സഞ്ജു സാംസൺ
സഞ്ജു വിശ്വനാഥ് സാംസൺ (ജനനം: 11 January 1994) ഒരു ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനാണ്. 2021 ഇന്ത്യൻ പ്രീമിയർ ലീഗിലെ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനാണ്. 2014 അണ്ടർ 19 ലോകകപ്പിനുള്ള ഇന്ത്യ അണ്ടർ 19 ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു. വിജയ് ഹസാരെ ട്രോഫിയിൽ ഇരട്ട സെഞ്ച്വറി നേടിയ ആദ്യ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനാണ് സഞ്ജു. വിജയ് ഹസാരെ ട്രോഫി വിജയ് ഹസാരെ ട്രോഫിയിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറും ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ഇരട്ട സെഞ്ച്വറിയും ഇതാണ്.
വ്യക്തിഗത വിവരങ്ങൾ | |||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | സഞ്ജു വിശ്വനാഥ് സാംസൺ | ||||||||||||||||||||||||||||||||||||||||||||||||||||
ജനനം | പുതിയതുറ, വിഴിഞ്ഞം, തിരുവനന്തപുരം, കേരളം | 11 ജനുവരി 1994||||||||||||||||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | വലംകൈയ്യൻ | ||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | Slow | ||||||||||||||||||||||||||||||||||||||||||||||||||||
റോൾ | വിക്കറ്റ് കീപ്പർ | ||||||||||||||||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | |||||||||||||||||||||||||||||||||||||||||||||||||||||
വർഷം | ടീം | ||||||||||||||||||||||||||||||||||||||||||||||||||||
2011-തുടരുന്നു | കേരളം | ||||||||||||||||||||||||||||||||||||||||||||||||||||
2012 | കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് | ||||||||||||||||||||||||||||||||||||||||||||||||||||
2013-തുടരുന്നു | രാജസ്ഥാൻ റോയൽസ് | ||||||||||||||||||||||||||||||||||||||||||||||||||||
ഇന്ത്യൻ അണ്ടർ 19 ടീം | |||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | |||||||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: Archive<\ref>http://www.espncricinfo.com/india/content/player/425943.html, 1 മാർച്ച് 2013 |
ആഭ്യന്തര ക്രിക്കറ്റിൽ കേരള ടീമിനെയാണ് സഞ്ജു പ്രതിനിധീകരിക്കുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ്, ഡൽഹി ക്യാപ്പിറ്റൽസ് എന്നീ ടീമുകൾക്കുവേണ്ടി അദ്ദേഹം കളിച്ചിട്ടുണ്ട്. ഐ.പി.എല്ലിൽ അർദ്ധസെഞ്ച്വറിനേട്ടം കൈവരിക്കുന്ന രണ്ടാമത്തെ പ്രായം കുറഞ്ഞ കളിക്കാരനാണദ്ദേഹം.[1]. 2013 ഏപ്രിൽ 29 ന് റോയൽ ചലഞ്ചെർസ് ബംഗ്ലുരിനെതിരെ അദ്ദേഹം തന്റെ ആദ്യ ഐ. പി.എൽ അർദ്ധസെഞ്ച്വറി നേടിയപ്പോളാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്.
ഇന്ത്യൻ പ്രീമിയർ ലീഗ്
തിരുത്തുക2012ലെ ഐ.പി.എൽ. ടൂർണമെന്റിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമായിരുന്നെങ്കിലും അദ്ദേഹത്തിന് കളിക്കാൻ അവസരം ലഭിച്ചില്ല. കിങ്സ് ഇലവൺ പഞ്ചാബ് ടീമിനെതിരെയുള്ള മത്സരത്തിൽ അദ്ദേഹം തന്റെ ഐ.പി.എൽ. അരങ്ങേറ്റം കുറിച്ചു. അരങ്ങേറ്റ മത്സരത്തിൽ തന്നെ 27 റൺസും, മൂന്ന് ക്യാച്ചുകളും, ഒരു റൺ ഔട്ടും സ്വന്തം പേരിൽ കുറിച്ച് അദ്ദേഹം വളരെയധികം ശ്രദ്ധ ആകർഷിച്ചിരുന്നു.
