ഇന്ത്യയുടെ ആഭ്യന്തരകായിക മാമാങ്കമായ ദേശീയ ഗെയിംസ്, ഇന്ത്യയുടെ 35-മത് മൽസരം നടക്കുന്നത് കേരളത്തിലാണ്.

മുപ്പത്തഞ്ചാമത് ദേശീയ ഗെയിംസ് 2015
ഗെയിംസ് ലോഗോ
ആതിഥേയ നഗരംകേരളം
ആപ്തവാക്യംGet Set Play
ഉദ്ഘാടനദിനം31 ജനുവരി 2015 (2015-01-31)
സമാപനദിനം14 ഫെബ്രുവരി 2015 (2015-02-14)
Websiteഔദ്യോഗിക വെബ്‌സൈറ്റ്
2011 2016  >

2008-ൽ അനുവദിച്ച ദേശീയ ഗെയിംസ് 2015 ജനുവരി 31 മുതൽ 2015 ഫെബ്രുവരി 14 വരെ കേരളത്തിലെ ഏഴ് ജില്ലകളിലെ 31 വേദികളിലായി നടത്തപ്പെടുന്നു. തിരുവനന്തപുരം ജില്ല കാര്യവട്ടത്താണ് പ്രധാന വേദിയായ ഗ്രീൻ ഫീൽഡ് സ്റ്റേഡിയം നിർമ്മിച്ചിരിക്കുന്നത്. [1] ഗെയിംസ് ചരിത്രത്തിൽ കേരളത്തിലിത് രണ്ടാം തവണയാണ് ഗെയിംസ് നടത്തപ്പെടുന്നത്. 27-മത് ദേശീയ ഗെയിംസ് 1987-ൽ കേരളത്തിലാണ് നടത്തിയത്.

പതിനഞ്ച് ദിവസം നീണ്ട് നിൽക്കുന്ന ഈ മേളയിൽ 345 സ്വർണ്ണവും 346 വെള്ളിയും 482 വെങ്കലവുമടക്കം 1173 മെഡലുകൾക്കായിരുന്നു മൽസരങ്ങൾ.

മുൻ ക്രിക്കറ്റ് താരവും രാജ്യസഭാംഗവുമായ സച്ചിൻ ടെണ്ടുൽക്കറാണ് ഈ ഗെയിംസിന്റെ ഗുഡ്‌വിൽ അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടത്. [2]

ഉദ്ഘാടനം

തിരുത്തുക

2015 ജനുവരി 31-ന് തിരുവനന്തപുരം കാര്യവട്ടത്തുള്ള ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ അമ്പതനായിരത്തിലധികം കാണികളെ സാക്ഷി നിർത്തി കേന്ദ്ര നഗര വികസന മന്ത്രി വെങ്കയ്യ നായിഡു ദേശീയ ഗെയിംസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് എൻ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, സംസ്ഥാന കായികമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ, കേന്ദ്ര കായിക സഹമന്ത്രി സർബാനന്ദ സോനോവാൾ, നിയമസഭാ സ്പീക്കർ ജി. കാർത്തികേയൻ, സംസ്ഥാന മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, രമേശ് ചെന്നിത്തല കെ.പി. മോഹനൻ, ഷിബു ബേബിജോൺ, അനൂപ് ജേക്കബ്, വി.എസ്. ശിവകുമാർ എന്നിവരും ശശി തരൂർ എം.പി, മുൻ കേന്ദ്രമന്ത്രി ഒ. രാജഗോപാൽ, മുൻ കായിക മന്ത്രി എം. വിജയകുമാർ, എം.എ. വാഹിദ് എം.എൽ.എ, തിരുവനന്തപുരം മേയർ കെ. ചന്ദ്രിക എന്നിവരും പങ്കെടുത്തു. [3] കരസേന ഒരുക്കിയ ബാൻഡ്‌ മേളവും മട്ടന്നൂർ ശങ്കരൻ‌കുട്ടിയും സംഘവും കൊട്ടിയ തായമ്പകയും മോഹൻ ലാൽ നേതൃത്വം നൽകുന്ന ലാലിസം എന്ന മ്യൂസിക് ബ്രാൻഡ് നടത്തിയ "ലാലിസം ഇന്ത്യ സിംഗിംഗ്" എന്നിവ ഉദ്ഘാടനത്തിനുണ്ടായിരുന്നു. [4] പി.ടി. ഉഷയും അഞ്ജു ബോബി ജോർജും ചേർന്ന് ദീപം കൊളുത്തിയപ്പോൾ ഗ്രൗണ്ടിൽ കരിമരുന്ന് പ്രയോഗവും നടത്തി. പ്രീജ ശ്രീധരൻ ഗെയിംസിൽ പങ്കെടുക്കുന്ന താരങ്ങൾക്കായി പ്രതിജ്ഞ ചൊല്ലി. ഗെയിംസിൽ പങ്കെടുക്കാനെത്തിയ കായിക താരങ്ങൾ അണിനിരന്ന മാർച്ച് പാസ്റ്റ് വെങ്കയ്യ നായിഡു സല്യൂട്ട് നൽകി സ്വീകരിച്ചു.

