മരുത്തോർവട്ടം ധന്വന്തരിക്ഷേത്രം

ആലപ്പുഴ ജില്ലയിൽ ഉള്ള ഒരു ക്ഷേത്രമാണ് മരുത്തോർവട്ടം ശ്രീധന്വന്തരീക്ഷേത്രം. ചേർത്തല താലൂക്കിൽ തണ്ണീർമുക്കം പഞ്ചായത്തിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ആയുർവ്വേദത്തിന്റെ ആധാരമൂർത്തിയായ ധന്വന്തരി മുഖ്യപ്രതിഷ്ഠയായി വരുന്ന ഭാരതത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണിത്. രോഗശാന്തിയ്ക്ക് ധന്വന്തരീഭജനം അത്യുത്തമമായി കണക്കാക്കപ്പെടുന്നു. അതിനാൽ, രോഗപീഡകൾ കൊണ്ട് വലയുന്നവർ ഇവിടെ വന്ന് പ്രാർത്ഥിയ്ക്കുന്നു. ഇവിടത്തെ മുക്കുടി നിവേദ്യവും താൾക്കറിയും പ്രസിദ്ധമാണ്. വേമ്പനാട്ട് കായലിന്റെ കിഴക്കേക്കരയിൽ പടിഞ്ഞാട്ട് ദർശനമായാണ് മരുത്തോർവട്ടം ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഉപദേവതകളായി ഗണപതി, ശാസ്താവ്, ശിവൻ, നാഗദൈവങ്ങൾ, ഭദ്രകാളി തുടങ്ങിയവരും ക്ഷേത്രത്തിൽ വാഴുന്നു.

മരുത്തോർവട്ടം ശ്രീധന്വന്തരീക്ഷേത്രം
പേരുകൾ
ദേവനാഗിരി: मरुत्तोर्वट्टम श्री धन्वन्तरी मन्दिर
തമിഴ്: மருத்தோர்வட்டம் ஸ்ரீ தன்வந்தரி கோவில்
സ്ഥാനം
രാജ്യം: ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്: കേരളം
ജില്ല: ആലപ്പുഴ
പ്രദേശം: മരുത്തോർവട്ടം
വാസ്തുശൈലി,സംസ്കാരം
പ്രധാന പ്രതിഷ്ഠ:: ധന്വന്തരി
പ്രധാന ഉത്സവങ്ങൾ: തിരുവുത്സവം, ധന്വന്തരി ജയന്തി
History
ക്ഷേത്രഭരണസമിതി: ശ്രീ ധന്വന്തരിവിലാസം എൻ.എസ്.എസ്. കരയോഗം