സ്റ്റാർ വാർസ്
ജോർജ്ജ് ലൂക്കാസ് സൃഷ്ടിച്ച ഒരു ബഹിരാകാശ ഓപ്പറ ഫ്രാഞ്ചൈസിയാണ് സ്റ്റാർ വാർസ്. ഇതിലെ ആദ്യ ചിത്രം സ്റ്റാർ വാർസ് എന്ന പേരിലാണ് പുറത്തിറങ്ങിയത്. പിന്നീട് പരമ്പരയിലെ മറ്റ് ചിത്രങ്ങളിൽ നിന്നും വേർതിരിച്ചറിയുന്നതിനായി പേരിനോട് എപ്പിസോഡ് IV: എ ന്യൂ ഹോപ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 1977 മെയ് 25-ന് 20ത് സെഞ്ച്വറി ഫോക്സ് ആണ് ആദ്യ ചിത്രം പുറത്തിറക്കിയത്. മൂന്ന് വർഷങ്ങളുടെ ഇടവേളയിൽ രണ്ട് ചിത്രങ്ങൾ കൂടി പുറത്തിറങ്ങിയതോടെ ഇത് ഒരു ജനകീയ പ്രതിഭാസമായി മാറി. ഈ മൂന്ന് സിനിമകൾക്ക് ശേഷം 16 വർഷം കഴിഞ്ഞ് പരമ്പരയിലെ അടുത്ത ചിത്രവും 2005-ൽ അവസാന ചിത്രവും പുറത്തിറങ്ങി.
സ്റ്റാർ വാർസ് ഇലെ വില്ലൻ ആയ ദാര്ത് വേടർ സിനിമ ചരിത്രത്തിലെ തന്നെ ഒരു '
2008 വരെയുള്ള കണക്കുകളനുസരിച്ച് 6 സ്റ്റാർ വാർസ് ചിത്രങ്ങളും ചേർന്ന് ബോക്സ് ഓഫീസിൽ 430 കോടി ഡോളറാണ് വരവ് നേടിയിരിക്കുന്നത്. ജെയിംസ് ബോണ്ട്, ഹാരി പോട്ടർ എന്നിവക്ക് പിന്നിലായി ഏറ്റവുമധികം പണം കൊയ്ത മൂന്നാമത്തെ ചലച്ചിത്ര പരമ്പരയാണ് സ്റ്റാർ വാർസ്.
സിനിമകൾ
തിരുത്തുകഒറിജിനൽ പരമ്പര
തിരുത്തുകസ്റ്റാർ വാർസ് എപിസോഡ് IV - എ ന്യൂ ഹോപ്
തിരുത്തുകസ്റ്റാർ വാർസ് ഇന്റെ ആദ്യത്തെ സിനിമ 1977 ൽ സ്റ്റാർ വാർസ് എന്ന പേരിലാണ് ഇറങ്ങിയത്. രാജകുമാരി ലെഅഹ് ഗാലക്ടിക് സാമ്രാജ്യത്തിന്റെ ഏറ്റവും മികച്ച ആയുധമായ "ഡെത്ത് സ്റ്റാർ" ഇന്റെ പ്ലാനുകൾ R2-D2 എന്ന റോബോ ഇന്റെ കയ്യിൽ ഒബി വാൻ കനോബി എന്ന ജെഡി ക്കു നൽകാൻ ഏല്പിക്കുന്നു. ഒബി വാനും, ചെറുപ്പകാരനും സ്റ്റാർ വാർസ് ഇന്റെ പ്രധാന കഥാപാത്രവുമായ ലൂക്ക് ഉം കൂടി ഹാൻ സോളോ (ഹാരിസൺ ഫോർഡ്) ഇന്റെ കൂടെ ഡെത്ത് സ്റ്റാർ ഇലേക്ക് പോകുന്നു. അവിടെ അവർ ദാര്ത്ത് വേടർ ഉമായി കൂട്ടിമുട്ടുന്നു. വേടർ തൻറെ "ലൈറ്റ്സേബർ" ഒപയോഗിച്ചു ഒബി-വാനിനെ വധിക്കുന്നു. എന്നാൽ ധീരനായ ലുക്ക് ഡെത്ത് സ്റ്റാർ ഇനെ നശിപ്പിക്കുന്നു.
