ശേഷ്റാവു കൃഷ്ണറാവു വാങ്കഡെ സ്റ്റേഡിയം (വാങ്കഡെ സ്റ്റേഡിയം) മഹാരാഷ്ട്രയിലെ മുംബൈയിൽ സ്ഥിതിചെയ്യുന്ന ഒരു ക്രിക്കറ്റ് സ്റ്റേഡിയമാണ്. ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയും മുംബൈ ക്രിക്കറ്റ് അസോസിയേഷനും തമ്മിൽ ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വിതരണത്തെച്ചൊല്ലിയുണ്ടായ ഒരു തർക്കമാണ് ഈ സ്റ്റേഡിയത്തിന്റെ നിർമ്മാണത്തിലേക്ക് നയിച്ചത്.[3] 1973ഓടെ ഈ പ്രശ്നം രൂക്ഷമായി. അതേത്തുടർന്ന് അന്നത്തെ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയും അറിയപ്പെടുന്ന രാഷ്ടീയനേതാവുമായിരുന്ന എസ്.കെ. വാങ്കഡെയുടെ നേതൃത്വത്തിൽ ഈ സ്റ്റേഡിയത്തിന്റെ പണിയാരംഭിച്ചു. ഏകദേശം ആറു മാസത്തിനുള്ളിൽ ഈ സ്റ്റേഡിയത്തിന്റെ പണി പൂർത്തിയായി. 1975 ജനുവരിയിൽ നടന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് മത്സരമായിരുന്നു ഈ ഗ്രൗണ്ടിൽ നടന്ന ആദ്യ അന്താരാഷ്ട്ര മത്സരം.[2]

വാങ്കഡെ സ്റ്റേഡിയം
वानखेडे मैदान
2011 ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ മത്സര ദിനത്തിൽ വാങ്കഡെ
ഗ്രൗണ്ടിന്റെ വിവരണം
സ്ഥാനംമുംബൈ
സ്ഥാപിതം1974
ഇരിപ്പിടങ്ങളുടെ എണ്ണം33,000[1]
ഉടമമുംബൈ ക്രിക്കറ്റ് അസോസിയേഷൻ
ശില്പിശശി പ്രഭു (1974,2010)
കരാറുകാരൻബില്ലിമോറിയ ആൻഡ് കമ്പനി
പ്രവർത്തിപ്പിക്കുന്നത്മുംബൈ ക്രിക്കറ്റ് അസോസിയേഷൻ
പാട്ടക്കാർമുംബൈ ക്രിക്കറ്റ് ടീം
മുംബൈ ഇന്ത്യൻസ്
End names
ഗർവാരെ പവലിയൻ എൻഡ്
ടാറ്റ എൻഡ്
അന്തർദ്ദേശീയ വിവരങ്ങൾ
ആദ്യ ടെസ്റ്റ്23 – 29 ജനുവരി 1975[2]: ഇന്ത്യ v വെസ്റ്റ് ഇൻഡീസ്
അവസാന ടെസ്റ്റ്22 – 26 നവംബർ 2011: ഇന്ത്യ v വെസ്റ്റ് ഇൻഡീസ്
ആദ്യ ഏകദിനം17 ജനുവരി 1987: ഇന്ത്യ v ശ്രീലങ്ക
അവസാന ഏകദിനം23 ഒക്ടോബർ 2011: ഇന്ത്യ v ഇംഗ്ലണ്ട്

ടെസ്റ്റ് മത്സരങ്ങൾ

തിരുത്തുക

വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ടെസ്റ്റ് മത്സരങ്ങളുടെ പട്ടിക.[4]

