യുഗോസ്ലാവിയയുടെ മുൻ പ്രസിഡന്റും ചേരിചേരാ പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാവുമായിരുന്നു ജോസിപ് ബ്രോസ് ടിറ്റോ(7 മേയ് 1892 – 4 മേയ് 1980). രണ്ടാം ലോകയുദ്ധാനന്തരം യുഗോസ്ലാവിയയിൽ കമ്യൂണിസ്റ്റു ഭരണം സ്ഥാപിക്കുന്നതിനു നേതൃത്വം നൽകിയത് ഇദ്ദേഹം ആയിരുന്നു. ജോസിപ് ബ്രോസ് എന്ന് പേരുണ്ടായിരുന്ന ഇദ്ദേഹം പിൽക്കാലത്ത് ടിറ്റോ' എന്ന പേര് സ്വീകരിച്ചു. മാർഷൽ ടിറ്റോ എന്ന പേരിൽ ഇദ്ദേഹം അന്താരാഷ്ട്രതലത്തിൽ ഖ്യാതി നേടി.

ജോസിപ് ബ്രോസ് ടിറ്റോ
ജോസിപ് ബ്രോസ് ടിറ്റോ

പിൻഗാമി  Lazar Koliševski
(as President of the Presidency of SFR Yugoslavia)
പദവിയിൽ
1 September 1961 – 5 October 1964
മുൻഗാമി Position created
പിൻഗാമി Gamal Abdel Nasser

പദവിയിൽ
29 November 1943 – 29 June 1963
പ്രസിഡണ്ട് Ivan Ribar (1945–1953)
Himself (1953–1963)
മുൻഗാമി Ivan Šubašić
പിൻഗാമി Petar Stambolić

പദവിയിൽ
7 March 1945 – 14 January 1953
Prime Minister Himself
Preceded by Position created
Succeeded by Ivan Gošnjak

ജനനം (1892-05-07)7 മേയ് 1892
Kumrovec, Croatia-Slavonia, Austria-Hungary
(modern Croatia)
മരണം 4 മേയ് 1980(1980-05-04) (പ്രായം 87)
Ljubljana, SR Slovenia, SFR Yugoslavia
രാഷ്ട്രീയകക്ഷി League of Communists of Yugoslavia (SKJ)
ജീവിതപങ്കാളി Pelagija Broz (1919–1939), div.
Herta Haas (1940–1943)
Jovanka Broz (1952–1980)
മക്കൾ Zlatica Broz, Hinko Broz, Žarko Leon Broz and Aleksandar Broz
മതം None (Atheist)[1][2]
(formerly Roman Catholic)[3]
ഒപ്പ്