സമാപന സമ്മേളണം

തിരുത്തുക

2015 ഫെബ്രുവരി 14-ന് തിരുവനന്തപുരം കാര്യവട്ടത്തുള്ള ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന സമാപന സമ്മേളണത്തിൽ ഗവർണർ പി. സദാശിവം മുഖ്യാതിഥിയായി. കേന്ദ്ര കായികമന്ത്രി സർബാനന്ദ് സോണോബൽ, മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് എൻ. രാമചന്ദ്രൻ കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്ത വർണോജ്വലമായ ചടങ്ങോടെയാണ് ഗെയിംസ് സമാപിച്ചത്. [5]

വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ 1500 ലധികം കലാകാരന്മാർ അണിനിരന്ന പരിപാടിയിൽ മുഖ്യ ആകർഷണം ‘റിവേഴ്സ് ഓഫ് ഇന്ത്യ’ തീം സോങ്ങായിരുന്നു. സന്തോഷ് ഷെട്ടി അണിയിച്ചൊരുക്കിയതായിരുന്നു ‘റിവേഴ്സ് ഓഫ് ഇന്ത്യ’ തീം സോങ്. ഇതിൽ രാജ്യത്തെ വിവിധ നദികളിലൂടെ ഓരോ സംസ്ഥാനത്തെയും പരിചയപ്പെടുത്തി. നദികളെ പശ്ചാത്തല സ്ക്രീനിൽ കാണിച്ച് അതതിടങ്ങളിലെ കലാരൂപങ്ങൾ അരങ്ങേറി. കേരളത്തിലെ നദികളായ നിളയും പെരിയാറും സ്ക്രീനിൽ തെളിഞ്ഞപ്പോൾ ഒപ്പന, തെയ്യം, മാർഗംകളി, ദഫ്മുട്ട് തുടങ്ങിയവ വേദിയിൽ അരങ്ങേറി. നടി ശോഭനയുടെ നൃത്തവും ലൈറ്റ് ആൻഡ് ഷോയും വിവിധ കലാപരിപാടികളും ചടങ്ങിന് നിറം പകർന്നു. ഗോവ ഒളിമ്പിക് അസോസിയേഷനും ദേശീയ ഗെയിംസ് സംഘാടക സമിതിയുമാണ് കലാപരിപാടികൾ അവതരിപ്പിച്ചത്. കരിമരുന്ന് പ്രയോഗവും സമാപനസമ്മേളണത്തിനുണ്ടായിരുന്നു. ദേശീയഗാനത്തോടെ ദേശീയ ഗെയിംസിന് കൊടിയിറങ്ങി. [6]

