വിക്കിപീഡിയ:വിക്കിപദ്ധതി/സാങ്കേതികപദാവലി/മേഖലകൾ/ഗണിതം/ഗണിതപദസൂചി

മലയാളം ഇംഗ്ലീഷ്
സങ്കലനം Addition
പ്രയുക്തഗണിതം Applied Mathematics
പഥം path
പരിക്ഷേത്രം cross section
നിർണ്ണീതം Deterministic
സമചതുരം Square
വ്യവകലനം Subtraction
വ്യഞ്ജകം Expression
അനിർണ്ണീതം Non-Deterministic, stochastic
ദ്വിമാന സമവാക്യം/രണ്ടാംകൃതി സമവാക്യം Quadratic equation
ഗുണനം Multiplication
ചരം Variable
പ്രശ്നം Problem
ഏകമാന സമവാക്യം Linear equation
രേഖീയസമവാക്യം Linear equation
ഹരണം Division
സ്ഥിരാങ്കം Constant
നിർവചനം Definition
ദ്വിപദം Binomial
ബഹുഭുജം Polygon
അഖണ്ഡസംഖ്യ Whole number
പൂർണ്ണസംഖ്യ Integer
സിദ്ധാന്തം Theory
ഏകപദം Monomial
ത്രികോണം Triangle
ഘാതം Exponent
ഗണിതം Radix (Base of an expression)
അനുനിയമം Corollary
സൂത്രവാക്യം Formula
ലേഖ (ലേഖാസിദ്ധാന്തം) Graph (graph theory)
സമഭുജത്രികോണം Equilateral Triangle
ഗുണാങ്കം Coefficient
ലോഗരിതം Logarithm
അൽഗൊരിതം Algorithm
ശീർഷം Vertex
സമപാർശ്വത്രികോണം Isosceles Triangle
കൃത്യങ്കം/കൃതി Degree (of polynomial)
വാസ്തവികസംഖ്യ Real number
ശീർഷം (ഗ്രാഫിന്റെ) Node
മട്ടത്രികോണം Right-angled Triangle
രേഖീയം Linear
വർഗ്ഗമൂലം Square root
സദിശം Vector
അദിശം Scalar
Child (node)
ബൃഹത്‌ത്രികോണം Obtuse(-angled) Triangle
ദ്വിഘാതം Quadratic (polynomial)
വർഗ്ഗം Square (of a no.)
Parent (node)
ന്യൂനത്രികോണം Acute-angled Triangle
ത്രിഘാതം Cubic (polynomial)
ഫലനം/ഏകദം Function
വക്ക് Edge
കർണ്ണം Hypotenuse
ക്രമവിനിമേയം Commutative
ഭിന്നകസംഖ്യ Rational numbers
മട്ടകോൺ Right-angle3
സാഹചര്യനിയമം Associative law
അഭിന്നകസംഖ്യ Irrational numbers
ത്രികോണമിതി Trigonometry
വിതരണനിയമം Distributive law
മിശ്രസംഖ്യ, സങ്കീർണ്ണസംഖ്യ Complex number
പ്രതല ത്രികോണമിതി Planar Trignometry
പദം Term (of a polynomial)
അവാസ്തവിക സംഖ്യ Imaginary number
ഗോളീയത്രികോണമിതി Spherical Trignometry
സംകാരകം Operator
ബീജഗണിതം Algebra
എണ്ണൽ സംഖ്യ Counting number
സ്വതന്ത്രചരം Free variable
ചതുരമൂശ Matrix
ഒറ്റസംഖ്യ Odd Number
ബദ്ധചരം Bound variable
സമവാക്യം Equation
ഇരട്ട സംഖ്യ Even Number
സങ്കീർണതാസിദ്ധാന്തം Complexity theory
അങ്കഗണിതം Arithmetic
ഗണം Set
ശ്രേണി Series
ജ്യാമിതി Geometry
അനുക്രമം Sequence
ശ്രേഢി Progression
വ്യുൽക്രമം Reciprocal
കലനം Calculus
സീമ (ഗണിതം) Limit
അവകലനം Differentiation
സമാകലനം Integration
സമാകലം Integral
ബഹുപദം Polynomial
യോഗം (ഗണിതം) Union
സംഗമം (ഗണിതം) Intersection
വ്യൂഹം (ഗണിതം) Matrix
