ശ്രീദേവി

ഇന്ത്യൻ സിനിമ നടി

ഒരു ഇന്ത്യൻ അഭിനേത്രിയായിരുന്നു ശ്രീദേവി (തമിഴ്:ஸ்ரீதேவி, തെലുങ്ക്:శ్రీదేవి ,ഹിന്ദി:श्रीदेवी , ഉർദു:شری دیوی‬). (ജനനം: ഓഗസ്റ്റ് 13, 1963). തമിഴ് , ഹിന്ദി , തെലുങ്ക്, മലയാളം, കന്നട എന്നീ ഭാഷകളിലായി മുന്നൂറിലധികം ചിത്രങ്ങളിലാണ് ശ്രീദേവി അഭിനയിച്ചിട്ടുള്ളത്. ഇന്ത്യൻ സിനിമയിലെ ആദ്യ വനിതാ സൂപ്പർ താരം ആയി അറിയപ്പെടുന്ന ഇവർ ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രശസ്തയായ അഭിനേത്രികളിൽ ഒരാളാണ്.

ശ്രീദേവി
Sridevi.jpg
ശ്രീദേവി 2013 ൽ
ജനനം
ശ്രീ അമ്മയങ്കാർ അയ്യപ്പൻ[1]

13 ആഗസ്റ്റ് 1963
മരണം24 ഫെബ്രുവരി 2018(2018-02-24) (പ്രായം 54)
മരണ കാരണംഅപകടം, മുങ്ങിമരണം[3][4][5]
തൊഴിൽനടി, നിർമ്മാതാവ്
സജീവ കാലം1967–1997, 2012–2018
ജീവിതപങ്കാളി(കൾ)ബോണി കപൂർ (m. 1996–2018)
കുട്ടികൾ2
ബന്ധുക്കൾKapoor family
HonoursPadma Shri (2013)[6]

തന്റെ നാലാം വയസ്സിൽ തുണൈവൻ എന്ന തമിഴ് ചിത്രത്തിൽ ഒരു ബാലതാരമായി അഭിനയം തുടങ്ങിയ ശ്രീദേവി1980-കളിലാണ് ഒരു നായിക- വേഷം ചെയ്തത്. 1997-ൽ അഭിനയ ജീവിതത്തിൽ നിന്ന് അവർ വിരമിച്ചു. 2013 -ൽ പദ്മശ്രീ നൽകി ഭാരതം ഇവരെ ആദരിച്ചിരുന്നു.[7] . 1971ൽ പുറത്തിറങ്ങിയ പൂമ്പാറ്റ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരളസർക്കാർ പുരസ്കാരം ലഭിച്ചിരുന്നു. [7] 2017 -ൽ ഇറങ്ങിയ മാം എന്ന സിനിമയാണ് അവസാന ചിത്രം. ദേവരാഗം, തുലാവർഷം, ആ നിമിഷം, സത്യവാൻ സാവിത്രി അടക്കം ഏകദേശം 26 ഓളം മലയാളസിനിമകളിൽ ഇവർ വേഷമിട്ടിട്ടുണ്ട്.[8] രണ്ട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും ആറ് ഫിലിം ഫെയർ പുരസ്‌കാരങ്ങളും ശ്രീദേവിക്ക് ലഭിച്ചിട്ടുണ്ട്. 2018 ഫെബ്രുവരി 24 ശനിയാഴ്ച രാത്രി 11:30 -ന് ദുബായിലെ ജുമൈറ ടവേർസ് ഹോട്ടൽമുറിയിലെ ബാത് ടബ്ബിൽ മുങ്ങി മരിച്ചുവെന്നതു ദുബായ് പോലീസ് സ്ഥിരീകരിച്ചു. തലയിൽ ആഴത്തിൽ മുറിവേറ്റിരുന്നുവെങ്കിലും ശ്വാസകോശത്തിൽ വെള്ളം കയറിയാണു മരണമെന്നത് ദുബായ് പോലീസിൽ നിന്ന് അറിയിപ്പുണ്ടായി എങ്കിലും ശരിയായ മരണകാരണം ഇനിയും പുറത്തുവന്നിട്ടില്ല[9] [10] .[11]

