രമേശ് ചെന്നിത്തല

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

കോൺഗ്രസ്സ് (ഐ)-യുടെ കേരളത്തിലെ പ്രമുഖരായ നേതാക്കളിലൊരാളാണ് രമേശ് ചെന്നിത്തല (ജനനം 25 മേയ്, 1956). നിലവിൽ കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവും ഹരിപ്പാട് മണ്ഡലത്തിൽ നിന്നുള്ള നിയമസഭാസാമാജികനുമാണ് ഇദ്ദേഹം.[1] കേരള പ്രദേശ് കോൺഗ്രസ് കമ്മറ്റിയുടെ പ്രസിഡണ്ടായും സംസ്ഥാന ആഭ്യന്തര- വിജിലൻസ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.

രമേശ് ചെന്നിത്തല
CHENNITHALA 2012DSC 0062.JPG
കേരള നിയമസഭയിലെ പ്രതിപക്ഷനേതാവ്
പദവിയിൽ
പദവിയിൽ വന്നത്
മേയ് 29 2016
മുൻഗാമിവി.എസ്. അച്യുതാനന്ദൻ
കേരളത്തിലെ ആഭ്യന്തര വകുപ്പ് മന്ത്രി
ഔദ്യോഗിക കാലം
ജനുവരി 1 2014 – മേയ് 20 2016
മുൻഗാമിതിരുവഞ്ചൂർ രാധാകൃഷ്ണൻ
പിൻഗാമിപിണറായി വിജയൻ
കേരളത്തിലെ ഗ്രാമവികസന വകുപ്പ് മന്ത്രി
ഔദ്യോഗിക കാലം
ജൂൺ 5 1986 – മാർച്ച് 25 1987
പിൻഗാമിടി. ശിവദാസമേനോൻ
കെ.പി.സി.സി. പ്രസിഡണ്ട്
ഔദ്യോഗിക കാലം
2005 – ഫെബ്രുവരി 10 2014
മുൻഗാമിതെന്നല ബാലകൃഷ്ണപിള്ള
പിൻഗാമിവി.എം. സുധീരൻ
കേരള നിയമസഭയിലെ അംഗം
പദവിയിൽ
പദവിയിൽ വന്നത്
മേയ് 14 2011
മുൻഗാമിബാബു പ്രസാദ്
മണ്ഡലംഹരിപ്പാട്
ഔദ്യോഗിക കാലം
മേയ് 24 1982 – ഡിസംബർ 9 1989
മുൻഗാമിസി.ബി.സി. വാര്യർ
പിൻഗാമിഎ.വി. താമരാക്ഷൻ
ലോക സഭയിലെ അംഗം
ഔദ്യോഗിക കാലം
ഒക്ടോബർ 11 1999 – ഫെബ്രുവരി 6 2004
മുൻഗാമിപി.ജെ. കുര്യൻ
പിൻഗാമിസി.എസ്. സുജാത
മണ്ഡലംമാവേലിക്കര
ഔദ്യോഗിക കാലം
ഡിസംബർ 2 1989 – ഡിസംബർ 4 1997
മുൻഗാമികെ. സുരേഷ് കുറുപ്പ്
പിൻഗാമികെ. സുരേഷ് കുറുപ്പ്
മണ്ഡലംമാവേലിക്കര
വ്യക്തിഗത വിവരണം
ജനനം (1956-05-25) 25 മേയ് 1956  (64 വയസ്സ്)
ചെന്നിത്തല
രാഷ്ട്രീയ പാർട്ടികോൺഗ്രസ്സ്
പങ്കാളിടി.എൻ. അനിത
മക്കൾരണ്ട് മകൻ
അമ്മദേവകിയമ്മ
അച്ഛൻവി. രാമകൃഷ്ണൻ നായർ
വസതിചെന്നിത്തല
As of സെപ്റ്റംബർ 1, 2020
ഉറവിടം: നിയമസഭ