തന്റെ നാലാം മത്സരത്തിൽ പുണെ വാരിയെർസിനെതിരെ അതി സമ്മർദ്ദ ഘട്ടത്തിൽ നിന്നും ടീമിനെ രക്ഷപെടുത്തി 'നയാ സോച്' എന്നാ പുരസ്കാരത്തിന് അർഹനായി.ഓൺലൈൻ പോളിംഗിലൂടെ 2013 ഐ.പി.എൽ ഇലെ മികച്ച യുവതാരത്തിനുള്ള പുരസ്കാരവും സഞ്ജു സ്വന്തമാക്കി.[2] സഞ്ജു ബാറ്റു ചെയ്യുന്നത് ശ്രീലങ്കയുടെ മുൻനായകനും ഇപ്പോൾ മുംബൈ ഇന്ത്യൻസിന്റെ പരിശീലകനുമായ മഹേള ജയവർധനയെപ്പോലെയാണ് എന്ന് ഗാവസ്കർ പ്രശംസിച്ചു [3]
ആഭ്യന്തര ക്രിക്കറ്റ് കരിയർ
തിരുത്തുകതിരുവനന്തപുരത്ത് ജൂനിയർ തലങ്ങളിൽ സഞ്ജു തന്റെ മികവു കാട്ടി.അങ്ങനെ സഞ്ജുവിനെ കേരള അണ്ടർ 19 ക്രിക്കറ്റ് ടീമിലേക്ക് പരിഗണിക്കപെട്ടു.പിന്നീട് കൂച്ച് ബീഹാർ ട്രോഫിയിലെ ഉജ്ജ്വല പ്രകടനം 2012-ഇലെ ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീമിലേക്കുള്ള വഴി തുറന്നു കൊടുത്തു.
ഏഷ്യാ കപ്പിലെ പ്രകടനം നിരാശാജനകമായിരുന്നു. 3 ഇന്നിംഗ്സിൽ നിന്നുമായി 14 റൺസ് നെടാനെ കഴിഞ്ഞുള്ളൂ.മങ്ങിയ പ്രകടനം വേൾഡ് കപ്പിനുള്ള അണ്ടർ 19 ടീമിൽ സ്ഥാനം നേടി കൊടുത്തില്ല.എന്നാലും സ്ഥിരധതയാർന്ന ബാറ്റിങ്ങും വിക്കെറ്റിനു പിന്നിലെ മികവും സഞ്ജുവിന് ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിലേക്കുള്ള വഴി തുറന്നു കൊടുത്തു.
കേരളത്തിന് വേണ്ടി രഞ്ജി മത്സരത്തിൽ ഡബിൾ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ബഹുമതി ഇതിനോടകം തന്നെ കരസ്ഥമാക്കാൻ സഞ്ജുവിനു കഴിഞ്ഞു.[അവലംബം ആവശ്യമാണ്] വളരെ ചെറിയ പ്രായത്തിൽ തന്നെ ക്രിക്കറ്റ് മേഖലയിലേക്ക് വരവറിയിച്ച ഒരു കളിക്കാരനാണ് സഞ്ജു.കാൽപന്തു കളിയിൽ ശ്രദ്ധയാർന്ന ഒരു സംസ്ഥാനത്തുനിന്നും ഉദിച്ചുയർന്ന ഒരു യുവപ്രതിഭ എന്നാ നിലയിൽ സഞ്ജു ഏറെ ശ്രദ്ധ ആകർഷിക്കുന്നു.കേരളത്തിൽ നിന്നും വളർന്ന നല്ല ഇനം വിളവാണ് സഞ്ജുവെന്ന് ഇന്ത്യൻ ക്രിക്കറ്റ് കമൻറെറ്ററായ ഹർഷ ഭോഗ്ലെ ഒരിക്കൽ ട്വിറ്റെർ ഇൽ പരാമർശിക്കുകയുണ്ടായി.
അന്താരാഷ്ട്ര ക്രിക്കറ്റ്
തിരുത്തുക2014 ഓഗസ്റ്റിൽ ഇംഗ്ലണ്ടിനെതിരെയുള്ള 5 ഏകദിനങ്ങളും ഒരു ട്വന്റി 20യിലും കളിക്കാൻ ഇന്ത്യയുടെ 17 അംഗ ടീമിലേക്ക് സഞ്ജുവിനെ തിരഞ്ഞെടുത്തു. പക്ഷേ, ഒരു മത്സരത്തിലും ഇടംനേടാത്ത അദ്ദേഹം എംഎസ് ധോണിയുടെ ബാക്കപ്പ് കീപ്പറായി തുടർന്നു. 2015 ജൂലൈയിൽ ഹരാരെയിൽ വച്ച് സിംബാബ്‌വെയ്ക്കെതിരെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചു.
2019 ഒക്ടോബറിൽ ബംഗ്ലാദേശിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യയുടെ ട്വന്റി -20 ടീമിൽ ഇടംനേടി. 2019 നവംബറിൽ ശിഖർ ധവാനെ പരിക്കേറ്റതിനെ തുടർന്ന് വെസ്റ്റ് ഇൻഡീസിനെതിരായ ടി 20 പരമ്പരയിലേക്ക് അദ്ദേഹത്തെ വീണ്ടും വിളിച്ചു. ശ്രീലങ്കയ്‌ക്കെതിരെ മൂന്നാം ടി 20 കളിച്ചു.