മാദ്ധ്യം/മധ്യമം Median
ശരാശരി Mean
ഗുണോത്തരം Coefficient
നിർദ്ധാരണം/പരിഹരിക്കുക Solving/Determination
നിർദ്ധാരണമൂല്യം Coefficient of determination
പൊതുവ്യത്യാസം Common difference
ഗുണനഫലം Product
ഗുണ്യം Multiplicand
ഗുണകം Multiplier
ഗുണിതം Multiple
ഘടകം Factor
ഘടകക്രിയ Factorisation
ശിഷ്ടം Remainder
ഹരണഫലം Quotient
ഹാര്യം Dividend
ഹാരകം Divisor
ഭാജകം Divisor
തുക Sum
അനുപാതം Ratio
അംശം Numerator
ഛേദം Denominator
ഭിന്നം Fraction
വൃത്തസ്തൂപിക/സ്തൂപിക Cone
ചതുരസ്തൂപിക/മേരു Pyramid
ത്രികോണസ്തൂപിക Tetrahedron
ഉത്തലം Convex
അവതലം Concave
ഉപരിതലം Surface
മുഖം Face
സാമാന്തരികം Parallelogram
ലംബകം Trapezium
സമഭുജസാമാന്തരികം Rhombus
ദീർഘസാമാന്തരികം Rhomboid
സമപാർശ്വലംബകം Isoceles trapezium
ചതുർഭുജം Quadrilateral
ചതുരം Rectangle
ദീർഘചതുരം Oblong
തിര്യൿ Oblique
വികർണ്ണം Diagonal
പഞ്ചാഗ്രം Pentagram
ഭുജം Edge
വൃത്തസ്തംഭം Cylinder
ഘനം (ജ്യാമിതി) Cube
ചതുരസ്തംഭം Cuboid
സ്തംഭം Prism
രേഖ Line
രശ്മി Ray
രേഖാഖണ്ഡം Line segment
ബിന്ദു Point
വളയം Toroid
വൃത്തവളയം Torus
പ്രതലം Plane
സർപ്പിളം Spiral
പീഠം Frustum
സാമാന്തരികസ്തംഭം Parallelopiped
സഞ്ചയം Combination
ക്രമചയം Permutation
സംഭാവ്യത/സാധ്യത Probability
പ്രാചലം Parameter
മാപാങ്കം Modulus
ആനതി/ചരിവ് Gradient/Slope
ഉപരിതലവിസ്തീർണ്ണം Surface area
വൃത്തപരിധി Cirucumference
ദീർഘവൃത്തസ്തംഭം Cylindroid
വ്യാസം Diameter
ആരം Radius
ഞാൺ Chord
ചാപം Arc
ബഹിർഭാഗം Exterior
അന്തർഭാഗം Interior
വക്രം Curve
വക്രത Curvature
ലംബം Perpendicular
വൃത്തക്ഷേത്രം Disk
ചുറ്റളവ് / പരിധി Perimeter
അന്തർവൃത്തം Incircle
പരിവൃത്തം Circumcircle
ഖണ്ഡം Segment
അന്ത്യബിന്ദു Endpoint
അന്തർലിഖിതകോൺ Inscribed angle
കേന്ദ്രകോൺ Central angle
അണ്ഡം Oval
അഭാജ്യസംഖ്യ Prime number
ഭാജ്യസംഖ്യ Composite number
അപ്രാപ്യസംഖ്യ, അതീതസംഖ്യ Transcendental number
നിസർഗ്ഗസംഖ്യ Natural number
പ്രമേയം, സിദ്ധാന്തം Theorem
വാദം Proposition
പ്രസ്താവന Statement
പ്രമാണം Postulate
പ്രമാണം Axiom
ബന്ധം Relation
ഉപഗണം Subset
സംഗതോപഗണം Proper subset
ക്രമജോടി Ordered pair
ക്രമരഹിതജോടി Unordered pair
ഗണനസംഖ്യ Cardinal number
ആവർത്തനബന്ധം Recurrence relation
മഹാവൃത്തം Great circle
ലഘുവൃത്തം Small circle
ക്രമകം Tuple
ബിന്ദുപഥം Locus
നിയതരേഖ Directrix
പരവലയം Parabola
അതിവലയം Hyperbola
നാഭീരേഖ Latus rectum
നാഭീകേന്ദ്രം Focus
സ്തൂപികാവക്രം Conic
ഉത്കേന്ദ്രത Eccentricity
സ്പർശരേഖ/തൊടുവര Tangent line
സ്പർശകം Tangent
സ്പർശതലം Tangent space
ഹൃദയാഭം Cardioid
