പാലാ തങ്കം

ഇന്ത്യന്‍ ചലച്ചിത്ര അഭിനേത്രി

മലയാളത്തിലെ ഒരു നാടക[1] ചലച്ചിത്ര അഭിനേത്രിയാണ് പാലാ തങ്കം. മൂവായിരത്തോളം വേദികളിൽ നാടകത്തിലും 400-ലധികം ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അഭിനയത്തോടൊപ്പം ഗായികയായും ഡബ്ബിങ് ആർട്ടിസ്റ്റായും പ്രവർത്തിച്ചിട്ടുണ്ട്.[2]

പാലാ തങ്കം
ജനനം1941
മരണം10 ജനുവരി 2021
ദേശീയതഇന്ത്യൻ
തൊഴിൽഅഭിനേത്രി
സജീവ കാലം1969–1981
ജീവിതപങ്കാളി(കൾ)ശ്രീധരൻ തമ്പി
കുട്ടികൾസോമശേഖരൻ തമ്പി, ബാഹുലേയൻ തമ്പി, അമ്പിളി

ജീവിതരേഖ

തിരുത്തുക

കോട്ടയം ജില്ലയിലെ പാലാ അരുണാപുരത്ത് രാഘവൻ നായരുടെയും ലക്ഷ്മി കുട്ടിയമ്മയുടെയും മകളായി ജനിച്ചു. പുലിയന്നുരിലുള്ള വിജയൻ ഭാഗവതരുടെയടുത്ത് സംഗീതം അഭ്യസിച്ചു. ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാരത്തിലെ എ.പി.ആർ. വർമ്മയുടെ കീഴിലും സംഗീതം അഭ്യസിച്ചു. 12-ആം വയസ്സിൽ ആലപ്പി വിൻസന്റിന്റെ കെടാവിളക്ക് എന്ന ചലച്ചിത്രത്തിലൂടെ അഭിനയരംഗത്തെത്തി.[2] ഗായികയായാണ് ഈ ചിത്രത്തിലേക്കു ക്ഷണിക്കപ്പെട്ടതെങ്കിലും സത്യന്റെ പെങ്ങളുടെ വേഷം അവതരിപ്പിക്കുകയും രണ്ട് ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. എന്നാൽ ഈ ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട് മദ്രാസിൽ നിന്നും തിരിച്ചെത്തി പാലായിലെ നിരവധി ക്ലബ്ബുകളിലും നാടകസമിതികളിലും പാടി. അന്നുമുതലാണ് പാലാ തങ്കം എന്നറിയപ്പെട്ടത്.

എൻ.എൻ. പിള്ളയുടെ വിശ്വകേരള എന്ന നാടകസമിതിയിലാണ് ആദ്യമായി നാടകത്തിൽ അഭിനയിച്ചത്. തുടർന്ന് ചങ്ങനാശ്ശേരീ ഗീഥാ തീയറ്റേഴ്‌സിൽ നാലുവർഷം അഭിനയിച്ചു. പി.ജെ. ആന്റണി, ഗോവിന്ദൻ കുട്ടി എന്നിവരുടെ നാടകസമിതികളിലും അഭിനയിച്ചു. കുഞ്ചാക്കോയുടെ നിർദ്ദേശപ്രകാരം സത്യന്റെ കടലമ്മ എന്ന ചലച്ചിത്രത്തിൽ ചെറിയൊരു വേഷത്തിൽ അഭിനയിച്ചു. തുടർന്ന് ഉദയായുടെ തന്നെ റബേക്കയിൽ സത്യന്റെ അമ്മയുടെ വേഷം അഭിനയിച്ചു. തുടർന്നാണ് കെ.പി.എ.സി.യിൽ പ്രവേശിച്ചതും നിങ്ങളെന്നെ കമ്യുണിസ്റ്റാക്കി, സർവ്വേക്കല്ല്, മൂലധനം തുടങ്ങിയ നാടകങ്ങളിൽ അഭിനയിച്ചതും. പിന്നീട് പൊൻകുന്നം വർക്കിയുടെ നാടകത്തിൽ അഭിനയിക്കവേയാണ് ഭർത്താവ് വാഹനാപകടത്തിൽ മരണമടഞ്ഞത്.