ഓവറോൾ ചാമ്പ്യൻന്മാരും മികച്ച താരങ്ങളും

തിരുത്തുക

രാജാ ഭലേന്ദ്രസിങ്ങിന്റെ പേരിലുള്ള ദേശീയ ഗെയിംസ്‌ കിരീടം സർവീസസ്‌ നേടി. 91 സ്വർണമടക്കം 159 മെഡലുകൾ സ്വന്തമാക്കിയ സർവീസസാണ് ദേശീയ ഗെയിംസിൽ ഓവറോൾ ചാമ്പ്യൻമാരായത്. 54 സ്വർണമടക്കം 162 മെഡലുകൾ സ്വന്തമാക്കിയ കേരളം രണ്ടാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനത്തുള്ള ഹരിയാനക്ക് 40 സ്വർണമടക്കം 107 പതക്കങ്ങളാണ് ലഭിച്ചത്. കേരളത്തിൻെറ നീന്തൽതാരം സാജൻ പ്രകാശ് മികച്ച പുരുഷതാരമായി. മഹാരാഷ്ട്രയുടെ ആകാംക്ഷ വോറയാണ് മികച്ച വനിതാ താരം. [7]

ഭാഗ്യ ചിഹ്നം

തിരുത്തുക
 
Ammu, The Great Hornbill.

കേരളത്തിൽ നടക്കുന്ന 35-മത് ദേശീയ ഗെയിംസിന്റെ ഭാഗ്യ ചിഹ്നമായി കേരളത്തിന്റെ തന്നെ സംസ്ഥാന ഔദ്യോഗിക പക്ഷിയായ വേഴാമ്പലിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. അമ്മു എന്ന് നാമകരണം ചെയ്തിരിക്കുന്ന വേഴാമ്പലിന്റെ തിരഞ്ഞെടുപ്പിലൂടെ അന്യം നിന്ന് പോകുന്ന ജീവജാലങ്ങളോടുള്ള ശ്രദ്ധയും കേരളത്തിന്റെ മഴക്കാടുകൾ സംരക്ഷിക്കാനുള്ള ത്വരയും പ്രകടിപ്പിക്കുന്നുണ്ട്. സ്ത്രീ നാമമായ "അമ്മു" എന്ന പേരിലൂടെ കേരളത്തിലെ സ്തീകൾക്കുള്ള ആദരവും അതോടൊപ്പം സ്ത്രീ-പുരുഷ നിരക്കിൽ സ്തീകളുടെ വർദ്ധനവുള്ള ഏക സംസ്ഥാനമെന്ന അഭിമാനവും എടുത്തു കാണിക്കുകയും ചെയ്യുന്നു.

അമ്മുവിന്റെ കൂടെ ഗെറ്റ് സെറ്റ് പ്ലേ (Get Set Play) എന്ന് എഴുതിയതാണ് ചിഹ്നം.

അമ്മു വേഴാമ്പലിനെ രൂപകൽപന ചെയ്തത് രാകേഷ് പി. നായർ എന്ന കലാകാരനാണ്. [8]

ഗെയിംസ് ഗ്രാമം

തിരുത്തുക

"ഗ്രീൻ ഗെയിംസ്" എന്ന ചിന്തയിലൂന്നി ഗെയിംസ് ഗ്രാമം പ്രീഫാബ്രിക്കേറ്റഡ് ഹൗസിംഗ് സാങ്കേതിക വിദ്യയിലാണ് നിർമിച്ചിരിക്കുന്നത്. പരിസ്ഥിതി സൗഹൃദവും ഊർജ സംരക്ഷണവും ലക്ഷ്യമിട്ടിട്ടുള്ള പ്രീഫാബ്രിക്കേറ്റഡ് സാങ്കേതിക വിദ്യകൾ വളരെ വേഗത്തിൽ നിർമ്മിച്ചെടുക്കാവുന്നതുമാണ്. ഓരോ വീടുകളായി മാറ്റാവുന്നതും മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കാവുന്നതുമായതും ഇത്തരം സാങ്കേതിക വിദ്യയുടെ ഗുണവുമാണ്.