തന്തുവക്രം Catenary
പരിമേയസംഖ്യ Rational number
അപരിമേയസംഖ്യ Irrational number
ആരേഖം Diagram
സൂചനചിത്രം Chart
നിർദ്ദേശാങ്കം/സൂചകസംഖ്യ Coordinate
കോടി (ഗണസിദ്ധാന്തം) Order
സഹഗണം Coset
പരിമിതഗണം Finite set
സംക്രിയ / ക്രിയ Operation
സങ്കാര്യം Operand
അനന്യത Identity
വിപരീതനിയമം Inverse law
വർഗ്ഗസമനിയമം Idempotent law
സങ്കലനവിപരീതം Additive inverse
സംക്രമത Transitivity
ദ്വിത്വം Duality
പ്രതിസമത Reflexivity
സമമിതി Symmetry
പൂരകനിയമം Complementary law
ആഗിരണനിയമം Absorption law
വ്യവകല്യം Minuend
വ്യത്യാസം Difference
വിവേചകം Discriminant
അംഗം Element
മണ്ഡലം Domain
രംഗം Codomain
ആശ്രിതചരം Dependent variable
ജനകം (ഗണിതം) Generator
പരിമാണം Magnitude
ഗണിതീയാഗമനം Mathematical induction
അവകലജം Derivative
സാരണികം Determinant
പക്ഷാന്തരിതസദിശം Transpose
ദശാംശസംഖ്യ Decimal
ചക്രീയചതുർഭുജം Cyclic quadrilateral
സ്പർശചതുർഭുജം Tangential quadrilateral
ചക്രാഭം Cycloid
അധിചക്രം Epicycle
അധികേന്ദ്രം Deferent
അധിചക്രാഭം Epicycloid
വക്രാഭം Roulette
അന്തശ്ചക്രാഭം Hypocycloid
കൃത്യങ്കഫലനം Exponential function
കൃത്യങ്കനം Exponentiation
ശരാശരി Average
വികസനം Expansion
വിസ്തരണം Extension
സങ്കല്യത Summability
അഭീഷ്ടീകരണം, ഉത്തമീകരണം Optimization
കമാനം Arch
ഭുജ Abcissa
ആരോഹണക്രമം Ascending order
അവരോഹണക്രമം Descending order
കേവലവില Absolute value
അവകലഗണിതം Differential calculas
പൂരകം Complement
കരണി (ഗണിതം) Surd
അസംഗതി Antinomy
അന്തക്ഷേപഫലനം Injective function
പരിക്ഷേപഫലനം Surjective function
ഉഭയക്ഷേപഫലനം Bijective function
സമുച്ചയനബിന്ദു Accumulation point
സം‌ലഗ്നം Adjoint
സഹഖണ്ഡജം Adjugate
സംയുഗ്മി Conjugate
കേന്ദ്രജം Evolute
സംബന്ധയോജനം Affine connection
സംബന്ധവക്രത Affine curvature
സമരൂപത Isomorphism
കുണ്ഡലം Helix
കുണ്ഡലിത- Helical
മണ്ഡലിത- Helical
കുണ്ഡലാഭം Helicoid
തന്തുവക്രാഭം Catenoid
ഏകദേശനം Approximation
ശിതാഗ്രം Cusp
ബീജീയം Algebraic
ഗണിതീയവൈചിത്ര്യം Mathematical Singularity
വൈചിത്ര്യസിദ്ധാന്തം Singularity theory
അനുയോജന Alignment
സമഷ്ടി/തലം Space
സമ്പുഷ്ടസംഖ്യ Perfect number
വർഗ്ഗഭാജ്യസംഖ്യ Squareful number
വർഗ്ഗാവിഭാജ്യസംഖ്യ Square-free number
മൈത്ര്യസംഖ്യ Amicable number
സഹകാര്യസംഖ്യ Sociable number
സംഗതഘടകം Proper divisor
സംഖണ്ഡം Aliquot
വൃത്തഭാഗം Circular sector
ഏകാന്തരകോൺ Alternate angle
ഉന്നതി Altitude
സ്വരൂപത Automorphism
രൂപത (ഗണിതം) Morphism
സദൃശരൂപത Homeomorphism
സമാംഗരൂപത Homomorphism
എകരൂപത Monomorphism