ആദ്യകാല ജീ‍വിതംതിരുത്തുക

ശ്രീദേവി 1963 ആഗസ്റ്റ് 13-ന് തമിഴ് നാട്ടിലെ ശിവകാശിയിലാണ് ജനിച്ചത്. ശ്രീ അമ്മയങ്കാർ അയ്യപ്പൻ എന്നായിരുന്നു ശ്രീദേവിയുടെ ആദ്യത്തെ പേര്. ശ്രീദേവിയുടെ മാതൃഭാഷ തമിഴാണ്. പിതാവ് അയ്യപ്പൻ ഒരു വക്കീലായിരുന്നു. മാതാവ് രാജേശ്വരി തെലുഗു സംസാരിക്കുന്നവരാണ്. ശ്രീലത എന്ന ഒരു സഹോദരിയുണ്ട്.

അഭിനയ ജീവിതംതിരുത്തുക

1967-ൽ കന്ദൻ കരുണൈ എന്ന തമിഴ് ചിത്രത്തിൽ ഒരു ബാലതാരമായിട്ടാണ് ശ്രീദേവി തന്റെ അഭിനയജീവിതം തുടങ്ങിയത്.[12] . ബാലതാരമായി തന്നെ പിന്നീടും ചില തമിഴ് , തെലുഗു, മലയാളം ചിത്രങ്ങളിൽ അഭിനയിച്ചു. ഒരു നായികനടിയായി അഭിനയിച്ചത് 1976-ൽ കെ.ബാലചന്ദർ സംവിധാനം ചെയ്ത് കമലഹാസൻ നായകനായി അഭിനയിച്ച മൂണ്ട്രു മുടിച്ചു എന്ന ചിത്രത്തിലാണ്. ഇതിൽ പ്രമുഖ നടൻ രജനികാന്തും അഭിനയിച്ചിരുന്നു. അതിനു ശേഷം കമലഹാസന്റെ നായികയായി അനേകം വിജയ- ചിത്രങ്ങളിൽ ശ്രീദേവി അഭിനയിച്ചു. 1979-83 കാലഘട്ടത്തിൽ തമിഴിലെ ഒരു മുൻനിര നായികയായിരുന്നു ശ്രീദേവി. ഈ സമയത്തു തന്നെ ശ്രീദേവി തെലുങ്കിലും അഭിനയിച്ചു. തെലുങ്കിലും ഈ സമയത്ത് ധാരാളം വിജയ ചിത്രങ്ങൾ ശ്രീദേവി നൽകി.

1969- ൽ കുമാരസംഭവം എന്ന ചിത്രത്തിലൂടെയാണ് ശ്രീദേവി മലയാളത്തിൽ എത്തുന്നത്. തുടർന്ന് പൂമ്പാറ്റ,സ്വപ്നങ്ങൾ,ആന വളർത്തിയ വാനമ്പാടിയുടെ മകൻ എന്നീ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു.1976- ൽ കുറ്റവും ശിക്ഷയും എന്ന ചിത്രത്തിലാണ് ശ്രീദേവി മലയാളത്തിൽ ആദ്യമായി നായികയാകുന്നത്. നായകനായി കമൽഹാസനും ഉണ്ടായിരുന്നു.1976- ൽ പുറത്തിറങ്ങിയ തുലാവർഷം എന്ന ചിത്രത്തിൽ പ്രേം നസീറിനോട് ഒപ്പം ശ്രീദേവി അഭിനയിച്ചു. ഐ. വി. ശശി സംവിധാനം ചെയ്ത ആലിംഗനം, ഊഞ്ഞാൽ, ആ നിമിഷം, ആശിർവാദം, അകലെ ആകാശം എന്നീ സിനിമകളിൽ ശ്രീദേവി നായികയായി. 1977ൽ റിലീസായ അംഗീകാരം എന്ന ചിത്രത്തിൽ ശ്രീദേവി ഇരട്ട വേഷം ചെയ്തു. 1996- ൽ പുറത്തിറങ്ങിയ ദേവരാഗം എന്ന ചിത്രത്തിലൂടെ അവർ മലയാളത്തിലേക്ക് തിരിച്ചു വരവ് നടത്തി.ഭരതൻ സംവിധാനം ചെയ്ത ഈ ചിത്രമായിരുന്നു ശ്രീദേവിയുടെ അവസാന മലയാള ചിത്രം.


