ആദിപരാശക്തിയുടെ രൗദ്രഭാവം. ചണ്ഡൻ, മുണ്ഡൻ എന്നീ അസുരൻമാരെ നിഗ്രഹിക്കാൻ ദുർഗ്ഗയുടെ പുരികക്കൊടിയിൽ നിന്നും അവതരിച്ച കാളികയാണ് "ചാമുണ്ഡാദേവി അഥവാ ചാമുണ്ഡി". ഇതേ മഹാകാളി രക്തബീജനെ വധിക്കയാൽ "രക്തചാമുണ്ഡി" എന്നും അറിയപ്പെടുന്നു. മറ്റൊരു സാഹചര്യത്തിലും മഹാമായ ചാമുണ്ഡിയായി അവതരിച്ചിട്ടുണ്ട്. അത് രുരു എന്ന അസുരനെ നിഗ്രഹിക്കാൻ വേണ്ടി ആയിരുന്നു. ചർമ്മവും, മുണ്ഡവും(തല) ത്രിശൂലം കൊണ്ട് വേർപെടുത്തിയ ഭഗവതി രുരുവിനെ നിഗ്രഹിച്ചു. രുരുവിന്റെ ചർമ്മവും, മുണ്ഡവും എടുത്ത ഭദ്രകാളിയെ ചാമുണ്ഡി എന്നറിയപ്പെട്ടു. തിരുമന്ധാംകുന്നിലെയും കൊടുങ്ങല്ലൂരിലെയും കാളീ പ്രതിഷ്ഠ "രുരുജിത്" വിധാനത്തിലുള്ളതാണ്. ഭഗവതിയുടെ ഏഴു ഭാവങ്ങളായ സപ്‌തമാതാക്കളിൽ പ്രധാനി ചാമുണ്ഡ തന്നെ. കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിലെ തവിട്ടുമുത്തി ചാമുണ്ഡിയാണ്. ചാമുണ്ഡാദേവി എല്ലായിടത്തും നിറഞ്ഞു നിൽക്കുന്നവളാണെന്നും എല്ലാം അറിയുന്നവളാണെന്നും മഹാദേവീഭാഗവതത്തിൽ കാണാം. ദേവീമാഹാത്മ്യത്തിലും ചാമുണ്ഡിയുടെ മാഹാത്മ്യം വർണ്ണിച്ചിട്ടുണ്ട്.

Chamunda
Goddess of War and "epidemics of pestilent diseases, famines, and other disasters".[1]
Camunda5.JPG
A Hoysala sculpture of Chamunda, Halebidu.
ദേവനാഗരിचामुण्डा
Sanskrit TransliterationCāmuṇḍā
Affiliationആദിപരാശക്തി, ഭദ്രകാളി
നിവാസംശ്മശാനം, അത്തിമരം, മണിദ്വീപം
ഗ്രഹംകേതു, ചൊവ്വ
മന്ത്രംOm aim hrim klim Chamundayai vichche
ആയുധംഖഡ്ഗം, ത്രിശൂലം
ജീവിത പങ്കാളിശിവൻ, കാലഭൈരവൻ
വാഹനംമൂങ്ങ

തിരുവനന്തപുരത്തെ പ്രസിദ്ധമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ രക്തചാമുണ്ഡി, ബാലചാമുണ്ഡി, ചാമുണ്ഡാദേവി എന്നീ മൂന്ന് ഭാവങ്ങളിൽ പരാശക്തി ആരാധിക്കപ്പെടുന്നു. കർണാടകയിലെ മൈസൂർ ചാമുണ്ഡേശ്വരീ ക്ഷേത്രവും ഭഗവതിക്ക് സമർപ്പിക്കപ്പെത്തതാണ്.