അഞ്ച് കായിക താരങ്ങൾക്ക് ഒരു മുറിയും കോച്ചുമാർക്കും ടീം ഓഫീഷ്യൽസിനും ഒറ്റയ്ക്കോ അല്ലെങ്കിൽ രണ്ട് പേർക്ക് ഒരു മുറി എന്ന നിലയിലും അനുവദിക്കും. അടുക്കളയും ഭക്ഷണശാലകളും കോൺഫറൻസ് ഹാളുകളും മെഡിക്കൽ സെന്ററുകളും മറ്റുമായി നിർമ്മിക്കുന്ന ഗെയിംസ് വില്ലേജ് ഒരു "മീനിയേച്ചർ ഇന്ത്യ"യാകും.

റൺ കേരള റൺ

തിരുത്തുക

ദേശീയ ഗെയിംസിന്റെ പ്രചരണത്തിനായി 2015 ജനുവരി 20ന് നടന്ന കൂട്ടയോട്ടമാണ് റൺ കേരള റൺ. ഹരിചരൺ സംഘവും പാടിയിരിക്കുന്ന കൂട്ടയോട്ടത്തിന്റെ തീം സോംഗിന്റെ വരികൾ ഒ.എൻ.വി. കുറുപ്പിന്റേതും ഈണം എം. ജയചന്ദ്രന്റേതുമാണ്. റൺ കേരള റൺ എന്ന കൂട്ടയോട്ടത്തിന്റെ നടത്തിപ്പ് ചുമതല 'കെ ജംഗ്‌ഷൻ' എന്ന ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിനാണ്. [9] ഗവർണ്ണർ പി. സദാശിവം ഫ്ലാഗ് ഓഫ് ചെയ്തു. കേരളത്തിൽ പതിനായിരത്തിലധികം ഇടങ്ങളിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കൂട്ടയോട്ടം സംഘടിപ്പിക്കപ്പെട്ടു. [10] ദേശീയ ഗെയിംസിൻറെ വരവറിയിച്ച് നടന്ന റൺ കേരള റൺ എന്ന മാരത്തൺ, ഏറ്റവും കൂടുതൽപേർ പങ്കെടുത്ത മാരത്തണെന്ന ലോക റെക്കോർഡായി ലിംക റെക്കോർഡ് അംഗീകരിച്ചിട്ടുണ്ട്. [11]

ദീപശിഖ റാലി

തിരുത്തുക

ദേശീയ ഗെയിംസിനുള്ള ദീപശിഖ പ്രയാണം 2015 ജനുവരി 23-ന് കാസർകോട് ഗവ. കോളേജ് ഗ്രൗണ്ടിൽ അർജ്ജുന അവാഡ് ജേതാവ് ടോം ജോസഫിന് കൈമാറി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം നിർവ്വഹിച്ചു. [12] സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് ജനുവരി 31ന് തിരുവനന്തപുരത്ത് പ്രധാന സ്റ്റേഡിയത്തിൽ പ്രവേശിച്ച ദീപശിഖ റാലി കെ.എം. ബീനമോൾ സച്ചിൻ ടെണ്ടുൽക്കർക്ക് കൈമാറി. സച്ചിനിൽ നിന്നും ദീപശിഖ ഏറ്റുവാങ്ങിയ പി.ടി. ഉഷയും അഞ്‌ജു ബോബി ജോർജും ദീപശിഖ ഏറ്റുവാങ്ങി നിലവിളക്ക് കത്തിച്ചു.

