ഇന്ത്യയിലെ കൊൽക്കത്തയിൽ സ്ഥിതി ചെയ്യുന്ന ഒരു ക്രിക്കറ്റ് സ്റ്റേഡിയമാണ്‌ ഈഡൻ ഗാർഡൻസ്(ബംഗാളി: ইডেন গার্ডেন্স). ബംഗാൾ ക്രിക്കറ്റ് ടീമിന്റെയും, ഐ.പി.എല്ലിലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെയും ഹോം ഗ്രൗണ്ട് ആയ ഇവിടെ നിരവധി അന്തർദേശീയ ടെസ്റ്റ്,ഏകദിന ക്രിക്കറ്റ് മത്സരങ്ങൾ നടന്നിട്ടുണ്ട്[1]. ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയവും ഇന്ത്യയിലെ ഏറ്റവും സൗകര്യങ്ങളുള്ള ക്രിക്കറ്റ് സ്റ്റേഡിയവും ഈഡൻ ഗാർഡനാണ്‌. ഇന്ത്യയിൽ ഏറ്റവുമധികം കാണികളെ ഉൾക്കൊള്ളാവുന്ന ക്രിക്കറ്റ് സ്റ്റേഡിയവും ഇതാണ്‌.

ഈഡൻ ഗാർഡൻസ്
ഗ്രൗണ്ടിന്റെ വിവരണം
സ്ഥാനംകൊൽക്കത്ത
സ്ഥാപിതം1865
ഇരിപ്പിടങ്ങളുടെ എണ്ണം90,000
ഉടമഇന്ത്യൻ ആർമി [1]
പ്രവർത്തിപ്പിക്കുന്നത്ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാൾ
പാട്ടക്കാർബംഗാൾ ക്രിക്കറ്റ് ടീം, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്
End names
ഹൈകോർട്ട് എൻഡ്
പവലിയൻ എൻഡ്
അന്തർദ്ദേശീയ വിവരങ്ങൾ
ആദ്യ ടെസ്റ്റ്5 Jan - 8 Jan 1934: India v England
അവസാന ടെസ്റ്റ്14 Feb - 18 Feb 2010: India v South Africa
ആദ്യ ഏകദിനം18 Feb 1987: India'കട്ടികൂട്ടിയ എഴുത്ത്' v Srilanka

ഇന്ത്യൻ സംസ്ഥാനമായ ബംഗാളിൻറെ തലസ്ഥാനമായ കൊൽക്കത്തയിൽ സ്ഥിതിചെയ്യുന്ന ക്രിക്കറ്റ്‌ സ്റ്റേഡിയമാണ് ഈഡൻ ഗാർഡൻസ്.

അസോസിയേഷൻ ഫുട്ബോൾ മത്സരങ്ങൾക്കും ഈ ഗ്രൗണ്ട് ഉപയോഗിക്കാറുണ്ട്. 1864-ലാണ് ഈ ഗ്രൗണ്ട് ഉണ്ടാക്കിയത്. ബംഗാൾ ക്രിക്കറ്റ് ടീമിൻറെയും ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ്‌ റൈഡർസിൻറെയും ഹോം ഗ്രൗണ്ടാണ് ഈഡൻ ഗാർഡൻസ്. കൂടാതെ അന്താരാഷ്‌ട്ര വൺ ഡേ, ടി20, ടെസ്റ്റ്‌ മത്സരങ്ങൾക്കും ഈഡൻ ഗാർഡൻസ് വേദിയാകാറുണ്ട്. 66,349 കാണികൾക്ക് ഇരിപ്പിടം ഉള്ള ഈഡൻ ഗാർഡൻസ് ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ്‌ സ്റ്റേഡിയവും ലോകത്തിൽ മെൽബോൺ ക്രിക്കറ്റ്‌ ഗ്രൗണ്ടിനു ശേഷം രണ്ടാമത്തെ ഏറ്റവും വലിയ ക്രിക്കറ്റ്‌ സ്റ്റേഡിയവുമാണ്. [2]

ലോകത്തിലേ ഏറ്റവും പ്രശസ്തമായ ക്രിക്കറ്റ്‌ സ്റ്റേഡിയങ്ങളിൽ ഒന്നാണ് ഈഡൻ ഗാർഡൻസ്. [3] വേൾഡ് കപ്പ്‌, വേൾഡ് ടി20, ഏഷ്യ കപ്പ്‌ തുടങ്ങിയ ഏറ്റവും പ്രധാനപ്പെട്ട മത്സരങ്ങൾ ഇവിടെ അരങ്ങേറിയിട്ടുണ്ട്. 1987-ൽ ക്രിക്കറ്റ്‌ ലോകകപ്പ് ഫൈനലിനും ഈഡൻ ഗാർഡൻസ് വേദിയായി. ആദ്യ മൂന്ന് ലോകകപ്പ് ഫൈനലുകൾക്കും വേദിയായ ലോർഡ്സിനു ശേഷം ആദ്യമായി ലോകകപ്പ് ഫൈനലിനു വേദിയായ ഗ്രൗണ്ട് ഈഡൻ ഗാർഡൻസ് ആണ്.

1841-ൽ അന്നത്തെ ഇന്ത്യയുടെ ഗവർണർ ജനറൽ ആയിരുന്ന ലോർഡ്‌ ഓക്ക്ലാണ്ടിൻറെ ഈഡൻ സഹോദരിമാരുടെ പേര് നൽകിയ പാർക്കായ ഈഡൻ ഗാർഡൻസിന് സമീപമായി സ്ഥിതിചെയ്യുന്നതിനാലാണ് ഗ്രൗണ്ടിനു ഈ പേര് വന്നത്. [4] കൊൽക്കത്ത നഗരത്തിൻറെ ബി ബി ഡി ബാഘ് പ്രദേശത്താണ് സ്റ്റേഡിയം സ്ഥിതിചെയ്യുന്നത്, സംസ്ഥാന സെക്രട്ടേറിയേറ്റിനു സമീപം, കൽകട്ട ഹൈകോടതിക്ക് എതിർവശം. 1864-ൽ സ്ഥാപിച്ച സ്റ്റേഡിയത്തിൻറെ ശേഷി 2011 ലോകകപ്പ് ക്രിക്കട്ടിനു വേണ്ടി നവീകരിച്ച ശേഷം 66,349 ആണ്, ആദ്യം ഇത് 100,000-ൽ കൂടുതൽ ആയിരുന്നു എന്നാണ് വിചാരിക്കുന്നത്. [5]

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക
  1. "Eden Gardens". CricInfo. Retrieved 2009-04-12.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-01-12. Retrieved 2017-04-13.
  3. "Colosseum and Eden Gardens".
  4. Bag, Shamik. "In the shadow of Eden". ESPN Cricinfo. Retrieved 19 June 2015.
  5. "Eden Gardens". Kolkata City Tours. Retrieved 11 May 2016.

22°33′52.46″N 88°20′35.97″E / 22.5645722°N 88.3433250°E / 22.5645722; 88.3433250

സച്ചിൻ തെണ്ടുൽക്കറുടെ വിടവാങ്ങൽ പരമ്പരയിലെ ആദ്യ മൽസരം നടന്നത് ഇവിടെയായിരുന്നു.

"https://ml.wikipedia.org/w/index.php?title=ഈഡൻ_ഗാർഡൻസ്&oldid=3625375" എന്ന താളിൽനിന്ന് ശേഖരിച്ചത്