1978-ൽ തന്റെ ആദ്യ ഉർദു-ഹിന്ദി ചിത്രത്തിൽ അഭിനയിച്ചു. പക്ഷേ, ഈ ചിത്രം ഒരു പരാജയമായിരുന്നു. പക്ഷേ രണ്ടാമതായി അഭിനയിച്ച ചിത്രം ഹിമ്മത്ത്വാല ഒരു വൻ വിജയമായിരുന്നു. ഇതിലെ നായകനായിരുന്ന ജിതേന്ദ്രയുമായി പിന്നീടും ശ്രീദേവി ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചു.

1986-ലെ നഗീന എന്ന ചിത്രം ശ്രീദേവിയുടെ അഭിനയ- ജീവിതത്തിലെ വൻ വിജയങ്ങളിൽ ഒന്നാണ്. 1980-കളിലെ ഒരു മുൻ നിര ബോളിവുഡ് നായികയായി ശ്രീദേവി പിന്നീട് മാറുകയായിരുന്നു. തന്റെ വിജയചരിത്രം 90-കളുടെ ആദ്യവും ശ്രീദേവി തുടർന്നു.1990 കളിൽ ബോളിവുഡിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടിയായി ശ്രീദേവി മാറി. 1997 ൽ അഭിനയ രംഗത്ത് നിന്ന് താത്കാലികമായി വിടപറഞ്ഞ ശ്രീദേവി 15 വർഷത്തിന് ശേഷം 2012 ൽ ഇംഗ്ലീഷ് വിംഗ്ലിഷ് എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് തിരികെ എത്തിയത്.1992-ലെ ഖുദാ ഗവ, 1994-ലെ ലാഡ്‌ല, 1997-ലെ ജുദായി എന്നിവയും ശ്രദ്ധേയമായ ചിത്രങ്ങളായിരുന്നു. തന്റെ അഭിനയ ജീവിതത്തിൽ തമിഴ് നടനായ കമലഹാസനുമൊത്ത് 25 ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്ര രംഗത്ത് നിന്ന് വിടവാങ്ങിയ ശേഷം കുറച്ചു കാലം ടെലിവിഷൻ പരമ്പരകളിലും ശ്രീദേവി അഭിനയിച്ചിട്ടുണ്ട്. 2018-ൽ റിലീസ് ചെയ്യാൻ ഉദ്ദേശിച്ചിരുന്ന സീറോ എന്ന ഹിന്ദി ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. അമ്പതുവർഷമായി 300 ചിത്രങ്ങൾ തികച്ചും അഭിനയിച്ച റെക്കോർഡ് ശ്രീദേവിയ്ക്കാണുള്ളത്. ബോളിവുഡിൽ എട്ടു സിനിമകളിൽ ഇരട്ടവേഷമിടുകയും ചെയ്തിരുന്നു. ബോളിവുഡിലെ മികച്ച 25 ഡബിൾ റോളുകളിൽ ഒന്നായാണു ചാൽബാസിലെ ശ്രീദേവിയുടെ അഭിനയത്തെ വിലയിരുത്തുന്നത്. [13]

