മേയ് 1
തീയതി
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മേയ് 1 വർഷത്തിലെ 121 (അധിവർഷത്തിൽ 122)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
തിരുത്തുക- 305 - ഡയോക്ലിഷ്യനും മാക്സിമിയനും റോമൻ ചക്രവർത്തിപദം ഒഴിഞ്ഞു.
- 1751 - അമേരിക്കയിലെ ആദ്യ ക്രിക്കറ്റ് മൽസരം അരങ്ങേറി.
- 1834 - ബ്രിട്ടീഷ് കോളനികൾ അടിമത്തം നിർത്തലാക്കി.
- 1840 - ലോകത്തെ ആദ്യത്തെ ഒട്ടിക്കാവുന്ന സ്റ്റാമ്പായ പെനി ബ്ലാക്ക് പുറത്തിറങ്ങി.