കണ്ണൂരിലെ "കൈതചാമുണ്ഡിതെയ്യം" ഭഗവതിക്ക് കെട്ടിയാടുന്നതാണ്. അസുരന്മാരെ കാളി നിഗ്രഹിക്കുന്നു എന്ന സങ്കൽപ്പത്തിലാണ് ക്ഷേത്രത്തിൽ നിന്നിറങ്ങിയ തെയ്യം കൈതക്കാടുകൾ വെട്ടിയെടുക്കുന്നത്. കൈതവെട്ടുന്നത് കൊണ്ടാണ് ഈ തെയ്യത്തെ കൈതച്ചാമുണ്ടിയെന്ന് വിളിക്കുന്നത്. [2] ഇരിട്ടി തില്ലങ്കേരി പാടിക്കച്ചാൽ ഈയങ്കോട് വയൽത്തിറ മഹോത്സവത്തിന് കൈതച്ചാമുണ്ടി തെയ്യം കെട്ടിയാടുന്നുണ്ട്. കാളിയുടെ പ്രതിപുരുഷനായ തെയ്യം ഉറഞ്ഞുതുള്ളിക്കൊണ്ട് കൈതവെട്ടാൻ പോകും. തുടർന്ന് പള്ളിവാളേന്തി ദുഷ്ടനിഗ്രഹത്തിന് ശേഷം കലിയടങ്ങാതെ ഗ്രാമത്തിലൂടെ ഓടും. ഇങ്ങനെ ഓടുന്ന തെയ്യത്തെ വിളക്കുവെച്ച് ഗ്രാമവാസികൾ വണങ്ങും. ഓട്ടം ചെന്നുനിൽക്കുന്നത് കാവിലാണ്. അവിടെവച്ച് പൂവൻകോഴിയെ മലർ കൂട്ടി കള്ളിന്റെ അകമ്പടിയോടെ സേവിക്കുന്നത്തോടെ തെയ്യം അബോധാവസ്ഥയിൽ മറിഞ്ഞ് വീഴും. കള്ളും മത്സ്യമാംസാദികളും കഴിക്കാതെ കെട്ടുന്ന തെയ്യവുമുണ്ട്. കൈതചാമുണ്ടി ശിവന്റെയും ശക്തിയുടെയും ചൈതന്യം കൂടി ചേർന്നതാണ്. അത് കൗള മാർഗ്ഗത്തിലെ പഞ്ചമകാരങ്ങളിൽ പെടുന്ന മദ്യമത്സ്യമാംസാദി ആസ്വദിക്കുന്ന ശാക്തേയ ഭഗവതിയാണ്. കോഴിക്കോട് ജില്ലയിലെ അത്തോളിയിൽ കുടക്കല്ല് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ശ്രീ രാമത്ത് രക്തചാമുണ്ഡേശ്വരി ക്ഷേത്രം സത്യം ചൊല്ലിക്കൽ കർമ്മത്തിനും ദുരിത പരിഹാര കർമ്മത്തിനും പ്രസിദ്ധമാണ്.

[3]

വടവൂർ ദേവി ക്ഷേത്രം

ഒരു യോഗിയാണ് ദേവിയെ ഇവിടെ പ്രതിഷ്ഠിച്ചത്. അദ്ദേഹത്തെ സ്ഥലവാസികൾ 'അപ്പൂപ്പൻ' എന്നാണ് വിളിക്കുന്നത്.

വടവൂർ ലൈയിൻ, ആനയറ, തിരുവനന്തപുരം, കേരളം

അവലംബങ്ങൾതിരുത്തുക

  1. Nalin, David R. (2004-06-15). "The Cover Art of the 15 June 2004 Issue". Clinical Infectious Diseases.
  2. http://www.mangalam.com/news/detail/212952-latest-news.html
  3. https://www.manoramanews.com/news/spotlight/2018/04/29/kaithachamundi-attacked-two-people-byju-s-version.html

2. http://www.janmabhumidaily.com/news45878

"https://ml.wikipedia.org/w/index.php?title=ചാമുണ്ഡി&oldid=3338739" എന്ന താളിൽനിന്ന് ശേഖരിച്ചത്