കമാനം

വളഞ്ഞ രീതിയിലുള്ള നിർമ്മിതി

ഒരു ഭാരം താങ്ങി നിർത്താൻ വേണ്ടി സ്ഥാപിച്ചിട്ടുള്ള വളഞ്ഞ രീതിയിലുള്ള നിർമ്മിതിയാണ്‌ കമാനം(ഇംഗ്ലീഷ്:arch). പണ്ടുകാലം മുതൽക്കേ തന്നെ കമാനങ്ങളുപയോഗിച്ചുള്ള കെട്ടിടങ്ങളും മറ്റു നിർമ്മിതികളും പണിഞ്ഞിരുന്നു. ക്രിസ്തുവിന്‌ മുൻപ് രണ്ടായിരാമാണ്ടിൽ മെസപ്പൊട്ടോമിയക്കാർ ഇഷ്ടിക ഉപയോഗിച്ചുള്ള കമാനങ്ങൾ നിർമ്മിച്ചിരുന്നു. സാങ്കേതികമായി ആദ്യം കമാനങ്ങൾ നിർമ്മിച്ചത് പുരാതന റോമാക്കാരാണ്‌.

കമാനത്തിന്റെ ഭാഗങ്ങൾ
1. കീസ്റ്റോൺ 2. വൗസിയർ 3. എക്സ്ട്രാഡോസ് 4. ഇമ്പോസ്റ്റ് 5. ഇന്റ്ട്രാഡോസ് 6. റൈസ് 7. ക്ലിയർ സ്പാൻ 8. അബ്യൂട്ട്മെന്റ്

അർദ്ധവൃത്താകാരത്തിലുള്ള കമാനങ്ങളാണ്‌ യൂറൊപ്യൻ നിമ്മിതികളിൽ ഉപയോഗിച്ചിരുന്നത്. ഈത്തരം ആർച്ചുകളിൽ, അനുഭവപ്പെടുന്ന ബലം കേന്ദ്രീകരിച്ചിരിക്കുനത് അതിന്റെ കേന്ദ്രത്തിലായതുകൊണ്ട് കൂടുതൽ ശക്തമാണ്‌. അർദ്ധവൃത്താകാരത്തിലുള്ള കമാനങ്ങൾ പരത്തി എലിപ്റ്റിക്കൽ ആകൃതിയിലും കമാങ്ങൾ നിർമ്മിക്കാറുണ്ട്. ഇത്തരം ആർച്ചുകൾ ഇറ്റലിയിലെ പൊണ്ടെ സന്റാ ട്രിനിറ്റയിൽ കാണാം. പരാബൊളിക്കയുള്ള അർച്ചുകളാണ്‌ ഏറ്റവും ശക്തമായ ആർച്ചുകൾ. അന്റോണി ഗുഡി എന്ന സ്പാനീഷ് ശില്പിയാണ്‌ പരാബൊളിക്കയുള്ള കമാനങ്ങൾ എന്ന ആശയുവുമായി ആദ്യം വന്നത്. വളഞ്ഞതും പരാബൊളിക്കയുള്ള ആർച്ചുകൾ നേരിട്ട് കെട്ടിടങ്ങളുടെ അസ്തിവാരത്തിൽ ലംബകമായി നിർത്തുന്നു. ആർച്ചുകളിൽ അനുഭവപ്പെടുന്ന ബലം നേരിട്ട് തറയിലേക്ക് എത്തുന്നതിനാൽ ഈ ആർച്ചുകൾക്ക് താങ്ങുകൾ ആവശ്യമില്ല.

കുതിരലാടത്തിന്റെ ആകൃതിയിലുള്ള ആർച്ചുകൾ അടിസ്ഥാനപരമായി അർദ്ധവൃത്താകാരത്തിലുള്ള കമാനങ്ങളാണ്‌, എന്നാൽ കീഴ് ഭാഗങ്ങൾക്ക് നീളം കൂടുതലായിരിക്കും ഇവ ഒരു കേന്ദ്രത്തിലേക്ക് സം‌യോജിക്കുന്ന രീതിയിലാണെന്നു തോന്നും, ഇത്തരം ആർച്ചുകളുടെ പ്രാഥമിക ഉദാഹരണങ്ങൾ എന്ന് ചൂണ്ടികാണിക്കാൻ കഴിയുന്നത് ഒന്നാം നൂറ്റാണ്ടിൽ ഇന്ത്യയിൽ പാറ തുരന്ന് നിർമ്മിച്ചിട്ടുള്ള ആർച്ചുകളാണ്‌. അറിയപ്പെടുന്ന ആദ്യ കുതിരലാട കമാനം നിമ്മിച്ചിരിക്കുന്നത് മൂന്നാം നൂറ്റാണ്ടിൽ എത്യോപിയയിലെ അക്സും രാജാക്കന്മാരുടെ നിർമ്മിതികളിലാണ്‌. ഏതാണ്ട് ഇതേ സമയത്ത് തന്നെ നിർമ്മിച്ച കുതിരലാടാകൃതിയിലുള്ള ആർച്ചുകൾ സിറിയയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ആദ്യം നിർമ്മിച്ച ആർച്ച് ഏതാണ്‌ എന്നുള്ള കാര്യത്തിൽ അതിനാൽ കൃത്യമായ ഉത്തരം നൽകാനാകില്ല.[1]

