ഭിന്നസംഖ്യ

(ഭിന്നകസംഖ്യ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗണിതശാസ്ത്രത്തിൽ രണ്ട് പൂർണ്ണസംഖ്യകളുടെ അംശബന്ധമായി സൂചിപ്പിക്കാവുന്ന സംഖ്യകളാണ് ഭിന്നസംഖ്യകൾ. അപൂർണ്ണസംഖ്യകളുടെ ഭിന്നരൂപത്തെ ഭിന്നകം എന്ന് പറയുന്നു.ഭിന്നസംഖ്യകളെ അനന്തരീതികളിൽ ,അതായത് ,ഇപ്രകാരം സൂചിപ്പിക്കാമെങ്കിലും പൊതുവായി അംശവും ഛേദവും സഹ‌അഭാജ്യങ്ങൾ എന്നനിലയിലാണ് സൂചിപ്പിക്കുന്നത് .

Quarters

ഭിന്നസംഖ്യാഗണത്തെ ഇപ്രകാരം സൂചിപ്പിക്കാം.

എന്നത് പൂർണ്ണസംഖ്യാഗണം ആണ്.

രണ്ട് പൂർണ്ണസംഖ്യകളുടെ അംശബന്ധത്തെ സൂചിപ്പിക്കാനാണ് ഭിന്നം എന്നപദം ഉപയോഗിക്കുന്നത്.ഭിന്നസംഖ്യാബഹുപദം ഭിന്നസംഖ്യകൾ ഗൂണോത്തരങ്ങളായി വരുന്നരീതിയിലാണ് സൂചിപ്പിക്കുന്നത്.അതായത് ഒരു പൂർണ വസ്തുവും അതിന്റെ ഒരു അംശവും തമ്മിലുള്ള ബൻഡത്തെക്കുറിക്കുന്ന ഒരു സൂചികയാണു ഭിന്നസംഖ്യ.⅔ എന്നു പറഞ്ഞാൽ ഒരു പൂർണ്ണ വസ്തുവിനെ മൂന്നായി സമഛേദം ചെയ്തതിൽ രണ്ടുഭാഗം എന്നാണർഥം. ഉദാഹരണത്തിന് 1/2x2+2/3x-9 ഇവിടെ 1/2,2/3/9 ഇവ ഭിന്നസംഖ്യകളാണ്.

ഒരു ഭാഗം എന്നോ, ഒരുവസ്തുവിന്റെ ഗുണങ്ങളടങ്ങിയ ചെറിയ ഭാഗമെന്നോ അംശം എന്ന പദം കൊണ്ട് ഉദ്ദേശിക്കാം.

ഗണിതത്തിൽ

തിരുത്തുക

സമാന അർത്ഥത്തിൽ ഒരു സംഖ്യയെ അംശവും ഛേദവുമായി പ്രതിനിധീകരിക്കാം. ഹരണത്തിലെ ഹാര്യത്തിന് അംശം എന്നു പറയാറുണ്ട്. സംഭാവ്യതയിൽ അംശം എന്നു ഉപയോഗിക്കാറുണ്ട്.


"https://ml.wikipedia.org/w/index.php?title=ഭിന്നസംഖ്യ&oldid=4022907" എന്ന താളിൽനിന്ന് ശേഖരിച്ചത്