ന്യൂസിലാന്റിലെ ഇന്ത്യ പര്യടനത്തിന്റെ ടി 20 ഐ സീരീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഓപ്പണറായി കളിച്ചു. 2020 ഒക്ടോബറിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യയുടെ ട്വന്റി -20 ഇന്റർനാഷണൽ ടീമിൽ അദ്ദേഹത്തെ ഉൾപ്പെടുത്തി. നവംബർ 9 ന് ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരകൾക്കുമായി അദ്ദേഹത്തെ ഇന്ത്യയുടെ ഏകദിന ടീമിൽ ചേർത്തു. 3 ഇന്നിംഗ്‌സുകളിൽ നിന്ന് ആകെ 48 റൺസ് നേടിയ അദ്ദേഹത്തിന് ഒരു മികച്ച പരമ്പര ലഭിച്ചില്ല. അദ്ദേഹത്തിന്റെ ഫീൽഡിംഗ് ശ്രമങ്ങളെ വിമർശകർ അഭിനന്ദിച്ചു.
ബാല്യകാലം
തിരുത്തുകകേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്തിനടുത്തുള്ള ഒരു തീരദേശ ഗ്രാമമായ പുല്ലുവിളയിൽ ഒരു ലാറ്റിൻ കത്തോലിക്കാ മലയാളി കുടുംബത്തിൽ 1994 January 11 നാണ് സഞ്ജു ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് സാംസൺ വിശ്വനാഥ് മുമ്പ് ഡൽഹി പോലീസിൽ പോലീസ് കോൺസ്റ്റബിളും വിരമിച്ച ഫുട്‌ബോൾ കളിക്കാരനും പരിശീലകനുമാണ്. അമ്മ ലിജി വിശ്വനാഥ് ഒരു വീട്ടമ്മയാണ്. അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ സാലി സാംസൺ ജൂനിയർ ക്രിക്കറ്റിൽ കേരളത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. നിലവിൽ എജിയുടെ ഓഫീസിൽ ജോലി ചെയ്യുന്നു.
ജിടിബി നഗറിലെ നോർത്ത് ഡൽഹി പോലീസ് റെസിഡൻഷ്യൽ കോളനിയിലാണ് സഞ്ജു തന്റെ ബാല്യകാലം ചെലവഴിച്ചത്. ഡൽഹിയിലെ റോസറി സീനിയർ സെക്കണ്ടറി സ്‌കൂളിൽ പഠിച്ചു. ധ്രുവ് പാണ്ഡോവ് ട്രോഫിക്കുള്ള ഡൽഹി അണ്ടർ-13 ടീമിൽ സഞ്ജു എത്താതിരുന്നപ്പോൾ, അദ്ദേഹത്തിന്റെ പിതാവ് ഡൽഹി പോലീസ് സേനയിൽ നിന്ന് സ്വമേധയാ വിരമിച്ചു കേരളത്തിലേക്ക് മാറി, അവിടെ സഞ്ജുവും സഹോദരനും ക്രിക്കറ്റ് ജീവിതം തുടർന്നു. കേരളത്തിൽ, തിരുവനന്തപുരം മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ ബിജു ജോർജിന്റെ കീഴിൽ പരിശീലനത്തിനായി അക്കാദമി മാറുന്നതിന് മുമ്പ് അദ്ദേഹം തിരുവനന്തപുരത്ത് മാസ്റ്റേഴ്‌സ് ക്രിക്കറ്റ് ക്ലബ്ബിൽ പങ്കെടുത്തു.
സഞ്ജു കേരളത്തിലെ തിരുവനന്തപുരത്തെ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഹൈസ്കൂൾ ബിരുദം നേടി. അദ്ദേഹം ബി.എ. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ നേടി. ക്രിക്കറ്റിനുപുറമെ, ഒരു ഐപിഎസ് ഓഫീസറാകുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ബാല്യകാല അഭിലാഷം. തിരുവനന്തപുരത്തെ ഭാരത് പെട്രോളിയം മാനേജറായി ജോലി ചെയ്യുന്നു.[4]
പുരസ്കാരങ്ങൾ
തിരുത്തുക- കേരള ക്രിക്കറ്റ് അസോസിയേഷന്റെ മികച്ച ക്രിക്കറ്റർക്കുള്ള എസ്.കെ. നായർ പുരസ്കാരം[5]
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- സഞ്ജു സാംസൺ: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്കറ്റ് ആർക്കൈവിൽ നിന്ന്.
അവലംബം
തിരുത്തുക- ↑ "http://www.espncricinfo.com/indian-premier-league-2013/content/story/633829.html"
- ↑ http://www.iplt20.com/polls
- ↑ Sanju Samson
- ↑ Jayaprasad, R (4 August 2016). "സഞ്ജുവിന്റെ മനസ്സിൽ ലോകകപ്പ് സ്വപ്നമില്ലാത്തതിന്റെ കാരണം". മാതൃഭൂമി. Retrieved 16 April 2021.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "കെ.സി.എ. പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; സഞ്‌ജു സാംസൺ മികച്ച താരംf". മംഗളം. 28 ജൂൺ 2014. Retrieved 28 ജൂൺ 2014.