നവഗ്രഹങ്ങൾ
ഭാരതീയ ജ്യോതിഷത്തിൽ വിവരിക്കുന്ന നവഗ്രഹങ്ങൾ ആദിത്യൻ, ചന്ദ്രൻ, കുജൻ ബുധൻ, വ്യാഴം, ശുക്രൻ, ശനി, രാഹു, കേതു എന്നിവയാണ്. ഇവ ആധുനിക ജ്യോതിഃശാസ്ത്രത്തിലെ അതേ പേരുകളിലുള്ള ഖഗോളവസ്തുക്കളുമായി നേരിട്ടു പൊരുത്തമുള്ളതായിരിക്കണമെന്നില്ല. ഉദാഹരണത്തിനു് ജ്യോതിശ്ശാസ്ത്രത്തിൽ സൂര്യൻ (ആദിത്യൻ) യഥാർത്ഥത്തിൽ ഒരു ഗ്രഹമല്ല, നക്ഷത്രമാണ്. ചന്ദ്രൻ ഭൂമിയുടെ ഒരു ഉപഗ്രഹവും രാഹുവും കേതുവും പരസ്പരം എതിർവശങ്ങളിൽ സ്ഥിതിചെയ്യുന്ന രണ്ട് ഖഗോളനിർദ്ദേശാങ്കങ്ങളും ആണ്. ജ്യോതിഷത്തിൽ ഗ്രഹങ്ങൾ എന്നു വിവക്ഷിക്കപ്പെടുന്ന ബുധൻ, ശുക്രൻ, ചൊവ്വ (കുജൻ), ശനി, വ്യാഴം എന്നീ അഞ്ചു ഖഗോളവസ്തുക്കൾ മാത്രമാണു് ജ്യോതിശ്ശാസ്ത്രത്തിലെ ഗ്രഹങ്ങളിൽ ഉൾപ്പെടുന്നതു്. ഹൈന്ദവവിശ്വാസവുമായി ബന്ധപ്പെട്ട ജ്യോതിഷത്തിൽ നവഗ്രഹങ്ങൾ ആരാധനാമൂർത്തികളായും സങ്കല്പിക്കപ്പെടുന്നുണ്ടു്.
ആദിത്യൻതിരുത്തുക
ഭാരതീയ സങ്കൽപമനുസരിച്ച് കശ്യപ പ്രജാപതിക്ക് അദിതിയിൽ ജനിച്ച പന്ത്രണ്ട് ആദിത്യന്മാരിൽ ഒരാളാണ് സൂര്യൻ അഥവാ സവിതാവ്.[1] ചിങ്ങം രാശിയുടെ അധിപനായ സൂര്യന് മേടം ഉച്ചരാശിയും തുലാം നീചരാശിയുമാണ്.[2] തേൻ നിറമുള്ള കണ്ണുകൾ, ചതുഷ്കോണ ശരീരം, പിത്തപ്രകൃതി, കുറച്ച് തലമുടി എന്നിങ്ങനെയാണ് രൂപം.[3] സൂര്യൻ നിൽക്കുന്ന രാശിയേയും അതിന്റെ കേന്ദ്രരാശിയേയും അധോമുഖ രാശികൾ എന്നും വിട്ടുപോന്ന രാശിയേയും അതിന്റെ കേന്ദ്രരാശിയേയും ഊർദ്ധ്വമുഖരാശികൾ എന്നും പ്രവേശിക്കാൻ പോകുന്ന രാശിയേയും അതിന്റെ കേന്ദ്രരാശിയേയും തിര്യങ്മുഖരാശികൾ എന്നും പറയുന്നു.[4]
ചന്ദ്രൻതിരുത്തുക
