സ്പോർട്സ് തമിഴ് 1, എച്ച് ഡി 1 and എച്ച് ഡി 2: (28 മേയ് 2017)
    സ്റ്റാർ സ്പോർട്സ് എച്ച് ഡി3 and എച്ച് ഡി4: 1 ഫെബ്രുവരി 2015
    സ്റ്റാർ സ്പോർട്സ് സെലക്ട് എച്ച് ഡി1 & എച്ച് ഡി2: 10 ആഗസ്റ്റ് 2016
Network സ്റ്റാർ ഇന്ത്യ
ഉടമ സ്റ്റാർ ഇന്ത്യ (വാൾട്ട് ഡിസ്നി കമ്പനി)
ചിത്ര ഫോർമാറ്റ് 576i (എസ് ഡി ടി വി)
1080i (എച്ച് ഡി ടി വി)
2160i (യു എച്ച് ഡി ടി വി)
മുദ്രാവാക്യം ബിലീവ്
രാജ്യം ഇന്ത്യ
ഭാഷ ഇംഗ്ലീഷ്
ഹിന്ദി, തമിഴ്,മലയാളം,[2]
പ്രക്ഷേപണമേഖല ഇന്ത്യ, പാകിസ്താൻ, ഭൂട്ടാൻ, മാലദ്വീപ്, നേപ്പാൾ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് & ശ്രീ ലങ്ക
മുഖ്യകാര്യാലയം സ്റ്റാർ ഹൗസ്സ്, ഉർമി എസ്റ്റേറ്റ്, 95 Ganpatrao Kadam Marg, Lower Parel (West), മുംബൈ-400 013, ഇന്ത്യ
മുൻപ് അറിയപ്പെട്ടിരുന്നത് സ്റ്റാർ സ്പോർട്സ് 1: സ്റ്റാർ സ്പോർട്സ്
(21 ജനുവരി 1993 - 5 നവംബർ 2013)
Replaced പ്രൈം സ്പോർട്സ്
(21 ആഗസ്റ്റ് 1991 – 21 ആഗസ്റ്റ് 1993)
സ്റ്റാർ സ്പോർട്സ് 3: സ്റ്റാർ ക്രിക്കറ്റ്
(2007 - 5 നവംബർ 2013)
'സ്റ്റാർ സ്പോർട്സ് തമിഴ് 1:സ്റ്റാർ സ്പോർട്സ് 4: ഇ എസ് പി എൻ
(1995 - 5 നവംബർ 2013)
(28 May 2017)
സ്റ്റാർ സ്പോർട്സ് എച്ച് ഡി1: സ്റ്റാർ ക്രിക്കറ്റ് എച്ച് ഡി
(21 ജൂലൈ 2011 - 5 നവംബർ 2013)
സ്റ്റാർ സ്പോർട്സ് എച്ച് ഡി2: ഇ എസ് പി എൻ എച്ച് ഡി
(21 ജൂലൈ 2011 - 5 നവംബർ 2013)
Replaced by ഫോക്സ് സ്പോർട്സ് 2
(ഏഷ്യ)
വെബ്സൈറ്റ് www.hotstar.com
tvguide.starsports.com

ചാനലുകൾ തിരുത്തുക

സ്റ്റാർ സ്പോർട്സ് നെറ്റവർക്കിനു കീഴിൽ പതിനേഴ് ചാനലുകൾ ഉണ്ട്. അതിൽ പത്തെണ്ണം എസ് ഡി ചാനലുകളും ഏഴെണ്ണം എച്ച് ഡി ചാനലുകളും ആണ്.

ചാനൽ ഭാഷ SD/HD ലഭ്യത കുറിപ്പുകൾ
സ്റ്റാർ സ്പോർട്സ് 1 ഇംഗ്ലീഷ് SD+HD
സ്റ്റാർ സ്പോർട്സ് 2
സ്റ്റാർ സ്പോർട്സ് 3 ഇംഗ്ലീഷ് , ഹിന്ദി, ബംഗ്ല, മലയാളം SD
സ്റ്റാർ സ്പോർട്സ് സെലക്റ്റ് 1 ഇംഗ്ലീഷ് SD+HD
സ്റ്റാർ സ്പോർട്സ് സെലക്റ്റ് 2
സ്റ്റാർ സ്പോർട്സ് ഫസ്റ്റ് ഹിന്ദി SD
സ്റ്റാർ സ്പോർട്സ് 1 ഹിന്ദി ഹിന്ദി SD+HD
സ്റ്റാർ സ്പോർട്സ് 1 തമിഴ് തമിഴ് HD പതിപ്പ് ഉടനെ ലോഞ്ച് ചെയ്യും
സ്റ്റാർ സ്പോർട്സ് 1 തെലുഗു തെലുഗു
സ്റ്റാർ സ്പോർട്സ് 1 കന്നഡ കന്നഡ SD

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=സ്റ്റാർ_സ്പോർട്സ്&oldid=3800472" എന്ന താളിൽനിന്ന് ശേഖരിച്ചത്