ഔദ്യോഗിക ജീവിതംതിരുത്തുക

 
രമേശ് ചെന്നിത്തല സിപിഐ നേതാവ് ചന്ദ്രപ്പനും വിഎസിനുമൊപ്പം

രമേശ് ചെന്നിത്തല മൂന്ന് പ്രാവശ്യം പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കൂടാതെ സംസ്ഥാന കാബിനറ്റ് മന്ത്രി പദവും വഹിച്ചിട്ടുണ്ട്. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (KPCC) പ്രസിഡണ്ടും[2], കോൺഗ്രസ്സ് പാർട്ടിയുടെ വർക്കിംഗ് കമ്മറ്റി അംഗവുമാണ്. 49-ാമത്തെ വയസ്സിലാണ് മാവേലിക്കര തൃപ്പെരുന്തുറ കോട്ടൂർ കിഴക്കേതിൽ പരേതനായ രാമകൃഷ്ണൻ നായരുടെ മകൻ രമേശ് ചെന്നിത്തല ആദ്യമായി കോൺഗ്രസിന്റെ കേരളത്തിലെ നേതൃത്വം ഏറ്റെടുക്കുന്നത്. കൃത്യമായി പറഞ്ഞാൽ 2005 ജൂൺ 24-ന്. തെന്നല ബാലകൃഷ്ണപിള്ളയുടെ പകരക്കാരനായാണ് രമേശ് ചെന്നിത്തല കേരളത്തിലെ കോൺഗ്രസിന്റെ അമരക്കാരനായത്. 1970-ൽ ചെന്നിത്തല ഹൈസ്‌കൂളിലെ കെഎസ്‌യുവിന്റെ യൂണിറ്റ് സെക്രട്ടറിയായിരുന്ന 'പയ്യൻ' രാഷ്ട്രീയ ജീവിതത്തിലെ കനൽപാതകൾ താണ്ടിയാണ് 2005-ൽ കേരളത്തിലെ കോൺഗ്രസിന്റെ അധ്യക്ഷ പദവിയിലേക്ക് എത്തിയത്. 2014 ജനുവരി 2'ന് അഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണന് വനം, സ്പോർട്സ് വകുപ്പുകൾ നൽക്കുകയും രമേശിനെ ആഭ്യന്തര മന്ത്രിയാവുകയും ചെയ്തു.

കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചു[അവലംബം ആവശ്യമാണ്]. 2004-ൽ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം, 2002-ൽ അഞ്ച് സംസ്ഥാനങ്ങളുടെ പദ്ധതി നിർവഹണ ചുമതലയുള്ള എഐസിസി സെക്രട്ടറി, 2001-ൽ ഏഴു സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി അങ്ങനെ ദേശീയരാഷ്ട്രീയത്തിലെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. 1988-ൽ ഗോവ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ചെന്നിത്തലയെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ ഹൈക്കമാന്റ് നിയോഗിച്ചു. 1999-ൽ മാവേലിക്കര മണ്ഡലത്തിൽ മൽസരിച്ച ചെന്നിത്തല വൻഭൂരിപക്ഷം നേടി പാർലമെന്റിലെത്തുകയും ചെയ്തു. ചെന്നിത്തല സ്‌കൂളിലെ കെഎസ്‌യുവിന്റെ യൂണിറ്റ് പ്രസിഡന്റായിരുന്ന രമേശ്, തൊട്ടടുത്ത വർഷം തന്നെ മാവേലിക്കര താലൂക്കിലെ കെഎസ്‌യു ജനറൽ സെക്രട്ടറിയായി. പിന്നീട് കെഎസ്‌യു ആലപ്പുഴ ജില്ലാ ട്രഷറർ. 1975-ൽ കെഎസ്‌യു സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, മൂന്നുവർഷത്തിനുള്ളിൽ സംസ്ഥാന വൈസ് പ്രസിഡന്റ്, തൊട്ടടുത്തവർഷം സംസ്ഥാന ജനറൽ സെക്രട്ടറി.