ജീവിതരേഖ

തിരുത്തുക

ക്രൊയേഷ്യയിലെ കുംറോവെകിൽ (Kumrovec) ഒരു കർഷക കുടുംബത്തിൽ ഫ്രാൻജോ ബ്രോസിന്റെ മകനായി ഇദ്ദേഹം 1892 മേയ് മാസത്തിൽ ജനിച്ചു. അക്കാലത്ത് ഇദ്ദേഹത്തിന്റെ ജന്മസ്ഥലം ആസ്റ്റ്രോ -ഹംഗേറിയൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. ജന്മനാട്ടിലെ സ്കൂൾ വിദ്യാഭ്യാസാനന്തരം കുറേക്കാലം ഒരു ലോഹപ്പണിക്കാരനായി ജോലി നോക്കിയ ജോസിപ് ബ്രോസ് 1910-ഓടെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയിൽ ചേർന്ന് പൊതുപ്രവർത്തകനായി മാറി. എന്നാൽ ഒന്നാം ലോകയുദ്ധത്തിൽ ആസ്റ്റ്രോ-ഹംഗേറിയൻ സേനയിൽ ചേരാൻ ഇദ്ദേഹം നിർബന്ധിതനായി. റഷ്യയ്ക്കെതിരായി യുദ്ധം ചെയ്യവേ അവർ ഇദ്ദേഹത്തെ പിടികൂടി തടവുകാരനാക്കി (1915). ബോൾഷെവിക്കുകൾ ജോസിപിനെ 1917-ൽ സ്വതന്ത്രനാക്കിയെങ്കിലും സ്വരാജ്യത്തേയ്ക്കു മടങ്ങാതെ ഇദ്ദേഹം റഷ്യയിൽ കമ്യൂണിസ്റ്റു പ്രവർത്തനവുമായി മുന്നോട്ടു പോവുകയാണുണ്ടായത്. പിന്നീട് ജോസിപ് 1920-ൽ ജന്മനാട്ടിലെത്തി കമ്യൂണിസ്റ്റു പ്രവർത്തനങ്ങളിലേർപ്പെട്ടു. കമ്യൂണിസ്റ്റു പാർട്ടി നിരോധിതമായിരുന്നതിനാൽ ഇദ്ദേഹത്തെ 1928-ൽ അറസ്റ്റു ചെയ്ത് അഞ്ചു വർഷത്തേക്ക് തടവിൽ പാർപ്പിക്കുകയുണ്ടായി. മോചിതനായ ജോസിപ് 1934-ൽ കമ്യൂണിസ്റ്റു പാർട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗമായി. ഈ സമയത്താണ് ഇദ്ദേഹം ടിറ്റോ' എന്ന പേരു സ്വീകരിച്ചത്. 1936-ൽ മോസ്കോയിലെത്തിയ ടിറ്റോ കമ്യൂണിസ്റ്റു സാർവദേശീയ സംഘടനയായ കോമിന്റേണി'ന്റെ പ്രവർത്തനങ്ങളുമായി ഇഴുകിച്ചേരുകയും അതിന്റെ സജീവ പുരോഗതിക്കുവേണ്ടി യത്നിക്കുകയും ചെയ്തു. യുഗോസ്ലാവിയയിൽ തിരിച്ചെത്തിയ ടിറ്റോ 1937-ൽ കമ്യൂണിസ്റ്റു പാർട്ടിയുടെ സെക്രട്ടറി ജനറൽ പദവിയിലേക്കുയർന്നു.

