മലയാളത്തിലെ ഒരു ചലച്ചിത്ര അഭിനേതാവായിരുന്നു ആലപ്പി വിൻസന്റ്. ആദ്യ ശബ്ദചിത്രമായ ബാലനിലെ ആദ്യ സംഭാഷണമായി ഉച്ചരിച്ചത് ഇദ്ദേഹമാണ്. ഗുഡ്‌ലക്ക് ടു എവരിബഡി ഇംഗ്ലിഷ് സംഭാഷണമാണ് ഇദ്ദേഹം ആദ്യമായി ഉച്ചരിച്ചത്. ബാലനിൽ വിരുതൻ ശങ്കു എന്ന കഥാപാത്രത്തെയാണ് ഇതിൽ അവതരിപ്പിച്ചത്.[1][2] അഭിനേതാവായ സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതരുടെ സഹോദരനാണ് വിൻസന്റ്.

അഭിനയിച്ച ചലച്ചിത്രങ്ങൾ തിരുത്തുക

  • ബാലൻ - 1938
  • ജ്ഞാനാംബിക - 1940
  • വെള്ളിനക്ഷത്രം - 1949
  • ജനോവ - 1953
  • ഒരാൾ കൂടി കള്ളനായി - 1964

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ആലപ്പി_വിൻസന്റ്&oldid=3968827" എന്ന താളിൽനിന്ന് ശേഖരിച്ചത്