1980-ലെത്തിയപ്പോൾ കെഎസ്‌യുവിന്റെ അമരക്കാരനായി ചെന്നിത്തല കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്നു. 1982-ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഹരിപ്പാട് മണ്ഡലത്തിൽ നിന്ന് രമേശ് ചെന്നിത്തലയെന്ന 26-കാരനെ വോട്ടർമാർ നിയമസഭയിലെത്തിച്ചു. ഇതിനിടെ പാർട്ടിയിലെ പ്രമുഖ സ്ഥാനങ്ങളുടെ ചുമതലയും അദ്ദേഹം ഏറ്റെടുത്തു. 1982-ൽ എൻഎസ്‌യുവിന്റെ ദേശീയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ ദേശീയരാഷ്ട്രീയവും ഈ യുവാവിന്റെ പിന്നാലെ നടന്നു. 1986-ൽ ചെന്നിത്തല ഗ്രാമവികസന മന്ത്രിയുടെ പദവിയിലെത്തുമ്പോൾ, ആ പ്രായത്തിൽ ചരിത്രത്തിലാരും ക്യാബിനറ്റ് പദവിയുള്ള മന്ത്രിക്കസേരയിൽ ഇരിന്നിട്ടുണ്ടായിരുന്നില്ല. അതേവർഷം തന്നെ യൂത്ത് കോൺഗ്രസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. തൊട്ടടുത്ത വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഹരിപ്പാട് മണ്ഡലത്തിൽ നിന്നുതന്നെ വീണ്ടും എംഎൽഎയായി.

1989-ൽ കോട്ടയം ലോക്‌സഭാ മണ്ഡലത്തിൽ മൽസരത്തിനിറങ്ങി. 53,000 വോട്ടിന്റെ മികച്ച ഭൂരിപക്ഷവുമായി ചെന്നിത്തല വീണ്ടും പാർലമെന്റിലേക്ക്. ഒരുവർഷത്തിന് ശേഷം യൂത്ത് കോൺഗ്രസിന്റെ ദേശീയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ചെന്നിത്തല 1991-ൽ വീണ്ടും കോട്ടയത്ത് നിന്ന് 65,000 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ലോക്‌സഭയിലെത്തി. എഐസിസി ജോയിന്റ് സെക്രട്ടറിയായി നാമനിർദ്ദേശം ചെയ്യപ്പെടുന്നത് 1995-ലാണ്. അതിനടുത്ത വർഷം തന്നെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേടിയ ഭൂരിപക്ഷത്തേക്കാൾ 2000 വോട്ടുകൾ കൂടുതൽ നേടി കോട്ടയത്ത് നിന്ന് എംപിയായി. എഐസിസി അംഗമായും പിന്നീട് ജോയിന്റ് സെക്രട്ടറിയായും സെക്രട്ടറിയായും പ്രവർത്തിച്ചു.

ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലുള്ള പ്രാവീണ്യമാണ് ചെന്നിത്തലയെ ദൽഹി രാഷ്ട്രീയത്തിൽ സ്വീകാര്യനാക്കിയത്. ദക്ഷിണകേരളാ ഹിന്ദി പ്രചാരസഭയിൽ നിന്ന് പഠിച്ചെടുത്ത ഹിന്ദി വിശാരത് ആണ് ഉത്തരേന്ത്യൻ നേതാക്കളുമായി ആശയവിനിമയം നടത്താൻ ചെന്നിത്തലയെ തുണയ്ക്കുന്നത്. പിന്നെ വർഷങ്ങളായി കേട്ടുപഠിച്ച ഹിന്ദി സംസാരഭാഷയും. തിരുവനന്തപുരം ഗവ. ലോ കോളേജിൽ നിന്ന് നിയമബിരുദവും ചങ്ങനാശേരി എൻഎസ്എസ് ഹിന്ദു കോളേജിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ നേടിയ ബിരുദവുമാണ് വിദ്യാഭ്യാസം.

കുടുംബംതിരുത്തുക

മാവേലിക്കര തൃപ്പെരുന്തുറ കോട്ടൂർ കിഴക്കേതിൽ ദേവകിയമ്മയാണ് രമേശിന്റെ മാതാവ്. ഭാര്യ അനിത യുണൈറ്റഡ് ഇന്ത്യാ ഇൻഷ്വറൻസ് കമ്പനിയിലെ ഉദ്യോഗസ്ഥയാണ്. രോഹിത്, രമിത് എന്നീ രണ്ട് ആൺകുട്ടികളും അടങ്ങുന്നതാണ് ചെന്നിത്തലയുടെ കുടുംബം.