ഉപരിരൂപത Epimorphism
അന്തർരൂപത Endomorphism
പ്രത്യവകലജം Antiderivative
ഐകികസംകാരകം Unitary operator
ആരകം Apothem
സർവ്വസമത Congruence
സാദൃശ്യം (ജ്യാമിതി) Similarity
അനന്തസ്പർശി Asymptote
പ്രമേയിക Lemma
സാധാ‍രണഭിന്നം Vulgar fraction
വ്യാപ്തം Volume
രേഖാബന്ധിനി Vinculum
അഗ്നേസിക Versiera
ശീർഷകോൺ Vertical angle
കരണി Radical
കരണീയം Radicand
വർഗ്ഗചിഹ്നം Root sign
കേന്ദ്രകം Centroid
വ്യതിയാനം Variance
വിചലനം Deviation
മദ്ധ്യാങ്കം Median
പ്രതിദർശം Sample
ആവർത്തനാങ്കം Mode
പരിവർത്തം Variant
ദ്വിചരം Bivariate
വിചരം Variate
വിചരണം Variation
പരിസരം (ഗണിതം)/പരാസം Range
പിണർപ്പ്/കെട്ട്/ചുറ്റ് Knot
നിവർപ്പ് Unknot
ഐകികം Unitary
ഏകകം Unit
ഏകാങ്ക-/ഏകല- Unit -
ദ്വയാങ്കസംക്രിയ Binary operation
ഏകാങ്കസംക്രിയ Unary operation
ത്രയാങ്കസംക്രിയ Ternary operation
സമാനത Uniformity
അസമം Unequal
ത്രികോണനം Triangulation
ഛേദിരേഖ Transversal line
സ്പർശിത Tangency
ഛേദിത Transversality
അനുപ്രസ്ഥം Transversal
പക്ഷാന്തരം Transpose
പക്ഷാന്തരണം Transposition
അനുരേഖം Trace
സമഭാഗം Bisection
സമഭാജി Bisector
സമത്രിഭാഗം Trisection
സംഖ്യാരാശി Number system
സംസ്ഥിതി Topology
തുച്ഛം Trivial
ചതുർത്ഥാംശം/പാദം Quarter
ഭാജകാങ്കം Quantile
ദ്വിഘാതി Quadric
സാരം/കാതൽ Kernel
മിശ്രഭിന്നം Mixed number
വിഷമഭിന്നം Improper fraction
തുല്യഭിന്നം Equivalent fraction
സങ്കീർണ്ണഭിന്നം Complex fraction
സമച്ഛേദീകരണം fraction Comparison
സതതഭിന്നം/വല്ലി Continued fraction
ദ്വയാധാരച്ഛേദഭിന്നം Dyadic fraction
അച്ഛേദ്യഭിന്നം Irreducible fraction
അണി Array
സംഘം Assembly
യോജകം Augend
അനന്യദം Identity element
അനന്യഫലനം Idntity function
അവതലം Convex
ഉത്തലം Concave
നിശ്ചരം Invariable
അപരിവർത്തം Invariant
ചതുർഘാതസമവാക്യം Biquadratic equation
ഗുണധർമ്മം Property
പ്രതിചിത്രണം Mapping
ഭൂഗണിതം Geodesy
ശരാശരി Average
ശതമാനം Percentage
പ്രതിസഹസ്രം Permil
ശരം Sagetta
ഛേദകം Secant line
അധിക്രമം Hierarchy
തിരശ്ചീനം Horizontal
സഹസംബന്ധം Corelation
പരികല്പന Hypothesis
ആദർശബിന്ദു Ideal point
അസ്പഷ്ടഫലനം Implicit function
സമ്മേയത Commensurability
സംഗത Compatibility
സജ്ജം Compatible
നിർദ്ധാര്യത Determinacy
അനിർദ്ധാര്യം Indeterminate
സൂചകാങ്കം Index
ദീർഘഗോളം Ellipsoid
അനന്താംശം Infinitesimal
അനന്തം Infinite
വികരണബിന്ദു Inflection
അന്തർവലനം Involution
പ്രതികേന്ദ്രജം Involute
പുനരാവൃത്തി Iteration
ജാലിക Lattice
ഗണനം/പരികലനം Calculation
സംഗണനം/അഭികലനം Computation
സ്തൂപികാവക്രം Conic