രണ്ടാം ലോകയുദ്ധകാലത്ത്

തിരുത്തുക

രണ്ടാം ലോകയുദ്ധകാലത്ത് യുഗോസ്ലാവിയയിൽ ആക്രമണം നടത്തിയ ജർമനിക്കെതിരെ പാർട്ടിസാൻസ്' എന്നൊരു പ്രതിരോധ പ്രസ്ഥാനം സംഘടിപ്പിച്ചതോടെയാണ് ടിറ്റോ ദേശീയ നേതൃത്വത്തിൽ ശ്രദ്ധേയനായത്. ജർമനിക്കെതിരായ ചെറുത്തുനിൽപ്പിൽ പാർട്ടിസാൻസ് പ്രസ്ഥാനം നിർണായക പങ്കുവഹിച്ചിരുന്നു. യുഗോസ്ലാവിയയിലെ രാജകീയ ഗവൺമെന്റിനെ പിന്തുണച്ചിരുന്ന ചെറ്റ്നിക്കു'കൾക്കെതിരായും പാർട്ടിസാൻസ് പ്രവർത്തിക്കുകയുണ്ടായി. റഷ്യയിൽനിന്നു മാത്രമല്ല യു.എസ്സിൽനിന്നും ഗ്രേറ്റ് ബ്രിട്ടനിൽനിന്നും പാർട്ടിസാൻസിനുവേണ്ടി സഹായം സ്വീകരിക്കാൻ ടിറ്റോ തയ്യാറായി. 1942-ൽ നാഷണൽ ലിബറേഷൻ കമ്മിറ്റി എന്നൊരു സംഘടനയ്ക്ക് രൂപം നൽകിക്കൊണ്ട് ടിറ്റോ യുഗോസ്ളാവിയയിലെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയി. ശത്രുക്കൾക്കെതിരായി ഗറില്ലായുദ്ധമുറ സ്വീകരിക്കുവാനും ടിറ്റോ മടിച്ചില്ല. 1943 ആയപ്പോഴേക്കും ബോസ്നിയ കേന്ദ്രീകരിച്ചുകൊണ്ട് ഇദ്ദേഹം ഒരു വൻ സേനയുടെ അധിപനാവുകയും യുഗോസ്ലാവിയയുടെ ഏറിയ ഭാഗവും തന്റെ നിയന്ത്രണത്തിൻകീഴിൽ കൊണ്ടുവരികയും ചെയ്തിരുന്നു. കൂടാതെ 1943-ൽ തന്നെ ഒരു താല്ക്കാലിക ഗവൺമെന്റ് സ്ഥാപിക്കുവാനും ടിറ്റോക്കു കഴിഞ്ഞു. ഇക്കാലത്തോടെ ഇദ്ദേഹം മാർഷൽ ടിറ്റോ എന്ന് അറിയപ്പെട്ടുതുടങ്ങി. 1944-ൽ റഷ്യൻസേന ബെൽഗ്രേഡിലെത്തിയതോടെ ടിറ്റോ കൂടുതൽ ശക്തനായിത്തീർന്നു. 1945-ൽ നടന്ന തെരഞ്ഞെടുപ്പിൽ ശ്രദ്ധേയമായ വിജയം കൈവരിക്കാൻ ടിറ്റോക്കു കഴിഞ്ഞു. തുടർന്ന് ഇദ്ദേഹം പ്രധാനമന്ത്രിയായുള്ള കമ്യൂണിസ്റ്റു ഗവൺമെന്റ് യുഗോസ്ലാവിയയിൽ നിലവിൽ വന്നു. ഇക്കാലം മുതൽ പാർട്ടിയിലും ഗവൺമെന്റിലും ടിറ്റോ ആധിപത്യം പുലർത്തിപ്പോന്നു.

യുഗോസ്ലാവിയയിലെ വിഭിന്ന ദേശീയതകളെ സമന്വയിപ്പിക്കുന്നതിൽ സ്തുത്യർഹമായ നേതൃത്വമാണ് പ്രധാനമന്ത്രിയെന്ന നിലയിൽ ടിറ്റോ കാഴ്ചവച്ചത്. വ്യക്തിഗത വ്യവസായങ്ങൾക്കും തൊഴിലാളി കൗൺസിലുകൾക്കും പ്രോത്സാഹനം നൽകുന്ന പുതിയ സാമ്പത്തിക നയം ഇദ്ദേഹം ആവിഷ്ക്കരിച്ചു. സോവിയറ്റു യൂണിയന്റെ പക്ഷത്തായിരുന്നെങ്കിൽക്കൂടിയും ആ രാജ്യം യുഗോസ്ലാവിയയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടുന്നതിനെ ഇദ്ദേഹം എതിർത്തിരുന്നു. പൂർവ യൂറോപ്യൻ സോഷ്യലിസ്റ്റു രാഷ്ട്രങ്ങൾ സോവിയറ്റ് ആധിപത്യത്തോട് വിധേയത്വം പുലർത്തിയിരുന്ന ഈ കാലഘട്ടത്തിൽ സോവിയറ്റ് യൂണിയനോട് വിട്ടുവീഴ്ചയില്ലാത്ത വിമർശനാത്മക സമീപനം സ്വീകരിക്കാൻ തയ്യാറായി എന്നതാണ് ലോകരാഷ്ട്രീയത്തിൽ ടിറ്റോയെ ഏറ്റവും ശ്രദ്ധേയനാക്കിയത്. സോവിയറ്റ് ചേരിയിൽപ്പെട്ട രാഷ്ട്രങ്ങളിൽനിന്ന് ആദ്യമായി ഉയർന്നുകേട്ട എതിർപ്പിന്റെ ശബ്ദവും ടിറ്റോയുടേതായിരുന്നു. ജോസഫ് സ്റ്റാലിനുമായി തെറ്റിപ്പിരിയുകയും സോവിയറ്റ് ചേരിയിൽനിന്നും പുറത്താവുകയും (1948) ചെയ്ത ടിറ്റോ തുടർന്ന് സാർവദേശീയ ബന്ധങ്ങളിൽ തികച്ചും സ്വതന്ത്രമായ സമീപനമാണ് സ്വീകരിച്ചത്. സോവിയറ്റ് പക്ഷത്തിന്റെ എതിർചേരിയിലുള്ള രാജ്യങ്ങളുടെ സഹായം സ്വീകരിക്കാൻ ടിറ്റോ മടിച്ചിരുന്നില്ല. 1953- 54-ഓടെ ഗ്രേറ്റ് ബ്രിട്ടനുമായും യു. എസ്സുമായും കൂടുതൽ അടുക്കുവാനും തന്ത്രപരമായ യത്നങ്ങളിലൂടെ ടിറ്റോക്കു സാധിച്ചു.

