കൃഷ്ണപിള്ള എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കൃഷ്ണപിള്ള (വിവക്ഷകൾ) എന്ന താൾ കാണുക. കൃഷ്ണപിള്ള (വിവക്ഷകൾ)

കവി എന്ന നിലയിലും ക്ഷേത്രചരിത്രകാരൻ എന്ന നിലയിലും പ്രശസ്തനായ മലയാള സാഹിത്യകാരനാണ് നാലാങ്കൽ‌ കൃഷ്ണപിള്ള (1910- 1991)

ജീവിതരേഖ

തിരുത്തുക

കോട്ടയത്തെ ഒളശ്ശയിൽ 1910 സെപ്റ്റംബർ 15-ന് ചിങ്ങമാസത്തിൽ തിരുവോണം നാളിൽ ജനനം. അച്ഛൻ‌ അറയ്ക്കൽ കേശവപിള്ള, അമ്മ നാലാങ്കൽ‌ ജാനകിക്കുട്ടിയമ്മ. ഒളശ്ശയിലും കോട്ടയത്തുമായി സ്കൂൾ‌ വിദ്യാഭ്യാസം. തിരുവനന്തപുരം ആർട്ട്സ് കോളേജ് ട്രെയിനിംങ് കോളേജ് എന്നിവിടങ്ങളീൽ‌ നിന്നും പ്രശസ്തമായ നിലയിൽ‌ സ്വർ‌ണ്ണമെഡലോടെ എം. എ ,എൽ.ടി ബിരുദങ്ങൾ‌. അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം റീജിയണൽ‌ ഡെപ്യൂട്ടി ഡയറക്ടറായാണ്‌ ജോലിയിൽ‌ നിന്നും വിരമിച്ചത്. ഏറെക്കാലം പ്രമേഹബാധിതനായിരുന്ന അദ്ദേഹം പ്രമേഹാനുബന്ധപ്രശ്നങ്ങളെത്തുടർന്ന് 1991 ജൂലൈ 2-ന് 81-ആം വയസ്സിൽ അന്തരിച്ചു.

ഭാഷാ ഭഗവതിയുടെ നെറ്റിത്തടത്തിലെ സിന്ദൂരക്കുറിപ്പെന്ന് വെണ്ണിക്കുളം പ്രശംസിച്ചവയാണ് നാലാങ്കലിന്റെ ഭാവഗീതങ്ങൾ.[1]

കൃതികൾ‌

തിരുത്തുക
 • കൃഷ്ണതുളസി
 • ഡിസംബറിലെ മഞ്ഞുതുള്ളികൾ‌
 • രാഗതരംഗം
 • ശോകമുദ്ര
 • വസന്തകാന്തി
 • രത്നകങ്കണം
 • ആമ്പൽ‌പൊയ്ക
 • പൂക്കൂട
 • പ്രിയദർ‌ശിനി
 • സൗഗന്ധികം
 • കസ്തൂരി
 • സിന്ദൂരരേഖ
 • ഉദയഗിരി ചുവന്നു
 • മഹാക്ഷേത്രങ്ങൾ‌ക്കു മുന്നിൽ (ക്ഷേത്രചരിത്രം)
 • സർദാർ‌ പട്ടേൽ‌, ജവഹർ‌ലാൽ നെഹ്രു, സ്റ്റാലിൻ‌ ( ജീവചരിത്രങ്ങൾ‌)

പുരസ്കാരങ്ങൾ‌

തിരുത്തുക
 • ഓടക്കുഴൽ‌ അവാർ‌ഡ് (കൃഷ്ണതുളസി - 1976)
 • കേരള സാഹിത്യ അക്കാദമി അവാർ‌ഡ് ( ഡിസംബറിലെ മഞ്ഞുതുള്ളീകൾ‌ -1980)[2]
 • മഹാക്ഷേത്രങ്ങൾ‌ക്കുമുന്നിൽ‌' എന്ന കൃതിയ്ക്ക് തിരുവിതാകൂർ‌ദേവസ്വം ബോർ‌ഡിന്റെ വിശേഷപുരസ്കാരം
 1. http://malayalam.webdunia.com/miscellaneous/literature/remembrance/0709/15/1070915067_1.htm
 2. http://www.keralasahityaakademi.org/ml_aw2.htm
"https://ml.wikipedia.org/w/index.php?title=നാലാങ്കൽ_കൃഷ്ണപിള്ള&oldid=3478369" എന്ന താളിൽനിന്ന് ശേഖരിച്ചത്