വിവാദങ്ങൾതിരുത്തുക

  • സെപ്റ്റംബർ 8, 2020 : കുളത്തൂപ്പുഴയിൽ കോവിഡ് നിരീക്ഷണ കാലാവധി പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ പെൺകുട്ടിയെ കോൺഗ്രസ് പ്രവർത്തകൻ പീഡിപ്പിച്ച വിഷയത്തിൽ രമേശ് ചെന്നിത്തല "റേപ്പ് ജോക്ക്" പരാമർശം നടത്തിയത് വിവാദത്തിന്‌ ഇടയാക്കി.[3][4][5] പരാമർശത്തിൽ പിന്നീട് രമേശ് ചെന്നിത്തല ഖേദം പ്രകടിപ്പിച്ചു.[6][7]

തിരഞ്ഞെടുപ്പുകൾതിരുത്തുക

തിരഞ്ഞെടുപ്പുകൾ [8] [9]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2016 ഹരിപ്പാട് നിയമസഭാമണ്ഡലം രമേശ് ചെന്നിത്തല കോൺഗ്രസ് (ഐ.), യു.ഡി.എഫ്. പി. പ്രസാദ് സി.പി.ഐ., എൽ.ഡി.എഫ്. ഡി. അശ്വനി ദേവ് ബി.ജെ.പി., എൻ.ഡി.എ
2011 ഹരിപ്പാട് നിയമസഭാമണ്ഡലം രമേശ് ചെന്നിത്തല കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ജി. കൃഷ്ണപ്രസാദ് സി.പി.ഐ., എൽ.ഡി.എഫ്. അജിത് ശങ്കർ ബി.ജെ.പി., എൻ.ഡി.എ
2004 മാവേലിക്കര ലോകസഭാമണ്ഡലം സി.എസ്. സുജാത സി.പി.എം., എൽ.ഡി.എഫ് രമേശ് ചെന്നിത്തല കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1987 ഹരിപ്പാട് നിയമസഭാമണ്ഡലം രമേശ് ചെന്നിത്തല കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എ.വി. താമരാക്ഷൻ ആർ.എസ്.പി., എൽ.ഡി.എഫ്.
1982 ഹരിപ്പാട് നിയമസഭാമണ്ഡലം രമേശ് ചെന്നിത്തല കോൺഗ്രസ് (ഐ.), യു.ഡി.എഫ്. പി.ജി. തമ്പി സി.പി.ഐ.എം., എൽ.ഡി.എഫ്.

അവലംബംതിരുത്തുക

  1. Shri. Ramesh Chennithala, kerala.gov.in/
  2. Ramesh Chennithala is KPCC president, The Hindu, June 25, 2005
  3. ThiruvanathapuramSeptember 8, P. S. Gopikrishnan Unnithan; September 8, 2020UPDATED:; Ist, 2020 19:11. "Kerala Congress leader Ramesh Chennithala faces flak over insensitive rape comment, netizens demand apology" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-09-09.CS1 maint: extra punctuation (link) CS1 maint: numeric names: authors list (link)
  4. "Congress Leader Must Apologise For "Insulting Women": Kerala Health Minister". ശേഖരിച്ചത് 2020-09-09.
  5. "വാക്കുകൾ പിൻവലിച്ച് നിർവ്യാജം ഖേദംപ്രകടിപ്പിക്കുന്നു: രമേശ് ചെന്നിത്തല". 2020-09-09. ശേഖരിച്ചത് 2020-09-09.
  6. "Kerala Leader Ramesh Chennithala Apologises after Remark on Rape Sparks Row". ശേഖരിച്ചത് 2020-09-09.
  7. "ഖേദം പ്രകടിപ്പിച്ച് രമേശ് ചെന്നിത്തല; സ്ത്രീകളുടെ മനസ്സിൽ നേരിയ പോറൽപോലും ഉണ്ടാകരുത്‌" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-09-09.
  8. http://www.ceo.kerala.gov.in/electionhistory.html
  9. http://www.keralaassembly.org

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=രമേശ്_ചെന്നിത്തല&oldid=3453410" എന്ന താളിൽനിന്ന് ശേഖരിച്ചത്