പന്ത്രണ്ടു രാശികളെ ശരീരമായി സങ്കല്പിക്കുന്ന കാലപുരുഷന്റെ മനസാണ് ചന്ദ്രൻ.[3] ആകാശത്തിൽ ഒരു ദിവസം ചന്ദ്രൻ സഞ്ചരിക്കുന്ന ഭാഗത്തെ നക്ഷത്രം എന്നു പറയുന്നു. ഭാരതീയ പുരാണമനുസരിച്ച് ദക്ഷപ്രജാപതിയുടെ പുത്രിമാരാണ് ഇരുപത്തേഴു നക്ഷത്രങ്ങൾ. കാലത്തെ നടത്തുന്നത് ഇവരാണ് എന്നാണ് സങ്കൽപം. ഇവരിൽ പൂർണ്ണമായ ആധിപത്യം ചന്ദ്രനുണ്ട്.[1]
കുജൻതിരുത്തുക
ചൊവ്വ എന്നും അറിയപ്പെടുന്നു. പാപഗ്രഹമാണ്. ദേവത സുബ്രമണ്യൻ, ഭദ്രകാളി, ഭൈരവൻ
ബുധൻതിരുത്തുക
വ്യാഴംതിരുത്തുക
ശുക്രൻതിരുത്തുക
ശനിതിരുത്തുക
പാപഗ്രഹമാണ്. ദേവത ധർമ്മ ശാസ്താവ്, ഹനുമാൻ, ഭദ്രകാളി, കാലഭൈരവൻ
രാഹുവും കേതുവുംതിരുത്തുക
ഭൂമിയിൽ നിന്ന് നിരീക്ഷിക്കുമ്പോൾ രാശിചക്രത്തിലൂടെ സൂര്യനും ചന്ദ്രനും മറ്റ് ഗ്രഹങ്ങളും ഭൂമിയെ വലം വയ്ക്കുന്നതായി നമുക്ക് തോന്നുന്നു. ചന്ദ്രൻ രാശിചക്രത്തിലൂടെയാണ് ഭൂമിയെ വലം വയ്ക്കുന്നതെങ്കിലും സൂര്യൻ സഞ്ചരിക്കുന്ന അതേ തലത്തിലൂടെയല്ല (Plane) ചന്ദ്രൻ ഭൂമിയെ വലം വയ്ക്കുന്നത്. സൂര്യപഥവും ചന്ദ്രപഥവും തമ്മിൽ ഏകദേശം 5 ഡിഗ്രിയുടെ വ്യത്യാസം ഉണ്ട്. ഇതു കാരണം രണ്ട് ബിന്ദുക്കളിൽ മാത്രമേ സൂര്യപഥവും ചന്ദ്രപഥവും തമ്മിൽ കൂട്ടിമുട്ടുകയുള്ളൂ. ഈ ബിന്ദുക്കളെയാണ് രാഹുവും കേതുവും എന്ന് വിളിക്കുന്നത്. സൂര്യനും ഭൂമിയും ചന്ദ്രനും നേർരേഖയിലെത്തി ഗ്രഹണം സംഭവിക്കുന്നത് അവ രാഹു കേതുക്കളിൽ ആയിരിക്കുമ്പോഴാണ്. എന്നാൽ ഫലജ്യോതിഷസങ്കല്പത്തിലെ നവഗ്രഹങ്ങളിൽ ഇവയേയും ഗ്രഹങ്ങളായും ഫലകാരകന്മാരായും കണക്കാക്കുന്നു.
നവഗ്രഹക്ഷേത്രങ്ങൾതിരുത്തുക
സാധാരണയായി ക്ഷേത്രങ്ങളിൽ ഉപദേവതകളായാണ് നവഗ്രഹങ്ങൾ കുടികൊള്ളാറുള്ളത്. തമിഴ്നാട്ടിലെ മിക്ക ശിവക്ഷേത്രങ്ങളിലും നവഗ്രഹസന്നിധികളുണ്ട്.
അവലംബംതിരുത്തുക
പുറത്തേക്കുള്ള കണ്ണികൾ
വിക്കിമീഡിയ കോമൺസിലെ Navagraha എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |