പ്രധാന മെനു തുറക്കുക

പൊൻകുന്നം വർക്കി

മലയാള ഭാഷയിലെ ശ്രദ്ധേയനായ കഥാകൃത്തായിരുന്നു.

പൊൻകുന്നം വർക്കി (ജൂലൈ 1, 1911 - ജൂലൈ 2, 2004) മലയാള ഭാഷയിലെ ശ്രദ്ധേയനായ കഥാകൃത്തായിരുന്നു.

പൊൻകുന്നം വർക്കി
Ponkunnam-varkey.jpg
പൊൻകുന്നം വർക്കി
ജനനം(1911-07-01)ജൂലൈ 1, 1911
എടത്വാ, ആലപ്പുഴ ജില്ല
മരണം2 ജൂലൈ 2004(2004-07-02) (പ്രായം 93)
പാമ്പാടി, കോട്ടയം ജില്ല
ദേശീയതഭാരതീയൻ

ജീവിതരേഖതിരുത്തുക

ആലപ്പുഴ ജില്ലയിലെ എടത്വായിലാണ്‌ വർക്കി ജനിച്ചത്‌. 1911-ൽ കോട്ടയം ജില്ലയിലെ പൊൻകുന്നത്തേക്ക്‌ കുടുംബത്തോടൊപ്പം താമസംമാറി. മലയാളഭാഷയിൽ ഹയർ, വിദ്വാൻ ബിരുദങ്ങൾ പാസായ ശേഷം അദ്ധ്യാപകനായി. 'തിരുമുൽക്കാഴ്ച' എന്ന ഗദ്യകവിതയുമായാണ്‌ വർക്കി സാഹിത്യ രംഗത്തേക്കു കടന്നത്‌. 1939-ലായിരുന്നു ഇത്‌. പ്രഥമകൃതിക്കുതന്നെ മദ്രാസ്‌ സർവ്വകലാശാലയുടെ സമ്മാനം ലഭിച്ചു.

കഥകൾ എഴുതിയതിന്റെ പേരിൽ അധികാരികൾ വർക്കിയെ അധ്യാപന ജോലിയിൽനിന്നു പുറത്താക്കി. തിരുവിതാംകൂർ ദിവാൻ ഭരണത്തെ എതിർത്തതിന്റെ പേരിൽ 1946-ൽ ആറുമാസം ജയിലിൽക്കിടക്കേണ്ടി വന്നു. നാടകവും ചെറുകഥയുമുൾപ്പടെ അൻപതോളം കൃതികൾ വർക്കിയുടേതായി പ്രസിദ്ധപ്പെടുത്തി. എണ്ണപ്പെട്ട ചില മലയാള സിനിമകൾക്ക്‌ കഥയും സംഭാഷണവും രചിച്ചിട്ടുണ്ട്‌. പുരോഗമന കലാസാഹിത്യ സംഘടനയുടെ സെക്രട്ടറിയായി അഞ്ചുവർഷത്തോളം പ്രവർത്തിച്ചു. എഴുത്തുകാരുടെ കൂട്ടായ്മക്കായി രൂപീകൃതമായ സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെയും നാഷണൽ ബുക്ക്‌ സ്റ്റാളിന്റെയും സ്ഥാപകരിലൊരാളായിരുന്നു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്‌ എക്സിക്യുട്ടീവ്‌ അംഗം എന്നീനിലകളിലും പ്രവർത്തിച്ചു.

മദ്യപാനത്തിനടിമായയിരുന്ന വർക്കി, ജീവിതത്തിന്റെ അവസാന പകുതിയിൽ രചനകൾ നടത്തിയിരുന്നില്ല. ഇടയ്ക്കിടെ ആനുകാലികങ്ങളിൽ സംഭാഷണങ്ങളോ ലേഖനങ്ങളോ ഇക്കാലത്ത്‌ രചിച്ചിരുന്നു. 2004 ജൂലൈ 2-ന് പാമ്പാടിയിലുള്ള വസതിയിൽ വച്ച് മരണമടഞ്ഞു.[1]

കൃതികൾതിരുത്തുക

 • അന്തിത്തിരി
 • തിരുമുൽക്കാഴ്ച
 • വികാരസദനം (ഒന്നാം ഭാഗം)
 • വികാരസദനം (രണ്ടാം ഭാഗം)
 • ആരാമം
 • അണിയറഹൃദയനാദം
 • നിവേദനം
 • പൂജ
 • പ്രേമവിപ്ലവം
 • ഭർത്താവ്
 • ഏഴകൾ
 • ജേതാക്കൾ

ചെറുകഥകൾതിരുത്തുക

 • അന്തോണീ നീയും അച്ചനായോടാ?,
 • പാളേങ്കോടൻ,
 • നോൺസെൻസ്,
 • ഒരു പിശാചു കൂടി,
 • രണ്ടു ചിത്രം,
 • പള്ളിച്ചെരുപ്പ്,
 • മോഡൽ.
 • വിത്തുകാള,
 • ആ വാഴെവെട്ട്

സമാഹാരങ്ങൾതിരുത്തുക

 • ഇടിവണ്ടി,
 • പൊട്ടിയ ഇഴകൾ,
 • ശബ്ദിക്കുന്ന കലപ്പ,

അവലംബംതിരുത്തുക

 1. "Ponkunnam Varkey dead". The Hindu. 2 ജൂലൈ 2004. ശേഖരിച്ചത് 1 നവംബർ 2010.


"https://ml.wikipedia.org/w/index.php?title=പൊൻകുന്നം_വർക്കി&oldid=3129875" എന്ന താളിൽനിന്ന് ശേഖരിച്ചത്