1953-ൽ യുഗോസ്ലാവിയയ്ക്ക് ഒരു പുതിയ ഭരണഘടനയുണ്ടായി. ഇതോടെ രാജ്യത്തിന് പ്രസിഡന്റ് എന്ന ഭരണാധിപ പദവി പുതിയതായി സൃഷ്ടിക്കപ്പെട്ടു. ഇക്കാലംവരെ പ്രധാനമന്ത്രിയായി തുടർന്നിരുന്ന ടിറ്റോ ഇതോടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിനോടും ഈജിപ്ഷ്യൻ പ്രസിഡന്റ് നാസ്സറോടുമൊപ്പം ടിറ്റോ ചേരിചേരാ പ്രസ്ഥാനത്തിന് നേതൃത്വം നൽകി. 1961 സെപ്.-ൽ ബെൽഗ്രേഡിൽവച്ച് ചേരിചേരാ രാഷ്ട്രങ്ങളുടെ സമ്മേളനം വിളിച്ചുകൂട്ടുവാൻ മുൻകൈയെടുത്തതും ടിറ്റോ ആയിരുന്നു. 1974-ൽ ടിറ്റോയെ യുഗോസ്ലാവിയയുടെ ആജീവനാന്ത പ്രസിഡന്റായി തെരഞ്ഞെടുത്തു. 1980 മേയ് 4-ന് യുഗോസ്ലാവിയയിലെ ലുബ്നാലായിൽ ഇദ്ദേഹം നിര്യാതനായി. ടിറ്റോയുടെ ബഹുമാനാർഥം യുഗോസ്ലാവിയയിലെ മൊണ്ടെനിഗ്രോ റിപ്പബ്ലിക്കിന്റെ തലസ്ഥാനത്തിന് 1946-ൽ ടിറ്റോഗ്രാഡ്' എന്ന പേരു നൽകിയിരുന്നു. ഭരണപരമായ പരിവർത്തനങ്ങളുണ്ടായപ്പോൾ 1992-നുശേഷം ഈ സ്ഥലം പൊദ്ഗോറിക്ക' (Podgorica) എന്ന പഴയ പേരിൽ വീണ്ടും അറിയപ്പെടാൻ തുടങ്ങി.

പുരസ്കാരങ്ങൾ

തിരുത്തുക

ടിറ്റോയ്ക്ക് 119 ലധികം അവാർഡുകളും പുരസ്കാരങ്ങളും 60 രാജ്യങ്ങളിൽ നിന്നായി കിട്ടിയിട്ടുണ്ട്.

