കേരളത്തിലെ എറണാകുളം ജില്ലയിലെ ഒരു കടൽത്തീരമാണ് ചെറായി ബീച്ച്. വൈപ്പിൻ ദ്വീപിന്റെ ഭാഗമാണ് ചെറായി.

ചെറായി ബീച്ചിൽ നിന്നും ഒരു വീഡിയോ ദൃശ്യം
ചെറായി ബീച്ച്
ചെറായിബീച്ചിലെ ഒരു വള്ളം

കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചിയിൽ നിന്നും 30 കിലോമീറ്റർ അകലെയാണ് ചെറായി ബീച്ച്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ചെറായിയിൽ നിന്ന് 20 കിലോമീറ്റർ അകലെയാണ്.

15 കിലോമീറ്റർ നീളമുള്ള ഈ കടൽത്തീരം ആഴം കുറഞ്ഞതും വൃത്തിയുള്ളതുമാണ്. ഒരുപാട് വിനോദസഞ്ചാരികൾ കടലിൽ നീന്തുവാനും വെയിൽ കായുവാനുമായി ചെറായി കടൽത്തീരത്ത് എത്തുന്നു.

ഇതും കാണുകതിരുത്തുക

വിനോദസഞ്ചാരികൾക്കു ഇഷ്ടപ്പെട്ട സ്ഥലം.

ഡിസംബർ മാസത്തിൽ ആണ് ചെറായി ബീച്ച് ഫെസ്റ്റിവൽ നടക്കുന്നത്.മികച്ച ബീച്ച് റിസോർട്ടുകളുടെ ഒരു കേന്ദ്രം കൂടിയാണ് ഇപ്പോൾ ചെറായി.

ചിത്രശാലതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക


"https://ml.wikipedia.org/w/index.php?title=ചെറായി_ബീച്ച്&oldid=3386327" എന്ന താളിൽനിന്ന് ശേഖരിച്ചത്