ശുദ്ധമദ്ദളം

(മദ്ദളം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശുദ്ധമദ്ദളം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ശുദ്ധമദ്ദളം (വിവക്ഷകൾ) എന്ന താൾ കാണുക. ശുദ്ധമദ്ദളം (വിവക്ഷകൾ)

പല മേളപ്രയോഗങ്ങളിലും സവിശേഷമായ സ്ഥാനം അലങ്കരിക്കുന്ന ഒരു വാദ്യമാണ്‌‍ മദ്ദളം. മൃദംഗത്തിന്റെ വലിയ രൂപമായ മദ്ദളത്തിന്‌‍ സംഗീതാത്മകത്വം ഉണ്ട്. കേളി, മദ്ദളക്കേളി, പഞ്ചവാദ്യം, കഥകളി, കൃഷ്ണനാട്ടം തുടങ്ങിയ പല കലാരൂപങ്ങൾക്കും ഒഴിച്ചുകൂടാനാവാത്ത ഒരു വാദ്യമാണ്‌ മദ്ദളം.

കഥകളിയിൽ‌ മദ്ദളം വായിക്കുന്ന കലാകാരൻ
മദ്ദളം വായിക്കുന്ന കലാകാരൻ

മദ്ദളത്തിൻ ഇടന്തലയും വലന്തലയും ഉണ്ട്. വലന്തലക്കൽ “ചോറ്” ഇട്ടിട്ടുണ്ടാകും. കരിയും ഉണക്കചോറും കൂട്ടി തേച്ച് പിടിപ്പിക്കുന്നതാണ് ചോറിടൽ. മദ്ദളത്തിൻറെ ശ്രുതി ശരിപ്പെടുത്തലാണിതിന്റെ ലക്ഷ്യം. ചോറിടാത്ത ഇടന്തലയാണ്

തൊപ്പി മദ്ദളം.  വലന്തലയ്ക്കൽ കാളത്തോലും ഇടന്തലയ്ക്കൽ പോത്തിന്തോലും ഉപയോഗിക്കുന്നു. അഗ്രഭാഗങ്ങളെ അപേക്ഷിച്ച് മദ്ദളത്തിൻറെ മദ്ധ്യഭാഗത്തിന്റെ വ്യാസം കൂടുതലാണ്‌. ഉളിയപ്പുറം എന്നാണിതിൻറെ പേർ. പരന്ന തുകൽ‍വാറുകൾ ഉപയോഗിച്ചാൺ മദ്ദളം വലിച്ചുമുറുക്കുന്നത്. പ്ലാവിന്റെ തടിയാണ്‌ മദ്ദളത്തിന്റെ കുറ്റിയുണ്ടാക്കാൻ ഉപയോഗിക്കുന്നത്.

രണ്ട് കൈയ്യും ഉപയോഗിച്ചാൺ മദ്ദളം കൊട്ടുന്നത്. ഇടന്തലയ്ക്കൽ വലതുകൈയും വലന്തലയ്ക്കൽ ഇടത്കൈയും ഉപയോഗിച്ചാണ്‌‍ കൊട്ടുക. ഇടന്തല കൊട്ടുന്ന വലതുകൈ വിരലുകളിൽ ചുറ്റുകൾ ഇടാറുണ്ട്. കേരളീയ വാദ്യങ്ങളിൽ മദ്ദളത്തിനു‍ മാത്രമേ ഇങ്ങനെ വിരലുകളിൽ ചുറ്റുകൾ ഇടുന്ന പതിവുള്ളു.[അവലംബം ആവശ്യമാണ്]

കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ശുദ്ധമദ്ദളം&oldid=3646060" എന്ന താളിൽനിന്ന് ശേഖരിച്ചത്