പ്രധാന പുരസ്കാരങ്ങളിൽ ചിലവ

Award or decoration Country Date Place Note Ref
  Order of Leopold (Belgium)   Belgium 6 October 1970 Brussels One of the three Belgian national honorary knight orders. Highest Order of Belgium.
  Order of the White Lion
(awarded two times)
  Czechoslovakia 22 March 1946
26 September 1964
Prague
Brijuni
The highest order of Czechoslovakia.
  Order of the Elephant   Denmark 29 October 1974 Copenhagen Highest order of Denmark. [4]
  Legion of Honour   France 7 May 1956 Paris Highest decoration of France, awarded "for extraordinary contributions in the struggle for peace".
  Ordre national du Mérite   France 6 December 1976 Belgrade Order of Chivalry awarded by the President of the French Republic ("National Order of Merit").
  Federal Cross of Merit   West Germany 24 June 1974 Bonn Highest possible class of the only general state decoration of West Germany (and modern Germany).
  Order of the Redeemer   Greece 2 June 1954 Athens Highest royal decoration of Greece.
  Order of Merit of the Italian Republic   Italy 2 October 1969 Belgrade Highest honour of Italy, foremost Italian order of knighthood, awarded to Josip Broz Tito in Belgrade.
  Supreme Order of the Chrysanthemum   Japan 8 April 1968 Tokyo Highest Japanese decoration for living persons.
  Order of the Aztec Eagle   Mexico 30 March 1963 Belgrade Highest decoration awarded to foreigners in Mexico.
  Order of the Netherlands Lion   Netherlands 20 October 1970 Amsterdam Order of the Netherlands founded by the first King of the Netherlands, William I.
  Grand Cross with Collar of St. Olav   Norway 13 May 1965 Oslo Highest Norwegian order of chivalry.
  Order Virtuti Militari   Poland 16 March 1946 Warsaw Poland's highest military decoration, for courage in the face of the enemy.
  Order of Polonia Restituta
(awarded two times)
  Poland 25 June 1964
4 May 1973
Warsaw
Brdo Castle
One of Poland's highest orders.
  Order of Saint James of the Sword   Portugal 23 October 1975 Belgrade Portuguese order of chivalry, founded in 1171.
  Order of Lenina   Soviet Union 5 June 1972 Moscow Highest National Order of the Soviet Union (highest decoration bestowed by the Soviet Union).
  Order of Victorya   Soviet Union 9 September 1945 Belgrade Highest military decoration of the Soviet Union, one of only 5 foreigners to receive it. [5]
  Royal Order of the Seraphim   Sweden 29 February 1959 Stockholm Swedish Royal order of chivalry, established by King Frederick I on 23 February 1748.
  Most Honourable Order of the Bath   United Kingdom 17 October 1972 Belgrade British order of chivalry, awarded in Belgrade by Queen Elizabeth II.
  Order of Yugoslav Great Stara   Yugoslavia 1 February 1954 Belgrade Highest Yugoslav national order of merit.[6]
Note: aNow defunct.
  1. Nikolaos A. Stavrou (ed.), Mediterranean Security at the Crossroads: a Reader, p.193, Duke University Press, 1999 ISBN 0-8223-2459-8
  2. Vjekoslav Perica, Balkan Idols: Religion and Nationalism in Yugoslav States, p.103, Oxford University Press US, 2004 ISBN 0-19-517429-1
  3. Richard West, Tito and the Rise and Fall of Yugoslavia, p.211, Carroll & Graff, 1996 ISBN 0-7867-0332-6
    "In one of his talks with Church officials, Tito went so far as to speak of himself 'as a Croat and a Catholic', but this comment was cut out of the press reports on the orders of Kardelj".
  4. "Recipients of Order of the Elephant". Archived from the original on 2008-06-12. Retrieved 2012-07-08.
  5. "List of Order of Victory recipients". Archived from the original on 2004-12-16. Retrieved 2012-07-08.
  6. Orders and Decorations of the Socialist Federal Republic of Yugoslavia, 1945–90 by Lukasz Gaszewski 2000, 2003

അധിക വായനക്ക്

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ ജോസിപ് ബ്രോസ് ടിറ്റോ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ജോസിപ് ബ്രോസ് (1892-1980) ടിറ്റോ, ജോസിപ് ബ്രോസ് (1892-1980) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ജോസിപ്_ബ്രോസ്_ടിറ്റോ&oldid=4140686" എന്ന താളിൽനിന്ന് ശേഖരിച്ചത്