മൽസര വിഭാഗങ്ങൾ മൽസര വേദികളും

തിരുത്തുക
  1. നീന്തൽ മത്സരം - അക്വാട്ടിക് കോപ്ലക്സ്, പിരപ്പൻകോട്, തിരുവനന്തപുരം
  2. അമ്പെയ്ത്ത് - ജവഹർലാൽ നെഹ്റു സ്റ്റേഡിയം, കലൂർ, കൊച്ചി
  3. അത്‌ലറ്റിക്സ് - യൂണിവേർസിറ്റി സ്റ്റേഡിയം, തിരുവനന്തപുരം
  4. ബാഡ്മിന്റൺ - രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം, കൊച്ചി
  5. ബാസ്ക്കറ്റ്ബോൾ - മുണ്ടയാട് ഇൻഡോർ സ്റ്റേഡിയം, മുണ്ടയാട്, കണ്ണൂർ
  6. ബീച്ച് ഹാൻഡ്ബോൾ - ഷണ്മുഖം ബീച്ച്, തിരുവനന്തപുരം
  7. ബീച്ച് വോളിബോൾ - കോഴിക്കോട് ബീച്ച്, കോഴിക്കോട്
  8. ബോക്സിങ് - തൃപയാർ ഇൻഡോർ സ്റ്റേഡിയം, തൃപയാർ, തൃശ്ശൂർ
  9. കാനോയിംഗ് & കയാകിംഗ് - വേമ്പനാട്ട് കായൽ, ആലപ്പുഴ
  10. സൈക്ക്ലിംഗ് - എൽ.എൻ.സി.പി.ഇ. വെൽഡ്രോം, കാര്യവട്ടം, തിരുവനന്തപുരം
  11. ഫെൻസിംഗ് - സി.ഐ.എ.എൽ. ട്രേഡ് ഫെയർ സെന്റെർ, നെടുമ്പാശ്ശേരി, കൊച്ചി
  12. ഫുട്ബോൾ - പുരുഷൻ - കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയം, കോഴിക്കോട്. വനിത - തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയം, തൃശ്ശൂർ
  13. ജിംനാസ്റ്റിക് - ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം, തിരുവനന്തപുരം
  14. ഹാൻഡ്‌ബോൾ - ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം, തിരുവനന്തപുരം
  15. ഹോക്കി - അന്താരാഷ്ട്ര ഹോക്കി സ്റ്റേഡിയം, കൊല്ലം
  16. ജൂഡോ - വി.കെ.എൻ. മേനോൻ ഇൻഡോർ സ്റ്റേഡിയം, തൃശ്ശൂർ
  17. കബഡി - ശ്രീപാദം സ്റ്റേഡിയം, ആറ്റിങ്ങൽ, തിരുവനന്തപുരം
  18. ഖോ ഖോ - ശ്രീപാദം സ്റ്റേഡിയം, ആറ്റിങ്ങൽ, തിരുവനന്തപുരം
  19. ലോൺ ബൗൾസ് - സി.ഐ.എ.എൽ. ഗോൾഫ് കോഴ്സ്, നെടുമ്പാശ്ശേരി, കൊച്ചി
  20. നെറ്റ്‌ബോൾ - വെള്ളയാനി അഗ്രികൾച്ചറൽ കോളേജ് ഇൻഡോർ സ്റ്റേഡിയം, വെള്ളയാനി, തിരുവനന്തപുരം
  21. തുഴയൽ - വേമ്പനാട്ട് കായൽ, ആലപ്പുഴ
  22. റഗ്‌ബി - ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയം, കൊല്ലം
  23. ഷൂട്ടിംഗ് - പിസ്റ്റൾ & റൈഫിൾ - ഷൂട്ടിംഗ് റേഞ്ച്, വട്ടിയൂർക്കാവ്, തിരുവനന്തപുരം, ട്രാപ് & സ്കീറ്റ് - പോലിസ് അക്കാഡമി ഷൂട്ടിംഗ് റേഞ്ച്, തൃശ്ശൂർ
  24. സ്ക്വാഷ് - ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, തിരുവനന്തപുരം
  25. ടേബിൾ ടെന്നീസ് - രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം, കടവന്ത്ര, കൊച്ചി
  26. തൈക്വണ്ടോ - വെള്ളയാനി അഗ്രികൾച്ചറൽ കോളേജ് ഇൻഡോർ സ്റ്റേഡിയം, വെള്ളയാനി, തിരുവനന്തപുരം
  27. ടെന്നീസ് - ടെന്നീസ് കോപ്ലക്സ്, കുമാരപുരം, തിരുവനന്തപുരം
  28. ട്രൈത്ത്വലോൻ - എൻ.എച്ച്. ബൈപാസ്, കോവളം, തിരുവനന്തപുരം
  29. വോളിബോൾ - വി.കെ.എൻ. മേനോൻ ഇൻഡോർ സ്റ്റേഡിയം, കോഴിക്കോട്
  30. ഭാരദ്വഹനം - വി.കെ.എൻ. മേനോൻ ഇൻഡോർ സ്റ്റേഡിയം, തൃശ്ശൂർ
  31. ഗുസ്തി - മുണ്ടയാട് ഇൻഡോർ സ്റ്റേഡിയം, മുണ്ടയാട്, കണ്ണൂർ
  32. വുഷു - എൽ.എൻ.സി.പി.ഇ., കാര്യവട്ടം, തിരുവനന്തപുരം
  33. യാചിംഗ് - ചെറായി ബീച്ച്, ചെറായി, കൊച്ചി

