ഒരു കേരളീയ ഘനവാദ്യമാണ് ചേങ്ങില. വൃത്താകൃതിയിലുള്ള ഈ വാദ്യം ഓടുകൊണ്ടാണ് നിർമ്മിക്കുന്നത്. കൊട്ടുന്നത് കോലുപയോഗിച്ചാണ്. ചേങ്കില എന്നും പേരുണ്ട്. പല വലിപ്പത്തിലും ചേങ്ങില നിർമ്മിക്കാറുണ്ട്. മുൻപ് പഞ്ചവാദ്യത്തിൽ ചേങ്ങിലയും ഉണ്ടായിരുന്നു. കഥകളിയിലെ ഒരു പ്രധാന വാദ്യോപകരണമാണിത്. കഥകളിയിലെ പ്രധാന പാട്ടുകാരൻ/കാരി (പൊന്നാനി/മുന്നാനി) പാടുന്നത് ചേങ്ങില കൊട്ടിയാണ്. കൃഷ്ണനാട്ടം, സംഘക്കളി എന്നിവയിലും ഉപയോഗിക്കുന്നു. കളംപാട്ടുകളിൽ ഇടയ്ക്ക കൊട്ടുമ്പോൾ താളത്തിനായി ചേങ്ങില ഉപയോഗിക്കുന്നു. വാദ്യമേളങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഇത്.

ചേങ്ങില
കഥകളി സംഗീതജ്ഞൻ പത്തിയൂർ ശങ്കരൻകുട്ടി ചേങ്ങില കൊട്ടി പാടുന്നു
താളവാദ്യം
മറ്റു പേരു(കൾ)ചേന്നല
വർഗ്ഗീകരണം ഘനവാദ്യം
അനുബന്ധ ഉപകരണങ്ങൾ
ഇലത്താളം, ഗോങ്
"https://ml.wikipedia.org/w/index.php?title=ചേങ്ങില&oldid=3997390" എന്ന താളിൽനിന്ന് ശേഖരിച്ചത്