ഒന്നിൽ അവസാനിക്കുന എണ്ണൽ സംഖ്യ

എണ്ണൽ സംഖ്യകൾ വസ്തുക്കളെ എണ്ണാനായി ഉപയോഗിക്കുന്നു (ഒരു ആപ്പിൾ, രണ്ട് ആപ്പിളുകൾ, മൂന്ന് ആപ്പിളുകൾ, ...).

ഗണിതശാസ്ത്രത്തിൽ, {1, 2, 3, ...} എന്ന ഗണത്തിലെയോ (ധന പൂർണ്ണസംഖ്യകൾ) {0, 1, 2, 3, ...} എന്ന ഗണത്തിലെയോ (ഋണമല്ലാത്ത പൂർണ്ണസംഖ്യകൾ) ഒരു അംഗത്തെ എണ്ണൽ സംഖ്യ എന്ന് വിളിക്കുന്നു (Natural number). നിസർഗ്ഗസംഖ്യ, പ്രാകൃത സംഖ്യ എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. N അല്ലെങ്കിൽ എന്ന അക്ഷരമാണ് എണ്ണൽ സംഖ്യകളുടെ ഗണാത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത്. എണ്ണൽ സംഖ്യകൾക്ക് രണ്ട് പ്രധാന ഉപയോഗങ്ങളാണുള്ളത്. എണ്ണലിനായി അവ ഉപയോഗിക്കാം (ഉദാഹരണം:മേശയിൽ 3 ആപ്പിളുകളുണ്ട്). ക്രമീകരണത്തിനും എണ്ണൽ സംഖ്യകൾ ഉപയോഗിക്കുന്നു (ഉദാഹരണം:ലോകത്തിലെ ഏറ്റവും വലിയ 3-ആമത്തെ രാജ്യമാണിത്).

ചരിത്രംതിരുത്തുക

എണ്ണൽ സംഖ്യയെ പ്രതിനിധീകരിക്കാൻ വേണ്ടി ഏറ്റവും പ്രാചീനമായ രീതി ഓരോ സംഖ്യയ്ക്കും ഓരോ അടയാളം കൊടുക്കുക എന്നതാണ്.

 
ഇഷാങ്ങോ എല്ല്, റോയൽ ബെൽജിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറൽ സയൻസസ്'ൽ പ്രദർശനത്തിന് വെച്ചത്.[1]

പിന്നീട്, ഒരു കൂട്ടം വസ്തുക്കളെ അവയുടെ അളവിനനുസരിച്ച് പരിശോധിച്ച് കൂടുതലുണ്ടോ കുറവുണ്ടോ എന്നു മനസ്സിലാക്കി, അതിനനുസരിച്ച്, ഒരു അടയാളം വെട്ടിക്കളയുകയോ കൂട്ടത്തിൽ നിന്നും ഒരെണ്ണം മാറ്റുകയോ ചെയ്യുന്നു.

അമൂർത്തമായതിനെ മൂർത്തമാക്കാനുള്ള ആദ്യത്തെ പ്രധാന പുരോഗതി സംഖ്യകളെ പ്രതിനിധീകരിക്കുന്ന അക്കങ്ങളുടെ ഉപയോഗമാണ്. ഇത് വലിയ സംഖ്യകളെ സൂക്ഷിച്ചുവയ്ക്കാനുള്ള സങ്കേതങ്ങളെ അനുവദിച്ചു. പ്രാചീന ഈജിപ്റ്റുകാർ ഹെഇറോഗ്ലിഫ് എഴുത്തുവിദ്യയിലുള്ള സംഖ്യകൾ 1, 10, പത്തു മില്ല്യൻ വരെയുള്ള 10 ന്റെ എല്ലാ പവേഴ്സും വരെ കാണിച്ചിരുന്നു. 1500 ബി. സി. ഇ പഴക്കമുള്ള കർണാക്കിലെ ശിലാ കൊത്തുപണികളിൽ 276നു 2 നൂറുകൾ, 7 പത്തുകൾ, 6 ഒന്നുകൾ എന്നിങ്ങനെ കാണിച്ചിരിക്കുന്നു. 4622 എന്ന സംഖ്യയും ഇതുപോലെ കാണിച്ചിട്ടുണ്ട്. ബാബിലോണിയക്കാർക്ക് 1 ഉം പത്തും ചേർന്ന സ്ഥാനവില സമ്പ്രദായം ഉണ്ടായിരുന്നു.

അവലംബംതിരുത്തുക

  1. "Introduction". മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-09-10.
"https://ml.wikipedia.org/w/index.php?title=എണ്ണൽ_സംഖ്യ&oldid=3626159" എന്ന താളിൽനിന്ന് ശേഖരിച്ചത്