മെഡൽ നില

തിരുത്തുക
സ്ഥാനം Teams സ്വർണ്ണം വെള്ളി വെങ്കലം ആകെ
1 സർവീസസ് 91 33 35 159
2 കേരളം 54 48 60 162
3 ഹരിയാന 40 40 27 107
4 മഹാരാഷ്ട്ര 30 43 50 123
5 പഞ്ചാബ് 27 34 32 93
6 മധ്യപ്രദേശ് 22 24 38 84
7 മണിപ്പൂർ 18 18 24 60
8 തമിഴ്‌നാട് 13 12 19 44
9 ഗുജറാത്ത് 10 4 6 20
10 കർണ്ണാടക 8 17 22 47
11 ആസാം 7 5 10 22
12 ഉത്തർപ്രദേശ് 6 27 30 63
13 തെലുങ്കാന 6 11 11 28
14 ഝാർഖണ്ഡ്‌ 6 3 12 21
15 ആന്തമാൻ നിക്കോബാർ ദ്വീപുകൾ 6 3 3 12
16 ഒഡീഷ 5 5 2 12
17 ആന്ധ്രാപ്രദേശ്‌ 5 3 7 15
18 ത്രിപുര 5 0 0 5
19 ഡൽഹി 4 10 29 43
20 രാജസ്ഥാൻ 4 5 5 14
21 പശ്ചിമ ബംഗാൾ 3 11 30 44
22 ഛത്തീസ്‌ഗഢ് 2 4 3 9
23 ജമ്മു കശ്മീർ 2 1 9 12
24 ഉത്തരാഖണ്ഡ് 1 4 11 16
25 ഗോവ 1 3 7 11
26 ചണ്ഡീഗഢ് 1 2 13 16
27 അരുണാചൽ പ്രദേശ് 1 1 1 3
28 മിസോറാം 1 1 1 3
29 ബീഹാർ 0 2 5 7
30 മേഘാലയ 0 1 1 2
31 ഹിമാചൽ പ്രദേശ് 0 1 1 2
33 ദമൻ, ദിയു 0 0 1 1
Total 345 346 482 1173

മെഡൽ നേടാത്ത സംസ്ഥാനങ്ങൾ

തിരുത്തുക

ഗെയിംസ് ചെലവ്

തിരുത്തുക

611 കോടി രൂപയാണ് ഗെയിംസ് ചെലവായി കണക്ക് കൂട്ടിയിരിക്കുന്നത്.