സ്റ്റാർ വാർസ് എപിസോഡ് V - ദി എംപയർ സ്തൃകെസ് ബാക്ക്
തിരുത്തുകസ്റ്റാർ വാർസ് ഇന്റെ രണ്ടാമത്തെ സിനിമ 1980 ൽ ആണ് ഇറങ്ങിയത്. ഇത് സ്റ്റാർ വാർസ് ഇലെ ഏറ്റവും മികച്ച സിനിമ ആയാണ് കരുതപ്പെടുന്നത് . IMDB TOP 250 ൽ ഈ സിനിമയ്ക്കു 12 ആം സ്ഥാനമാണ് . [3] ലുക്ക് തന്റെ ജെഡി പരിശീലനത്തിനായി മാസ്റ്റർ യോട ഉടെ അടുത്ത് പോകുന്നു. ഈ സമയയത് ലുക്കിനെ ഒളിവിൽ നിന്ന് പുറത്തു കൊണ്ട് വരാൻ വേടർ ഹാൻ സോളോ ഇനെ പിടിക്കുന്നു. തന്റെ സുഹൃത്തായ ഹാനിനെ രക്ഷിക്കാനായി ലൂക്ക് വെടറിന്റെ കെണിയിലേക്കു നടക്കുന്നു. വേടർ ലൂക്ക് തന്റെ മകനാണെന്ന് ലൂകിന്റെ അടുത്ത് പറയന്നു. ലൂക്ക് രക്ഷപെട്ടു മാസ്റ്റർ യോട ഉടെ അടുത്ത് ചെല്ലുമ്പോൾ മരിക്കാറായ മാസ്റ്റർ യോട വേടർ ലൂക്കിന്റെ അച്ഛനാണെന്ന് ലൂക്കിന്റെ അടുത്ത് പറയന്നു.
സ്റ്റാർ വാർസ് എപിസോഡ് VI - റിട്ടേൺ ഓഫ് ദി ജെഡി
തിരുത്തുകസ്റ്റാർ വാർസ് ഇന്റെ മൂനാമത്തെ സിനിമ 1983 ൽ ആണ് ഇറങ്ങുന്നത്. ഗാലക്ടിക് സാമ്രാജ്യം ഒരു പുതിയ ഡെത്ത് സ്റ്റാർ പണിയുകയാണ്. ഇതിന്റെ പണി കാണാനായി ചക്രവർത്തിയായ പാൽപടിൻ വരുന്നു. പാൽപടിൻ ഇനെ സ്വീകരിക്കാനായി വേടർ ഒരുങ്ങുന്നു. ലൂക്കും മറ്റു ജെഡി മാരും കൂടി പാൽപടിൻ ഉള്ള സമയം നോക്കി ഡെത്ത് സ്റ്റാർ ഇനെ ആക്രമിച്ചു നശിപ്പിക്കാൻ തീരുമാനിക്കുന്നു. അവസാനം പാൽപടിൻ കണ്ടു നിൽക്കെ ലൂക്ക് വേടരിനെ തോല്പിക്കുന്നു. പാൽപടിൻ ലൂക്കിനോട് തന്റെ കൂടെ ചേരാൻ പറയുന്നു. എന്നാൽ ലൂക്ക് തന്റെ അച്ഛനെ കൊല്ലാനോ ഡാർക്ക് സൈഡ് ഇലോട്ടു മാറാനോ താല്പര്യം കാണിക്കുന്നില്ല. ക്രോതനായ പാൽപടിൻ ലൂകിനെ കൊല്ലാൻ ശ്രമിക്കുന്നു. എന്നാൽ മകനോടുള്ള സ്നേഹം കാരണം കണ്ടു നിൽക്കാനകാത്ത വേടർ പാൽപടിൻ ഇനെ തടഞ്ഞു കൊല്ലുന്ന്. പക്ഷെ ഇത് മൂലം വെടറിനു തന്റെ ജീവൻ നഷ്ടമാകുന്നു. പക്ഷെ മരിക്കുന്നതിനു മുൻപ് വേടർ വീണ്ടും നല്ലവനായ ആനകിൻ ആകുന്നു.
അവലംബം
തിരുത്തുക- ↑ Kit, Borys (July 7, 2015). "'Star Wars' Han Solo Spinoff In the Works With 'Lego Movie' Directors (Exclusive)". The Hollywood Reporter. Retrieved July 7, 2015.
- ↑ Alexander, Julia (November 9, 2017). "Disney developing live-action Star Wars TV series". Polygon. Retrieved November 9, 2017.
- ↑ http://www.imdb.com/chart/top