സ്വകാര്യജീവിതംതിരുത്തുക

നടൻ മിഥുൻ ചക്രവർത്തിയുമായുള്ള രഹസ്യ വിവാഹം തകർന്നതോടെയാണ് ശ്രീദേവി ബോണി കപൂറുമായി അടുക്കുന്നതിനുള്ള സാഹചര്യം ഉണ്ടാകുന്നത്.[14] 1996 ജൂൺ 2-ന് ശ്രീദേവി പ്രമുഖ ഉർദു-ഹിന്ദി ചലച്ചിത്ര നിർമ്മാതാവും മുൻപ് വിവാഹിതനുമായിരുന്ന ബോണി കപൂറിനെ വിവാഹം ചെയ്തു. ഇവർക്ക് ജാൻ‌വി, ഖുശി എന്നീ രണ്ട് പെൺ കുട്ടികളെക്കൂടാതെ ബോണി കപൂറിന് ആദ്യ പത്നിയായ മോണാ ഷൂരിയിൽ അർജുൻ കപൂർ, അൻഷുല എന്നിങ്ങനെ രണ്ടു കുട്ടികളുമുണ്ട്.

അവലംബംതിരുത്തുക

 1. "Bollywood legend Sridevi dies at 54". Reuters. 25 February 2018.
 2. Pathak, Ankur (25 February 2018). "Breaking: Sridevi Dies At 54". Huffington Post India. ശേഖരിച്ചത് 25 February 2018.
 3. Saseendran, Sajila; Chaudhary, Suchitra Bajpai (2017-11-16). "Repatriation 'open ended'; Traces of alcohol in Sridevi's body; Police take Boney Kapoor's statement | Gulfnews.com". gulfnews.com. ശേഖരിച്ചത് 2018-02-26.
 4. "Forensic Tests Say Cause Of Sridevi's Death "Accidental Drowning": Report". NDTV. 26 February 2018. ശേഖരിച്ചത് 26 February 2018.
 5. "Archived copy". മൂലതാളിൽ നിന്നും 24 ഫെബ്രുവരി 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 24 ഫെബ്രുവരി 2018.{{cite web}}: CS1 maint: archived copy as title (link)
 6. "Sridevi receives Padma Shri award". The Times of India. 6 ഏപ്രിൽ 2013. മൂലതാളിൽ നിന്നും 11 ജനുവരി 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2 ഒക്ടോബർ 2015.
 7. 7.0 7.1 "പദ്മശ്രീ അവാർഡ്". മൂലതാളിൽ നിന്നും 2018-02-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-02-25.
 8. അവസാനചിത്രം - മാതൃഭൂമി
 9. "http://www.marunadanmalayali.com/news/special-report/sridevi-s-call-records-examined-101243". {{cite news}}: External link in |title= (help)
 10. "തിരയൊഴിഞ്ഞു, അഴകിന്റെ ദേവരാഗം". മലയാള മനോരമ. 2018-02-25. മൂലതാളിൽ നിന്നും 2018-02-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-02-25.
 11. ശ്രീദേവിയുടെ മരണം
 12. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2008-12-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-01-01.
 13. http://www.manoramaonline.com/news/latest-news/2018/02/26/sridevi-electric-double-roles-bollywood.html
 14. "http://www.marunadanmalayali.com/news/special-report/similarities-on-deaths-of-mona-and-sreedevi-101151". {{cite news}}: External link in |title= (help)

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

പുരസ്കാരങ്ങൾ
Filmfare Award
മുൻഗാമി
രേഖ
for ഖൂൻ ബരി മാംഗ്
ഫിലിംഫെയർ - മികച്ചനടി
for ചാൽബാസ്

1989
പിൻഗാമി
മുൻഗാമി ഫിലിംഫെയർ - മികച്ചനടി
for ലംഹേ

1991
പിൻഗാമി
"https://ml.wikipedia.org/w/index.php?title=ശ്രീദേവി&oldid=3792104" എന്ന താളിൽനിന്ന് ശേഖരിച്ചത്