സംഘാടക സമിതി

തിരുത്തുക

അവാർഡുകളും ജോലികളും സഹായങ്ങളും

തിരുത്തുക

ഗെയിംസിൽ ഒളിമ്പിക്‌സ്‌ യോഗ്യതാസൂചകം മറികടന്ന കേരള താരങ്ങളായ സാജൻ പ്രകാശ്, എലിസബത്ത്‌ ആന്റണി, അനിൽഡ തോമസ്‌, അനു രാഘവൻ എന്നിവർക്കു ഗസറ്റഡ്‌ റാങ്കിൽ ജോലി നൽകും. നിലവിൽ ജോലിയുള്ള വിജയികൾക്ക്‌ അധിക ഇൻക്രിമെന്റും ഗ്രേഡ്‌ പ്രമോഷനും നൽകും. രണ്ടിലേതു വേണമെന്നു കായികതാരങ്ങൾക്കു തീരുമാനിക്കാം.മത്സരങ്ങളിൽ പങ്കെടുക്കുന്ന ദിനങ്ങൾ കായികതാരങ്ങളുടെ ഡ്യൂട്ടിയായി പരിഗണിക്കും.

ഗെയിംസിൽ സ്വർണ മെഡൽ നേടിയവർക്ക്‌ അഞ്ചുലക്ഷം രൂപയും വെള്ളി മെഡൽ നേടിയവർക്ക് മൂന്ന് ലക്ഷം രൂപയും വെങ്കലം മെഡൽ നേടിയവർക്ക് രണ്ടുലക്ഷം രൂപയും നൽകും.

കേരളത്തിൽ നിന്നുള്ള 2016-ലെ ഒളിമ്പിക്‌സ്‌ ജേതാക്കൾക്ക് ഒരുകോടി രൂപയും ഏഷ്യാഡ്‌-കോമൺവെൽത്ത്‌ ഗെയിംസ്‌ വിജയികൾക്ക്‌ 50 ലക്ഷം രൂപയും മുഖ്യമന്ത്രി മുൻകൂർ പ്രഖ്യാപിച്ചു. ദേശീയ ഗെയിംസിന്റെ സമാപനസമ്മേളണത്തിൽ കേരളത്തിന് ഒരു കായിക സർവകലാശാല കേന്ദ്രസർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട് [13]

ദേശീയ ഗെയിംസിൽ പങ്കെടുത്ത മഹാരാഷ്‌ട്ര താരം മയൂരേഷ്‌ പവാർ കടലിൽ കുളിക്കുന്നതിനിടയിൽ മുങ്ങി മരിച്ചു. മയുരേഷിന്റെ കുടുംബത്തിന് കേരള സംസ്ഥാന സർക്കാർ 13 ലക്ഷം രൂപ ആശ്വാസധനമായി നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