ക്രമ നം. ടീം (എ) ടീം (ബി) വിജയി മാർജിൻ തീയതി
1   ഇന്ത്യ   വെസ്റ്റ് ഇൻഡീസ്   വെസ്റ്റ് ഇൻഡീസ് 201 റൺസ് ജനു 23-29 1975
2   ഇന്ത്യ   ന്യൂസിലൻഡ്   ഇന്ത്യ 162 റൺസ് നവ 10-15 1976
3   ഇന്ത്യ   ഇംഗ്ലണ്ട് സമനില N/A ഫെബ്രു11-16 1977
4   ഇന്ത്യ   വെസ്റ്റ് ഇൻഡീസ് സമനില N/A നവ 1-6 1978
5   ഇന്ത്യ   ഓസ്ട്രേലിയ   ഇന്ത്യ ഇന്നിങ്സ് & 100 റൺസ് നവ 3-7 1979
6   ഇന്ത്യ   പാകിസ്താൻ   ഇന്ത്യ 131 റൺസ് ഡിസം 16-20 1979
7   ഇന്ത്യ   ഇംഗ്ലണ്ട്   ഇംഗ്ലണ്ട് 10 വിക്കറ്റ് ഫെബ്രു 15-19 1980
8   ഇന്ത്യ   ഇംഗ്ലണ്ട്   ഇന്ത്യ 138 റൺസ് നവ 27-ഡിസം 1 1981
9   ഇന്ത്യ   വെസ്റ്റ് ഇൻഡീസ് സമനില N/A നവ 24-29 1983
10   ഇന്ത്യ   ഇംഗ്ലണ്ട്   ഇന്ത്യ 8 വിക്കറ്റ് നവ 28-Dec 3 1984
11   ഇന്ത്യ   ഓസ്ട്രേലിയ സമനില N/A ഒക്ടോ 15-19 1986
12   ഇന്ത്യ   വെസ്റ്റ് ഇൻഡീസ് സമനില N/A ഡിസം 11-16 1987
13   ഇന്ത്യ   ന്യൂസിലൻഡ്   ന്യൂസിലൻഡ് 136 റൺസ് നവ 24-29 1988
14   ഇന്ത്യ   ഇംഗ്ലണ്ട്   ഇന്ത്യ ഇന്നിങ്സ് & 15 റൺസ് ഫെബ്രു 19-23 1993
15   ഇന്ത്യ   വെസ്റ്റ് ഇൻഡീസ്   ഇന്ത്യ 96 റൺസ് നവ 18-22 1994
16   ഇന്ത്യ   ശ്രീലങ്ക സമനില N/A ഡിസം 3-7 1997
17   ഇന്ത്യ   ദക്ഷിണാഫ്രിക്ക   ദക്ഷിണാഫ്രിക്ക 4 വിക്കറ്റ് ഫെബ്രു 24-26 2000
18   ഇന്ത്യ   ഓസ്ട്രേലിയ   ഓസ്ട്രേലിയ 10 വിക്കറ്റ് ഫെബ്രു 27-മാർ 1 2001
19   ഇന്ത്യ   വെസ്റ്റ് ഇൻഡീസ്   ഇന്ത്യ ഇന്നിങ്സ് & 112 റൺസ് ഒക്ടോ 9-12 2002
20   ഇന്ത്യ   ഓസ്ട്രേലിയ   ഇന്ത്യ 13 റൺസ് നവ 3-5 2004
21   ഇന്ത്യ   ഇംഗ്ലണ്ട്   ഇംഗ്ലണ്ട് 112 റൺസ് മാർ 18-22 2006
22   ഇന്ത്യ   വെസ്റ്റ് ഇൻഡീസ് സമനില N/A നവ 22-26 2011
23   ഇന്ത്യ   ഇംഗ്ലണ്ട്   ഇംഗ്ലണ്ട് 10 വിക്കറ്റ് നവ 23-26 2012
  1. "ക്രിക്കിൻഫോ: വാങ്കഡെ സ്റ്റേഡിയം". ESPNcricinfo. Retrieved 5 മാർച്ച് 2011.
  2. 2.0 2.1 Inglis, Simon (25 മേയ് 2000). Sightlines: a stadium odyssey. യെല്ലോ ജേഴ്സി. ISBN 978-0-224-05968-8. Retrieved 20 മേയ് 2012.
  3. "ക്രിക്കിൻഫോ: ബ്രാബോൺ സ്റ്റേഡിയം". ESPNcricinfo. Retrieved 5 മാർച്ച് 2011.
  4. "വാങ്കഡെ സ്റ്റേഡിയം: ടെസ്റ്റ് മത്സര ഫലങ്ങൾ". ESPN Cricinfo. 03 Dec 2012. {{cite web}}: Check date values in: |date= (help)
"https://ml.wikipedia.org/w/index.php?title=വാങ്കഡെ_സ്റ്റേഡിയം&oldid=2928204" എന്ന താളിൽനിന്ന് ശേഖരിച്ചത്