മിച്ചൽ മക്ക്ലെനഗെൻ

മിച്ചൽ മക്ലെനഗൻ, ന്യൂസിലൻഡ് ഫാസ്റ്റ് ബൗളർ
(Mitchell McClenaghan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മിച്ചൽ ജോൺ മക്ക്ലെനഗെൻ (ജനനം: 11 ജൂൺ 1986, ഹാസ്റ്റിങ്സ്, ന്യൂസിലൻഡ്) ഒരു ന്യൂസിലൻഡ് അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ്. ഒരു ഇടംകൈയ്യൻ ഫാസ്റ്റ് ബൗളറായ അദ്ദേഹം ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റിൽ സെൻട്രൽ ഡിസ്ട്രിക്സ് ടീമിനുവേണ്ടിയാണ് അരങ്ങേറ്റം കുറിച്ചത്. പിന്നീട് 2011 സീസണിൽ ഓക്ലാൻഡ് ടീമിലേക്ക് മാറിയ അദ്ദേഹം ആദ്യ മത്സരത്തിൽ തന്നെ നോർത്തേൺ ഡിസ്ട്രിക്റ്റ്സ് ടീമിനെതിരെ 30 റൺസ് മാത്രം വഴങ്ങി 5 വിക്കറ്റുകളെടുത്തു. വെല്ലിങ്ടണിനെതിരെ നടന്ന അടുത്ത മത്സരത്തിൽ 41 റൺസ് വഴങ്ങി 6 വിക്കറ്റുകൾ അദ്ദേഹം നേടി. ലിസ്റ്റ് എ ക്രിക്കറ്റിലും, ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റിലും നടത്തിയ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ 2012-13 സീസണിൽ ദക്ഷിണാഫ്രിക്കക്കെതിരെയുള്ള പരമ്പരയിലേക്ക് ടീമിൽ ഉൾപ്പെടുത്തി. അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ ഏകദിന മത്സരത്തിൽതന്നെ 4 വിക്കറ്റുകൾ വീഴ്ത്തി അദ്ദേഹം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. റിച്ചാഡ് ഹാഡ്ലിക്കു ശേഷം, അരങ്ങേറ്റ മത്സരത്തിൽ തന്നെ 4 വിക്കറ്റുകൾ നേടിയ രണ്ടാമത്തെ ന്യൂസിലൻഡ് കളിക്കാരനാണ് അദ്ദേഹം.[1] 2013ലെ ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ 3 മത്സരങ്ങളിൽനിന്ന് 11 വിക്കറ്റുകൾ നേടി, ടൂർണമെന്റിൽ ഏറ്റവുമധികം വിക്കറ്റുകൾ നേടിയ രണ്ടാമത്തെ കളിക്കാരനായി അദ്ദേഹം മാറി.[2].ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനായും മക്ലെനഗൻ കളിക്കുന്നു.

മിച്ചൽ മക്ക്ലെനഗെൻ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്മിച്ചൽ ജോൺ മക്ക്ലെനഗെൻ
ജനനം (1986-06-11) 11 ജൂൺ 1986  (38 വയസ്സ്)
ഹാസ്റ്റിങ്സ്, ഹോക്സ് ബേ, ന്യൂസിലൻഡ്
ബാറ്റിംഗ് രീതിഇടംകൈയ്യൻ
ബൗളിംഗ് രീതിഇടംകൈയ്യൻ ഫാസ്റ്റ് മീഡിയം
റോൾബൗളർ
പ്രാദേശിക തലത്തിൽ
വർഷംടീം
2007സെൻട്രൽ ഡിസ്ട്രിക്റ്റ് സ്റ്റാഗ്സ്
2015മുംബൈ ഇന്ത്യൻസ്
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ഏകദിനം ട്വന്റി20 ഫസ്റ്റ് ക്ലാസ്സ് ലിസ്റ്റ് എ
കളികൾ 10 7 26 34
നേടിയ റൺസ് 7 7 175 73
ബാറ്റിംഗ് ശരാശരി 7.00 7 9.21 9.12
100-കൾ/50-കൾ 0/0 0/0 0/0 0/0
ഉയർന്ന സ്കോർ 4 6* 34 23
എറിഞ്ഞ പന്തുകൾ 550 156 4,986 1,605
വിക്കറ്റുകൾ 29 8 76 66
ബൗളിംഗ് ശരാശരി 18.51 25.50 39.03 23.56
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0 2 2
മത്സരത്തിൽ 10 വിക്കറ്റ് 0 0 0 0
മികച്ച ബൗളിംഗ് 4/20 2/24 8/23 6/41
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 3/– 2/– 6/– 7/–
ഉറവിടം: ക്രിക്കിൻഫോ, 26 ജൂൺ 2013
  1. മക്ക്ലെനഗെൻ:കളിക്കാരനെക്കുറിച്ച്-ക്രിക്കിൻഫോയിൽനിന്ന്
  2. "ചാമ്പ്യൻസ് ട്രോഫി, 2013 – കൂടുതൽ വിക്കറ്റുകൾ". ക്രിക്കിൻഫോ.കോം. ഇ.എസ്.പി.എൻ. Retrieved 24 ജൂൺ 2013.
"https://ml.wikipedia.org/w/index.php?title=മിച്ചൽ_മക്ക്ലെനഗെൻ&oldid=2177190" എന്ന താളിൽനിന്ന് ശേഖരിച്ചത്