സാരം (അലങ്കാരം)

(സാരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആദ്യത്തേതിനെക്കാൾ ഭേദപ്പെട്ടതാണ്‌ രണ്ടാമത്തേത് എന്നതിനെക്കുറിക്കുന്നതാണ്‌ സാരം എന്ന അലങ്കാരം.

ഉത്ക്കർഷം മേൽക്കുമേൽ ചൊന്നാൽ
സാരാലങ്കാരമായത്

മേൽക്കുമേൽ ഉന്നതി, മഹത്ത്വം, ശ്രേഷ്ഠത എന്നിവയെ കാണിക്കുന്നതിന്‌ പദ്യങ്ങളിൽ ഉപയോഗിക്കുന്ന അലങ്കാരമാണിത്.

ഉദാ:-

വിത്തമെന്തിന്‌ മർത്ത്യർക്ക്
വിദ്യ കൈവശമാവുകിൽ
വെണ്ണയുണ്ടെങ്കിൽ നറുനെയ്
വേറിട്ട് കരുതേണമോ ?

സദ്ഭാവങ്ങളിൽ നിന്ന് ദുർഭാവങ്ങളിലേയ്ക്ക് ക്രമായുള്ള തായ്ചയെ സൂചിപ്പിക്കുന്നതിനും ഈ അലങ്കാരം തന്നെയാണ്‌ ഉപയോഗിക്കുന്നത്.

ഉദാ:-

അദ്ധ്വാനം കൊണ്ടൊരുവൻ നേടും
പിശുക്കിവയ്ക്കും പിൻഗാമി
പിന്നെ വരുന്നവൻ ധാരാളി
നാലാമത്തേ തിരപ്പാളി

അദ്ധ്വാനി - ലുബ്ദൻ - ധാരാളി - ഇരപ്പാളി - എന്നിങ്ങനെ തലമുറകളുടെ അധഃപതനത്തേയും ഈ അലങ്കാരം ഉപയോഗിക്കുന്നതിലൂടെ കാണിക്കുവാൻ സാധിക്കും


"https://ml.wikipedia.org/w/index.php?title=സാരം_(അലങ്കാരം)&oldid=2824131" എന്ന താളിൽനിന്ന് ശേഖരിച്ചത്