കൊഴുക്കട്ട
(മോദകം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദക്ഷിണേന്ത്യയിൽ പ്രത്യേകിച്ചും കേരളത്തിൽ ഏറെ പ്രചാരമുള്ള ഒരു പലഹാരമാണ് കൊഴുക്കട്ട അല്ലെങ്കിൽ കുഴക്കട്ട (കൊഴക്കട്ട). ശർക്കരയിട്ട് തേങ്ങാ പീര അരിമാവു കൊണ്ട് പൊതിഞ്ഞ്, ആവിയിൽ പുഴുങ്ങിയാണ് ഇത് ഉണ്ടാക്കുന്നത്. ചെറുപയർ, എള്ള്, കടലപ്പരിപ്പ് എന്നിവ പ്രത്യേകമായി ചേർത്തും കൊഴുക്കട്ട നിർമ്മിക്കാറുണ്ട്. ഗണപതിക്ഷേത്രങ്ങളിൽ മോദകം എന്ന പേരിൽ ഉണ്ടാക്കുന്നതും കൊഴുക്കട്ട തന്നെയാണ്.
കൊഴുക്കട്ട | |
---|---|
കൊഴുക്കട്ട | |
ഉത്ഭവ വിവരണം | |
ഉത്ഭവ രാജ്യം: | ഇന്ത്യ |
പ്രദേശം / സംസ്ഥാനം: | ദക്ഷിണേന്ത്യ |
വിഭവത്തിന്റെ വിവരണം | |
വിളമ്പുന്ന തരം: | പലഹാരം |
പ്രധാന ഘടകങ്ങൾ: | അരി, തേങ്ങ, ശർക്കര, ജീരകം |
തയ്യാറാക്കുന്ന വിധം
തിരുത്തുകഅരിപ്പൊടി ചൂടുവെള്ളത്തിൽ കുഴച്ച്, ചെറിയ വട്ടത്തിൽ പരത്തി, അതിൽ ശർക്കരയിൽ ചിരകിയ നാളികേരവും ജീരകവും ചേർത്ത് കാച്ചിയ മിശ്രിതം വച്ച് ഉരുളയാക്കി ആവിയിൽ പുഴുങ്ങിയെടുക്കുന്നു. ഉരുണ്ടിരിക്കുന്നതിനൽ മധ്യ കേരളത്തിൽ[അവലംബം ആവശ്യമാണ്] ഇതു വെറും ശർക്കര ഉണ്ട എന്ന പേരിൽ അറിയപ്പെടുന്ന്. നാളികേരത്തിനു പകരം അവിൽ ഉപയോഗിച്ചും കൊഴുക്കട്ടയുണ്ടാക്കാറുണ്ട്.
Kozhukkatta എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.