ഒരു

Quadrilateral
ചതുർഭുജം
Six Quadrilaterals.svg
ആറു തരത്തിലെ ചതുർഭുജങ്ങൾ
വക്കുകളും ശീർഷങ്ങളും4
Schläfli symbol{4} (ചതുരത്തിന്)
വിസ്തീർണ്ണംപല രീതികളിൽ;
see below
Internal angle (degrees)90° (ചതുരത്തിന്)

നാലു വശങ്ങളുള്ള സം‌വൃതരൂപത്തെയാണ് ക്ഷേത്രഗണിതത്തിൽ ചതുർഭുജം എന്ന് വിളിക്കുന്നത്[1]. ചതുർഭുജത്തിന് നാലു വശങ്ങളും നാലു കോണുകളും രണ്ട് വികർണങ്ങളുമുണ്ട്. ഒരു ചതുർഭുജത്തിന്റെ നാല് കോണുകളുടെയുംകൂടി അളവുകളുടെ തുക 3600 ആയിരിക്കും. ചതുർഭുജത്തിന്റെ നാല് കോണുകളും മട്ടകോൺ ആയാൽ അതിനെ ചതുരം എന്നുവിളിക്കുന്നു.

ലളിതം, സങ്കീർണ്ണം എന്നിങ്ങനെ ചതുർഭുജത്തെ രണ്ടായി വിഭജിക്കാം. ലളിതചതുർഭുജം കോൺ‌വെക്സോ കോൺകേവോ ആവാം.

കോൺവെക്സ് ചതുർഭുജങ്ങൾതിരുത്തുക

സാമാന്തരികങ്ങൾതിരുത്തുക

സാമാന്തരികം(Parallelogram): എതിർവശങ്ങൾ സമാന്തരങ്ങളും തുല്യങ്ങളും എതിർകോണുകൾ തുല്യങ്ങളും ആണ്. വികർണ്ണങ്ങൾ സമഭാഗം ചെയ്യുന്നു. ചതുരം, സമചതുരം, സമഭുജസാമാന്തരികം എന്നിവ സാമാന്തരികങ്ങളാണ്‌.

  • ദീർഘസാമാന്തരികം (Rhomboid): എതിർവശങ്ങൾ സമാന്തരം.
    • ദീർഘചതുരം (Rectangle): 4കോണുകളും മട്ടകോണുകളാണ്. എതിർവശങ്ങൾ തുല്യവും സമാന്തരങ്ങളും വികർണ്ണങ്ങൾ സമഭാഗം ചെയ്യുന്നവയും ആണ്.
  • സമഭുജസാമാന്തരികം (Rhombus): നാലുവശങ്ങളും തുല്യം. അതായത് എതിർവശങ്ങൾ തുല്യവും സമാന്തരങ്ങളും എതിർകോണുകൾ തുല്യങ്ങളും ആണ്. വികർണ്ണങ്ങൾ ലംബസമഭാഗം ചെയ്യുന്നു.
    • സമചതുരം (Square): 4വശങ്ങളും 4കോണുകളും തുല്യമായതും ഓരോ കോണും 90ഡിഗ്രി ആയതും ആയ ചതുർഭുജമാണ് സമചതുരം. എതിർവശങ്ങൾ സമാന്തരങ്ങളും വികർണ്ണങ്ങൾ പരസ്പരം ലംബസമഭാഗം ചെയ്യുന്നവയും ആണ്.

മറ്റുള്ളവതിരുത്തുക

  • പട്ടം (Kite): സമീപവശങ്ങൾ സർവ്വസമവും എതിർവശങ്ങൾ ഭിന്നവുമായ ചതുർഭുജം.
  • ലംബകം (Trapezium): രണ്ട് വശങ്ങൾ മാത്രം സമാന്തരമായ ചതുർഭുജം.
  • സമപാർശ്വലംബകം (Isocelas trapezium): പാർശ്വകോണുകൾ തുല്യമായ ലംബകം.
  • വിഷമചതുർഭുജം: നാലു വശങ്ങളും വ്യത്യസ്ത അളവോടുകൂടിയ ചതുർഭുജം.
  • ചക്രീയചതുർഭുജം (Cyclic Quadrilateral): ശീർഷബിന്ദുക്കൾ ഒരു വൃത്തത്തിലെ ബിന്ദുക്കളായിവരുന്നു.
  • സ്പർശചതുർഭുജം: (Tangential Quadrilateral): നാലു വശങ്ങളും അന്തർവൃത്തത്തിന്റെ സ്പർശരേഖകളായുള്ള ചതുർഭുജം.
  • ദ്വികേന്ദ്രികചതുർഭുജം(Bicentric Triangle): ഒരേ സമയം ചക്രീയചതുർഭുജവും സ്പർശചതുർഭുജവുമായവ.

അവലംബങ്ങൾതിരുത്തുക

  1. ഗണിതശാസ്ത്രം, പാഠപുസ്തകം, 8-ആം തരം, വിദ്യാഭ്യാസ വകുപ്പ്, കേരള സർക്കാർ, 1993

ബാഹ്യകണ്ണികൾതിരുത്തുക

ചതുർഭുജങ്ങൾ

"https://ml.wikipedia.org/w/index.php?title=ചതുർഭുജം&oldid=3651027" എന്ന താളിൽനിന്ന് ശേഖരിച്ചത്