മേയ്

ഗ്രിഗോറിയൻ കാലഗണനാരീതി പ്രകാരം അഞ്ചാമത്തെ മാസമാണ്‌ മേയ്

ഗ്രിഗോറിയൻ കാലഗണനാരീതി പ്രകാരം അഞ്ചാമത്തെ മാസമാണ്‌ മേയ്.31 ദിവസമുണ്ട് മേയ് മാസത്തിന്‌. മൈയ എന്ന ഗ്രീക്ക് ദേവതയുടെ പേരിൽ നിന്നായിരിക്കാം മേയ് എന്ന പേരുണ്ടായത് എന്നു കരുതപ്പെടുന്നു.

പ്രധാന ദിവസങ്ങൾ

തിരുത്തുക


  • 1429 - ജോൻ ഓഫ് ആർക്ക് ഒർലീൻസ് കീഴടക്കുന്നു. 100 വർഷത്തെ യുദ്ധത്തിന് ഇതൊരു വഴിത്തിരിവായിരുന്നു.
  • 1946 - ഡച്ച് നാസി നേതാവായിരുന്ന ആന്റൺ മ്യൂസ്സർട്ടിനെ യുദ്ധശേഷം ഹേഗിനടുത്തുവച്ച് ഫയറിംഗ് സ്ക്വാഡുപയോഗിച്ച് വെടിവച്ച് കൊല്ലുകയുണ്ടായി.
  • 1886 - ജോൺ പിംബർട്ടൺ കാർബണേറ്റ് ചെയ്ത ഒരു പാനീയം നിർമ്മിച്ചു. പിന്നീടിത് കൊക്ക-കോള എന്ന പേരിൽ വിപണനം ചെയ്തു.
  • 1898 - ആദ്യ ഇറ്റാലിയൻ ലീഗ് ഫുട്ബോൾ മൽസരങ്ങൾ ആരംഭിച്ചു
  • 1914 - പാരമൗണ്ട് പിക്‌ചേഴ്സ് സ്ഥാപിതമായി
  • 1933 - ബ്രിട്ടീഷുകാർക്കെതിരേ മഹാത്മാ ഗാന്ധി 21 ദിവസത്തെ ഉപവാസം ആരംഭിച്ചു
  • 1954 - ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ(AFC) ഫിലിപ്പൈൻസിലെ മനിലയിൽ സ്ഥാപിതമായി.
  • 1972 - ബ്ലാക്ക് സെപ്റ്റംബർ എന്ന ഭീകരസംഘടനയുടെ നാലു പ്രവർത്തകർ വിയന്നയിൽ നിന്നു ടെൽ അവീവിലേയ്ക്കു പറക്കുകയായിരുന്ന ബൽജിയൻ വിമാനം റാഞ്ചി.
  • 1990 - എസ്റ്റോണിയ വീണ്ടും സ്വതന്ത്രമായി.




  • 1743 - വിശുദ്ധ റോമാസാമ്രാജ്യത്തിന്റെ ചക്രവർത്തിയായ ചാൾസ് ഏഴാമനെ തോല്പിച്ച ഓസ്ട്രിയയിലെ മറിയ തെരേസയെ ബൊഹീമിയയുടെ രാജാവായി അവരോധിച്ചു.
  • 1797 - ഫ്രാൻസിലെ നെപ്പോളിയൻ ഒന്നാമൻ വെനീസ് കീഴടക്കി.
  • 1873 - ഓസ്കർ രണ്ടാമൻ സ്വീഡന്റെ രാജാവായി അവരോധിക്കപ്പെട്ടു.
  • 1890 - കൗണ്ടി ചാമ്പ്യൻഷിപ്പ് ക്രിക്കറ്റ് മൽസരങ്ങൾ ആരംഭിച്ചു.
  • 1941 - കോൺറാഡ് സ്യൂസ് Z3 എന്ന ആദ്യത്തെ പ്രോഗ്രാം ചെയ്യാവുന്ന ഓട്ടോമാറ്റിക്ക് കമ്പ്യൂട്ടർ പുറത്തിറക്കി.
  • 1949 - സോവിയറ്റ് യൂണിയൻ ബെർളിനു മേലുള്ള ഉപരോധം നീക്കി.
  • 1952 - ഗജ് സിങ്ങ് ജോധ്പൂർ മഹാരാജാവായി.
  • 1965 - സോവിയറ്റ് യൂണിയന്റെ ബഹിരാകാശപേടകമായ ലൂണ 5 ചന്ദ്രനിൽ ഇടിച്ചുതകർന്നു.
  • 2007 - പാകിസ്താൻ ചീഫ് ജസ്റ്റിസ് ഇഫ്തിക്കർ മുഹമ്മദ് ചൗധരി കറാച്ചി നഗരത്തിൽ എത്തിയതിനേത്തുടർന്നുണ്ടായ കലാപത്തിൽ 50 പേർ കൊല്ലപ്പെടുകയും 100-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
  • 2008 - ചൈനയിലെ സിച്വാനിലുണ്ടായ വുൻച്വാൻ ഭൂകമ്പത്തിൽ 69,000 പേർ മരണമടഞ്ഞു.