വിവാദങ്ങൾ

തിരുത്തുക
  • ഉദ്ഘാടന വേദിയിൽ ലാൽ നേതൃത്വം നൽകുന്ന ലാലിസം എന്ന മ്യൂസിക് ബാൻഡിന്റെ "ലാലിസം ഇന്ത്യ സിംഗിംഗ്" എന്ന് സംഗീതപരിപാടിയുടെ പ്രകടനത്തെക്കുറിച്ച് വ്യാപക പ്രതിഷേധം ഉണ്ടായി. ലൈവ് ഷോ എന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും ലാൽ ചുണ്ടനക്കി റെക്കോർഡ് ചെയ്ത പാട്ടാണ് ആലപിച്ചതെന്നും ലാലിന്റെ സിനിമയിലെ 35 വർഷത്തെ അടിസ്ഥാനമാക്കിയാണ് പരിപാടി സംവിധാനം ചെയ്തതെന്നും പരിപാടിക്ക് നിലവാരം ഉണ്ടായിരുന്നില്ല എന്നൊക്കെയായിരുന്നു ആക്ഷേപം. [14] പുതിയതായി രൂപികരിച്ച ലാലിസം എന്ന മ്യൂസിക് ബ്രാൻഡിന് മുൻപരിചയമില്ലായെന്നും രണ്ട് കോടി രൂപയ്ക്ക് പരിപാടി നടത്താൻ അനുമതി നൽകിയതുമുതൽ വിവാദം ഉണ്ടായിരുന്നു. ലാലിസത്തിനായി സർക്കാരിൽ നിന്ന് കൈപറ്റിയ 1,63,77,600 രൂപ സർക്കാരിന് തിരിച്ച് നൽകി. [15]
  • ഗെയിംസ് വേദി​ക​ളുടെ നിർമ്മാ​ണം പൂർത്തി​യായിട്ടി​ല്ല, നിർമ്മാ​ണ​ത്തിൽ വൻ അഴി​മതിയാരോ​പണം. വിദേ​ശത്ത് നിന്ന് വരേണ്ട പല കായിക ഉപ​ക​ര​ണ​ങ്ങളും സമ​യ​ത്തിന് എത്തില്ലെന്ന ആശങ്ക.
  • ഗെയിംസ് നടത്തിപ്പിൽ അഴിമതിയും ധൂർത്തും ആരോപിച്ച് കെ.ബി. ഗണേഷ് കുമാർ ഭരണസമിതിയിൽ നിന്ന് രാജി വെച്ചു. [16]
  • സംഘാടക സമിതി പ്രവർത്തനത്തിൽ തൃപ്‌തിയില്ലാതെ യൂണി​വേ​ഴ്‌സിറ്റിയുടെ മുൻ ഫിസി​ക്കൽ ഡയ​റ​ക്ടർ പത്രോസ് മത്തായി ഉത്ത​ര​വാ​ദി​ത്വ​ത്തിൽ നിന്ന് പിൻമാറി.
  • കലാ - സാംസ്‌കാ​രിക പരി​പാ​ടി​ക​ൾ ഇവന്റ്മാനേ​ജ്മെന്റ് ടീമിനെ എൽപ്പി​ച്ചത് കൂടിയാലോചനകളില്ലാതെയാണെന്നതിൽ പ്രതി​ഷേ​ധി​ച്ച് കൾച്ച​റൽ കമ്മിറ്റി ചെയർമാൻ സ്ഥാനത്ത് നിന്ന് ഭര​ണ​ക​ക്ഷി​ എം.​എൽ.എ. ആയ പാലോട് രവിയും രാജി​വ​ച്ചു. [17]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-01-04. Retrieved 2015-01-05.
  2. http://www.thehindu.com/news/cities/Thiruvananthapuram/sachin-tendulkar-to-be-goodwill-ambassador-for-national-games/article6054022.ece
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-03. Retrieved 2015-02-01.
  4. http://www.mangalam.com/print-edition/keralam/278267
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-16. Retrieved 2015-02-15.
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-16. Retrieved 2015-02-15.
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-16. Retrieved 2015-02-15.
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-01-28. Retrieved 2015-02-01.
  9. http://www.chandrikadaily.com/contentspage.aspx?id=119556[പ്രവർത്തിക്കാത്ത കണ്ണി]
  10. http://www.mangalam.com/opinion/274929
  11. http://www.manoramanews.com/news/spotlight/run-kerala-record.html
  12. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-01-24. Retrieved 2015-01-25.
  13. http://beta.mangalam.com/print-edition/keralam/283511#sthash.iQmLMJMd.dpuf[പ്രവർത്തിക്കാത്ത കണ്ണി]
  14. http://www.mathrubhumi.com/story.php?id=520128[പ്രവർത്തിക്കാത്ത കണ്ണി]
  15. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-07. Retrieved 2015-02-07.
  16. http://www.deshabhimani.com/news-kerala-all-latest_news-430323.html
  17. http://news.keralakaumudi.com/news.php?nid=94185a3464f3b285d06f7f4230049b1e

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
മുൻഗാമി National Games of India പിൻഗാമി
2016 National Games of India
"https://ml.wikipedia.org/w/index.php?title=ദേശീയ_ഗെയിംസ്_2015&oldid=3805357" എന്ന താളിൽനിന്ന് ശേഖരിച്ചത്