"5 − 2 = 3" ("അഞ്ച് കുറക്കണം രണ്ട് സമം മൂന്ന്")

വ്യവകലനം എന്നത് ഗണിതശാസ്ത്രത്തിലെ 4 അടിസ്ഥാനസംകാരകങ്ങളിൽ ഒന്നാണ്. സങ്കലനത്തിന്റെ വിപരീതപ്രക്രിയയാണ് വ്യവകലനത്തിൽ. വ്യവകലനം എന്ന ചിഹ്നമുപയോഗിച്ചാണ് സൂചിപ്പിക്കുന്നത്. ആധുനികഗണിതത്തിൽ അപരിചിതമായ പദങ്ങളാണ് വ്യവകല്യം, ക്ഷയരാശി, വ്യത്യാസം എന്നിവ. c − b = a എന്നതിൽ c വ്യവകല്യവും b ക്ഷയരാശിയും a വ്യത്യാസവും ആണ്. വ്യവകല്യം ഏതിൽ നിന്നാണ് കുറക്കേണ്ടത് എന്നതിനേയും, ക്ഷയരാശി എത്രകണ്ട് കുറയണം എന്നതിനേയും, വ്യത്യാസം വ്യവകലനം കഴിഞ്ഞ് കിട്ടുന്ന ഉത്തരത്തേയും സൂചിപ്പിക്കുന്നു.

നാല് പ്രവൃത്തികളെ സൂചിപ്പിക്കാനാണ് വ്യവകലനം ഉപയോഗിക്കുന്നത്.

  1. തന്നിരിക്കുന്ന ഒരു കൂട്ടത്തിൽ നിന്ന് തന്നിരിക്കുന്ന എണ്ണം വസ്തുക്കളെ എടുത്തുകളയുന്നതിന്. ഉദാഹരണമായി 5 ആപ്പിളിൽ നിന്ന് 3 ആപ്പിൾ എടുത്തുകളഞ്ഞാൽ ബാക്കി 2 ആപ്പിളുകൾ.
  2. തന്നിരിക്കുന്ന ഒരു അളവിൽ നിന്ന് തുല്യഏകകം ഉള്ള രാശികൾ എടുത്തുകളയുക. ഉദാഹരണമായി 200 പൗണ്ടിൽ 10 പൗണ്ട് മാറ്റിയാൽ ശേഷിക്കുന്നത് 190 പൗണ്ട്.
  3. ഒരേപോലുള്ള രണ്ട് രാശികളെ താരതമ്യം ചെയ്ത് വ്യത്യാസം കണ്ടെത്തുന്നതിന്.
  4. രണ്ട് സ്ഥലങ്ങൾ തമ്മിലുള്ള ദൂരവ്യത്യാസം കണ്ടെത്തുന്നതിന്.
"https://ml.wikipedia.org/w/index.php?title=വ്യവകലനം&oldid=3341184" എന്ന താളിൽനിന്ന് ശേഖരിച്ചത്