  • 526 - സിറിയയിലും അന്ത്യോക്ക്യയിലുമായുണ്ടായ ഒരു ഭൂകമ്പത്തിൽ മൂന്നു ലക്ഷത്തോളം പേർ മരണമടഞ്ഞു.
  • 1498 - വാസ്കോ ഡ ഗാമ കോഴിക്കോട് കപ്പലിറങ്ങി.
  • 1570 - നവീനരൂപത്തിലുള്ള ആദ്യ അറ്റ്ലസ് ഭൂപടനിർമ്മാതാവായ അബ്രഹാം ഓർടെലിയസ് പുറത്തിറക്കി.
  • 1631 - ജർമ്മൻ നഗരമായ മാഗ്ഡ്ബർഗ്, വിശുദ്ധ റോമൻ സാമ്രാജ്യം പിടിച്ചടക്കി. നഗരവാസികളിൽ ഭൂരിഭാഗവും കൂട്ടക്കൊല ചെയ്യപ്പെട്ടു.
  • 1882 - ജർമ്മനി, ഓസ്ട്രിയ-ഹംഗറി, ഇറ്റലി എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട ത്രികക്ഷി സഖ്യം നിലവിൽ വന്നു.
  • 1902 - അമേരിക്കയിൽ നിന്നും ക്യൂബ സ്വതന്ത്രമായി. തോമാസ് എസ്ട്രാഡാ പാൽമ ക്യൂബയുടെ ആദ്യ പ്രസിഡണ്ടായി.
  • 1954 - ചിയാങ് കൈ-ഷെക് ചൈനീസ് പ്രസിഡണ്ടായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
  • 1983 - എയ്ഡ്സിനു കാരണമാകുന്ന വൈറസിന്റെ കണ്ടെത്തൽ പ്രസിദ്ധീകരിച്ചു.
  • 1996 - കേരളത്തിൽ ഇ കെ നായനാർ മന്ത്രിസഭ അധികാരത്തിലേറി.
  • 2002 - കിഴക്കൻ തിമോർ ഇന്തോനേഷ്യയിൽ നിന്നും സ്വതന്ത്ര്യമായി.






  • 1453 - ബൈസാന്റിൻ-ഒട്ടോമാൻ യുദ്ധം: സുൽത്താൻ മെഹ്മെദ് രണ്ടാമൻ ഫതീഹിന്റെ നേതൃത്വത്തിലുള്ള ഒട്ടോമാൻ പട കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കി. ഇതോടെ ബൈസാന്റിൻ സാമ്രാജ്യത്തിന്‌ അവസാനമായി.
  • 1727 - പീറ്റർ രണ്ടാമൻ റഷ്യയിലെ സാർ ചക്രവർത്തിയായി.
  • 1848 - വിസ്കോൺസിൻ മുപ്പതാമത് യു.എസ്. സംസ്ഥാനമായി.
  • 1886 - രസതന്ത്രജ്ഞനായ ജോൺ പെംബെർട്ടൺ, കൊക്കോ കോളയുടെ ആദ്യ പരസ്യം അറ്റ്ലാന്റ ജേണലിൽ നൽകി.
  • 1950 - വടക്കേ അമേരിക്കയെ ആദ്യമായി വലം വച്ച സെയിന്റ് റോച്ച് എന്ന കപ്പൽ നോവാ സ്കോടിയയിലെ ഹാലിഫാക്സിൽ എത്തിച്ചേർന്നു.
  • 1953 - ടെൻസിങ് നോർഗേയും എഡ്മണ്ട് ഹിലാരിയും എവറസ്റ്റ് കൊടുമുടിയുടെ ഉച്ചിയിൽ എത്തിച്ചേർന്നു.
  • 1968 - മാഞ്ചസ്റ്റർ യുണൈറ്റഡ് യുറോപ്യൻ കപ്പ് സ്വന്തമാക്കുന്ന ആദ്യ ഇംഗ്ലിഷ് ഫുട്ബോൾ ക്ലബ് ആയി.


  • 1910 - യൂനിയൻ ഓഫ് സൗത്ത് ആഫ്രിക്ക രൂപീകൃതമായി.
  • 1961 - റിപ്പബ്ലിക്ക് ഓഫ് സൗത്ത് ആഫ്രിക്ക രൂപവത്കരിച്ചു.
  • 1987 - ലോകത്തിലെ ആദ്യത്തെ അംഗീകൃത സ്വകാര്യ എഫ്.എം. ചാനലായ അഥീന 98.4 എഫ്.എം. ഗ്രീസിൽ ആരംഭിച്ചു.



"https://ml.wikipedia.org/w/index.php?title=മേയ്&oldid=2310007" എന്ന താളിൽനിന്ന് ശേഖരിച്ചത്