പി. ഭാസ്‌ക്കരന്റെ തുറക്കാത്ത വാതിൽ എന്ന ചിത്രത്തിലെ അമ്മ വേഷത്തിലൂടെയാണ് പിന്നീട് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. തുടർന്ന് ഇന്നല്ലങ്കിൽ നാളെ, നിറകുടം, കലിയുഗം, ഏണിപ്പടികൾ, അനുഭവങ്ങൾ പാളിച്ചകൾ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. അക്കാലത്ത് നിരവധി ചിത്രങ്ങളിൽ ശബ്ദം നൽകിയിരുന്നു. ബോബനും മോളിയും സിനിമയിൽ ബോബൻ, കൃഷ്ണാ ഗുരുവായൂരപ്പായിൽ ബേബി ശാലിനി എന്നിവർക്കു വേണ്ടിയും ശബ്ദം നൽകി. പക്ഷികൾക്കും മൃഗങ്ങൾക്കും ഒക്കെ അക്കാലത്ത് തങ്കം ശബ്ദം നൽകിയിരുന്നു. ഷീല, ജയഭാരതി, ശാരദ തുടങ്ങിവർക്കൊക്കെ ശബ്ദം നൽകി.

പ്രേംനസീർ, മധു, ഉമ്മർ, സുകുമാരൻ, ജയൻ, കമലഹാസൻ, ശാരദ, ജയഭാരതി, ശ്രീദേവി ഉൾപ്പെടെയുള്ള അഭിനേതാക്കൾക്കൊപ്പം അമ്മ വേഷങ്ങളിൽ അഭിനയിച്ചു. വിശ്വകേരള കലാസമിതി, ജ്യോതി തിയേറ്റേഴ്‌സ്, കെ.പി.എ.സി. ഉൾപ്പെടെയുള്ള നാടക സമിതികളിൽ മൂവായിരത്തോളം വേദികളിൽ അഭിനയിച്ചു.[2] ചലച്ചിത്ര അഭിനയത്തോടൊപ്പം ഡബ്ബിങ് ആർട്ടിസ്റ്റായും പ്രവർത്തിച്ചു.[3] അമ്മ സംഘടനയിൽ വിശിഷ്‌ടാംഗത്വം ലഭിച്ചിട്ടുണ്ട്.[4] ബാലൻ കെ. നായരുടെ യാഗാഗ്നി എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.

16-ആം വയസ്സിൽ കൈതമുക്ക് സ്വദേശിയും പോലീസ് ഉദ്യോഗസ്ഥനുമായ ശ്രീധരൻ തമ്പിയുമായുള്ള വിവാഹം നടന്നു. മൂന്നു മക്കൾ. 2021 ജനുവരി 10 ന് പത്തനാപുരം ഗാന്ധിഭവനിൽ അന്തരിച്ചു.

ചലച്ചിത്രങ്ങൾ

തിരുത്തുക
  1. "മറിയക്കുട്ടി ടീച്ചറിന്റെ കണ്ടുപിടിത്തമായ തിലകൻ മഹാനടന്മാരിൽ ഒരാളായതു ചരിത്രം". മനോരമ. 2013 ഓഗസ്റ്റ് 10. Retrieved 2013 ഓഗസ്റ്റ് 10. {{cite news}}: Check date values in: |accessdate= and |date= (help)
  2. 2.0 2.1 2.2 വി.പ്രവീണ (2013 ഓഗസ്റ്റ് 10). "പാലാ തങ്കത്തിന് പോകാൻ ഒരിടം വേണം". മാതൃഭൂമി. Archived from the original on 2013-08-10. Retrieved 2013 ഓഗസ്റ്റ് 10. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  3. "അഭിനയത്തിൽ ഏറ്റവും പ്രധാനം ശബ്ദം". മനോരമ ഓൺലൈൻ. 2012 ഡിസംബർ 11. Archived from the original on 2013-08-10. Retrieved 2013 ഓഗസ്റ്റ് 10. {{cite news}}: |first= missing |last= (help); Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  4. "അമ്മ ക്രിക്കറ്റ്‌ ടീം രൂപീകരിക്കും". ജനയുഗം ഓൺലൈൻ. 2011 ജൂൺ 27. Archived from the original on 2013-08-10. Retrieved 2013 ഓഗസ്റ്റ് 10. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  5. മലയാളസംഗീതം.ഇൻഫോ
"https://ml.wikipedia.org/w/index.php?title=പാലാ_തങ്കം&oldid=3970502" എന്ന താളിൽനിന്ന് ശേഖരിച്ചത്