കേരളത്തിലെ പരദേശിബ്രാഹ്മണവിഭാഗങ്ങളിൽ ഒന്നാണ് എമ്പ്രാന്തിരി അഥവാ തുളു ബ്രാഹ്മണർ. തുളുദേശമെന്നു അറിയപ്പെട്ടിരുന്ന കർണാടകയിലെ ഉഡുപ്പിയിൽ നിന്നു് കേരളത്തിൽ എത്തിയവരാണ് ഇവരുടെ പൂർവ്വികർ എന്നതിനാൽ ദേശനാമം ചേർത്ത് തുളുബ്രാഹ്മണർ എന്നും വിളിക്കാറുണ്ട്. [1]

ചരിത്രം

തിരുത്തുക

കർണാടകത്തിൽ നിന്നു കേരളത്തിലേക്കു കുടിയേറിയ ഈ ബ്രാഹ്മണസമൂഹം പ്രധാനമായും വൈഷ്ണവധർമം പിന്തുടരുന്നു. അതുകൊണ്ടു തന്നെ എമ്പ്രാതിരി സമൂഹം പൂജാകർമ്മങ്ങൾ ചെയ്തുവന്നത് മഹാവിഷ്ണുക്ഷേത്രങ്ങളിലും കൃഷ്ണക്ഷേത്രങ്ങളിലും, മഹാവിഷ്ണു പ്രധാനിയായ യാഗങ്ങളിലും ആയിരുന്നു .

 
മാധ്വാചാര്യൻ സ്ഥാപിച്ച ഉഡുപ്പി ശ്രീ കൃഷ്ണ ക്ഷേത്രം /മഠം

കേരളത്തിലേക്കു എത്തിയിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും, കേരള എമ്പ്രാതിരി കുടുംബങ്ങളിൽ ഇപ്പോഴും പ്രധാനമായി ഉപയോഗിക്കുന്നത് അവരുടെ മാതൃഭാഷയായ തുളു ആണ്. എമ്പ്രാതിരിമാരെ എമ്പ്രാൻ എന്ന് പറയാറുണ്ടെങ്കിലും ഇവർക്ക് എമ്പ്രാൻ മാർ ആയിട്ട് പ്രത്യേകിച്ച് ബന്ധം ഒന്നും ഇല്ല. തുളു ബ്രാഹ്മണർ കേരളത്തിൽ എത്തിച്ചേർന്നതിനു ശേഷം തങ്ങളുടെ ആചാരങ്ങൾക്ക് സമാനമായ ആചാരങ്ങൾ ഉള്ള മറ്റൊരു സമുദായമായ നമ്പൂതിരി സമുദായത്തിലേക്കു മാറുകയോ നമ്പൂതിരി എന്ന ഉപനാമം സ്വീകരിക്കുകയോ ചെയ്തു[അവലംബം ആവശ്യമാണ്]. എങ്കിലും ഇപ്പോഴും എമ്പ്രാതിരി സമുദായത്തിൽ തന്നെ തുടർന്നു പോകുന്ന കുടുബങ്ങളും ഉണ്ട് . എമ്പ്രാന്തിരി എന്ന പേര് നിലനിർത്തി, തനി നമ്പൂതിരി തനിമയോടെ ആചാരാനുഷ്ഠാനങ്ങളും ആയി മലയാളം മാതൃഭാഷ ആയി ജീവിക്കുന്നവരാണ് ഇപ്പോൾ അധികവും. തുളു /കന്നഡ അറിയില്ല എന്നുതന്നെ പറയാം.

"https://ml.wikipedia.org/w/index.php?title=എമ്പ്രാന്തിരി&oldid=4083249" എന്ന താളിൽനിന്ന് ശേഖരിച്ചത്