സ്തൂ‍പികാകാര- Conical
സ്തൂപികാഭം Conoid
ബഹിർവേശനം Extrapolation
അന്തർവേശനം Interpolation
നൈരന്തര്യം/അനുസ്യൂതി Continuum
നിർലൂനീകരണം Rectification (Geometry)
ലൂനീകരണം Truncation
ചാപകലനം Rectification
സമാനയം Reduction
സൂക്ഷ്മീകരണം Refinement
കളിസിദ്ധാന്തം/ലീലാസിദ്ധാന്തം Game theory
വർഗ്ഗം (വർഗ്ഗസിദ്ധാന്തം) Category
സംവൃതി Closure
സഹപരിമിതം Cofinite
സഹപരിമിതത്വം Cofiniteness
സഹാന്തിമം Cofinal
സഹാന്തിമത്വം Cofinality
സഹഖണ്ഡം Cofactor
ക്രമാന്തരം Gradience
കക്ഷ്യ (ഗണിതം) Class
സമാനുരൂപ്യം Homology
സഹസമാനുരൂപ്യം Cohomology
സം‌പതനം Coincidence
സം‌പതിതം Coincident
സഹവ്യതിയാനം Covariance
സമരേഖ Colline
സമരേഖീയം Collinear
സമരേഖീയത Collinearity
സംവിന്യാസം Collocation
സഞ്ചയനശാസ്ത്രം Combinatorics
വർത്തന Commission
ക്രമവിനിമയകം Commutator
സംഹതം Compact
സംഹതത്വം Compactness
സംഹതി Compactum
തുലനീയത Comparability
തുലനാത്മകം Comparative
രചനാംഗം Component
സംഗാമി Concurrent
സംഗാമിത Concurrence
ചക്രീയബിന്ദു Concyclic point
നിബന്ധന/ഉപാധി Condition
സോപാധികം Conditional
സംബന്ധം Connection
സംബദ്ധത Connectedness
സംയോജകത Connectivity
അനുസാരം Consequent
അവിരോധിത്വം Consistency
നിഷ്കർഷ Constraint
സമ്പർക്കം Contact
ആധേയം Content
ആസംഗം Contingency
സങ്കോചനം Contraction
പ്രതിസ്ഥിതി Contraposition
പ്രതിവ്യതിയാനം Contravariance
സംവലനം Convolution
സമതലീയം Coplanar
സംശോധകം Corrector
അസഹഭാജ്യം Coprime
സഹസംബന്ധം Correlation
തത്തുല്യത Correspondence
പരിവ്യയം Cost
സംവ്രജനം Convergence
ഉച്ചയം Cumulunt
പ്രാപ്താങ്കം Score
പങ്ക്/വിഹിതം/ഭാഗം Share
മൂർദ്ധാങ്കം/ശീർഷാങ്കം Superscript
പാദാങ്കം Subscript
അധിഗണം Super set
സമസ്തഗണം Universal set
ശിഷ്ടഗണം Decent set
അമൂർത്തബീജഗണിതം Abstract algebra
സദിശസമഷ്ടി Vector space
അനുപാതപ്രമാണം Module
ഗുണജം Ideal
വലയം (ഗണിതം) Ring
ക്ഷേത്രം (ഗണിതം) Field
ബീജഗണിതരൂപം algebraic form
സർവ്വസമവാക്യം identity
ലഘൂകരണം simplification (of a formula)
മറുചാപം/പൂരകചാപം alternate arc/complementary arc
അനുപൂരകകോണുകൾ supplementary angles
ന്യൂനവർഗ്ഗമൂലം negative square root
അധിസംഖ്യ positive number
മേൽക്കോൺ angle of elevation
കീഴ്ക്കോൺ angle of depression
ആധാരബിന്ദു origin
ബാഹ്യവൃത്തം excircle
പാദവക്ക് base edge
പാർശ്വവക്ക് lateral edge
പാർശ്വോന്നതി slant height
ശീർഷം apex
വിശകലനജ്യാമിതി analytic geometry
പരിഹാരം solution (of an equation)
ബഹുപദശിഷ്ടം polynomial remainder
വിഭാഗപ്പട്ടിക frequency table
ക്രമഗുണിതം factorial