നിർമ്മാണം തിരുത്തുക

ആർച്ചു നിർമ്മിക്കുമ്പോൾ എല്ലാ അടിസ്ഥാന ഘടകങ്ങളും ഒരുമിച്ച് ചേർക്കണം. എങ്ങനെയാണ്‌ ആർച്ചുണ്ടാക്കുന്നത് എന്നതിന്‌ ഇങ്ങനെ എന്നു പറയാം. ആദ്യമായി ആർച്ചിന്റെ ഒരു മാതൃകയുണ്ടാക്കണം(Frame-ചട്ട) പണ്ടു മുതലെ തടി ഉപയോഗിച്ചാണ്‌ ചട്ട നിർമ്മിക്കുന്നത്. ഈ ചട്ടയും ആർച്ചിന്റെ അന്തര ഭാഗത്തെ വലിപ്പവും ഒരേ പോലായാണ്‌. ഇതിനെയാണ്‌ ആർച്ചിന്റെ കേന്ദ്രം(centre or centring) എന്നു പറയുന്നത്. ഇതിന്റെ മുകളിലേക്ക് വൗസിയർ നിരയായി ആർച്ചിന്റെ ആകൃതിയിൽ അടുക്കി വയ്ക്ക്ന്നു. വൗസിയറിന്റെ താങ്ങുന്നതിനും ആകൃതി കിട്ടുന്നതിനും വേണ്ടിയാണ്‌ ചട്ട ഉപയോഗിക്കുന്നത്. ആർച്ചിന്‌ പൊക്കം കൂടുതലുണ്ടെങ്കിൽ പണി സൗകര്യത്തിനായി നിർമ്മിക്കുന്നവർ കഴയിൽ (scaffolding) കൂടി ഒരു താങ്ങ്‌ കൊടുക്കാറുണ്ട്. നിർമ്മാണത്തിൽ എന്റെങ്കിലും വിധത്തിലുള്ള പാകപിഴകൾ വന്നു കൂടിയാൽ ഫ്രയിം മാറ്റുന്ന സമയം ആർച്ച് തകരാനുള്ള സാധ്യതയേറെയാണ്‌.(സ്കോട്ട്‌ലാന്റിലെ A85 റോഡിൽ പണിഞ്ഞ ഒരു കമാനം ഇങ്ങനെ 1940ൽ പൊളിഞ്ഞു വീണിരുന്നു). ആർച്ചിന്റെ അന്തർ ഭാഗത്തുള്ള വളവിനെയാണ്‌ ഇന്റ്‌ട്രാഡോസ്(Intrados) എന്ന്‌ വിളിക്കുന്നത്.

പഴകിയ കമാനങ്ങളുടെ ആണിക്കല്ല് കാലപ്പഴക്കെത്തെ തുടർന്ന് ജീർണ്ണിച്ചു പോകാറുണ്ട്, ഇവയെ ദൃഢീപിക്കുക വഴി ഉപയോഗയോഗ്യമാക്കം. ഇത്തരം ആർച്ചുകളെ മൊട്ടത്തലയൻ കമാനങ്ങൾ (bald arch) എന്നു വിളിക്കുന്നു.

താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങളിൽ കമാനങ്ങളുടെ വികസനോന്മുഖമായ മുറ കാണാം.

സാങ്കേതിക ഭാവങ്ങൾ തിരുത്തുക

 
Pont-Saint-Martin

എടുത്തു പറയത്തക്കതായ ഒരു സാങ്കേതിക വശം കമാനങ്ങൾക്കുണ്ട്. കമാനങ്ങളുടെ ഘടന അവയിൽ അനുഭവപ്പെടുന സമ്മർദ്ദ ബലം ഇല്ലാതാക്കുന്ന രീതിയിലാണ്‌. കമാനങ്ങളിൽ അനുഭവപ്പെടുന്ന ബലം സംയോജിപ്പിച്ച് ഭൂമിയിലേക്ക് നൽകുന്നു. നിർമ്മാണ മേഖലകളിൽ ഉപയോഗിക്കുന്ന പാറകൾക്കും, ഇരുമ്പിനും, കോൺക്രീറ്റിനും സമ്മർദ്ദ ബലം താങ്ങാനുള്ള കഴിവുണ്ടെങ്കിലും Tensile stress, Shear stress, Torsional stress എന്നിവ താങ്ങുന്ന കാര്യത്തിൽ ദുർബ്ബലമാണ്‌ കമാനത്തിന്റെ പ്രാധാന്യം മനസ്സിലാകുന്നത് ഇവിടെയാണ്‌. കമാനങ്ങളുടെ രണ്ട് ഭുജങ്ങൾ തമ്മിലുള്ള അകലം വർദ്ധിപ്പിക്കുക വഴി ശേഷി കൂട്ടാം. ഇതിന്റെ പിന്നിലെ വിദ്യ എന്തെന്നാൽ ഭുജങ്ങളിൽ അനുഭവപ്പെടുന്ന ബലം സന്തുലിതമായതിനാലാണ്‌. ഘർഷണ രഹിതമായ പ്രതലങ്ങളിലും ഇത് ശരിയായി തന്നെ പ്രവർത്തിക്കും. എന്നിരുന്നാലും കമാനങ്ങളുടെ ഭുജങ്ങൾ തെന്നി നീങ്ങാത്തതും ബലമായതും ഭാരക്കുടുതലുള്ളതുമായ വശങ്ങൾ കെട്ടി ഉണ്ടാക്കണം.

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. Stuart Munro-Hay, Aksum: A Civilization of Late Antiquity. Edinburgh: University Press. 199
  • Rasch, Jürgen (1985), "Die Kuppel in der römischen Architektur. Entwicklung, Formgebung, Konstruktion", Architectura, vol. 15, pp. 117–139
  • Roth, Leland M (1993). Understanding Architecture: Its Elements History and Meaning. Oxford, UK: Westview Press. ISBN 0-06-430158-3. pp. 27–8

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കമാനം&oldid=3802669" എന്ന താളിൽനിന്ന് ശേഖരിച്ചത്