ഹിന്ദു ദേവനായ വിഷ്ണുവിന്റെ ഗദ (mace) ആണ് കൗമോദകി (IAST: Kaomodakī). വിഷ്ണുവിനെ നാലു കൈകളുള്ള ഒരു ദേവനായും ഓരോ കൈകളിൽ കൗമോദകിയും ശംഖ്, സുദർശനചക്രം, താമര, നന്ദകം ( വാൾ ) എന്നിവ പിടിച്ചുകൊണ്ട് നിൽക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. വിഷ്ണുവിന്റെ അവതാരത്തിന്റെ ചില പ്രതിമകൾ, വിഗ്രഹങ്ങൾ എന്നിവയിൽ ഈ ഗദ കാണാം.

വിഷ്ണു ഭഗവാൻ താഴെ ഇടതുവശത്തെ കയ്യിൽ കൗമോദകി ( ഗദ ) പിടിച്ചിരിക്കുന്നു

"കൗമോദകി" എന്ന പേര് ഹൈന്ദവ ഇതിഹാസമായ മഹാഭാരതത്തിൽ ആണ് ആദ്യമായി വിവരിച്ചിരിക്കുന്നത്. ഇവിടെ വിഷ്ണു, കൃഷ്ണനുമായി ബന്ധപ്പെട്ടതാണ്. ക്രിസ്തുവർഷം 200 BCE മുതൽ വിഷ്ണുവിന്റെ ചിത്രങ്ങളിൽ ഗദ ചിത്രീകരിച്ചിരിക്കുന്നു. തുടക്കത്തിൽ കൗമോദകിയുടെ വലിപ്പവും ആകൃതിയും ചിത്രങ്ങളിൽ വ്യത്യസ്തമാണ്.

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക

കുറിപ്പുകൾതിരുത്തുക

  • Dr. Kalpana Desai (31 December 2013). Iconography of Visnu. Abhinav Publications. GGKEY:GSELHU3JH6D.
  • Rao, T.A. Gopinatha (1914). Elements of Hindu iconography. 1: Part I. Madras: Law Printing House.
  • C. Sivaramamurti, C. (1955). "The Weapons of Vishṇu". Artibus Asiae. Artibus Asiae publishers. 18 (2): 128–136. doi:10.2307/3248789. JSTOR 3248789.
"https://ml.wikipedia.org/w/index.php?title=കൗമോദകി&oldid=3403260" എന്ന താളിൽനിന്ന് ശേഖരിച്ചത്