ഹാന്റ്ബോൾ
രണ്ടു ടീമുകൾ ഏഴു കളിക്കാരെ വീതം ഇറക്കി കളിക്കുന്ന ഒരു ടീം കളിയാണ് ഹാൻഡ്‌ബോൾ. കൈകൾ ഉപയോഗിച്ച് പാസ് ചെയ്ത് എതിർ ടീമിന്റെ ഗോൾ പോസ്റ്റ് ലക്ഷ്യമാക്കി എറിയുന്ന കളിയാണിത്. ഒരു ഗോൾ കീപ്പറും ആറ് ഔട്ട്ഫീൽഡ് കളിക്കാുമാണ് ഓരോ ടീമിലും ഉണ്ടാവുക. ടീം ഹാൻഡ്‌ബോൾ, ഒളിമ്പിക് ഹാൻഡ്‌ബോൾ, യൂറോപ്യൻ ഹാൻഡ്‌ബോൾ, യൂറോപ്യൻ ടീം ഹാൻഡ്‌ബോൾ, ബോർഡൻ ബോൾ എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്.'[1] ഒരു സാധാരണ ഹാൻഡ്‌ബോൾ മത്സരം രണ്ടു തവണയായി 30 മിനിറ്റ് നേരമാണ് കളിക്കുക. ഇതിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന ടീം വിജയികളാവും. 40 മീറ്റർ നീളവും(131അടി) 20 മീറ്റർ(66അടി) വീതിയുമുള്ള കോർട്ടാണ് ആധുനിക ഹാൻഡ്‌ബോൾ കളിക്കാൻ ഉപയോഗിക്കുന്നത്. 19ആം നൂറ്റാണ്ടിന്റെ അവസാനം വടക്കൻ യൂറോപ്പിലും ജർമ്മനിയിലുമാണ് ഈ കളി ക്രോഡീകരിച്ചത്. ഹാൻഡ്‌ബോളിന്റെ ആധുനിക നിയമങ്ങൾ പ്രസിദ്ധീകരിച്ചത് 1917ൽ ജർമ്മിനിയിൽ ആണ്. പിന്നീട് പല മാറ്റങ്ങൾ വരുത്തി. 1925ലാണ് ഈ നിയമങ്ങൾ അനുസരിച്ചുള്ള ആദ്യപുരുഷ ഹാൻഡ്‌ബോൾ അന്താരാഷ്ട്ര മത്സരം നടന്നത്. വനിതകളുടേത് 1930ലും 1936ലെ ബെർലിൻ ഒളിമ്പിക്‌സിലാണ് ആദ്യ ഔട്ട്‌ഡോർ ഹാൻഡ്‌ബോൾ ഒളിമ്പിക് മത്സരം അരങ്ങേറിയത്. 1972ലെ മ്യൂണിച്ച് ഒളിമ്പിക്‌സിലാണ് ഇൻഡോർ ഇനത്തിൽ ആദ്യമായി ഹാൻഡ്‌ബോൾ ഒളിമ്പിക് മത്സരം നടന്നത്. 1976ലെ ഒളിമ്പിക്‌സിലാണ് ആദ്യമായി വനിതാ ഹാൻഡ്‌ബോൾ ഉൾപ്പെടുത്തിയത്.
കളിയുടെ ഭരണസമിതി | IHF |
---|---|
ആദ്യം കളിച്ചത് | Late-19th century, Germany and Scandinavia (Denmark, Sweden and Norway) |
സ്വഭാവം | |
ശാരീരികസ്പർശനം | Yes (frontal) |
ടീം അംഗങ്ങൾ | 7 per side (including goalkeeper) |
മിക്സഡ് | Yes, separate competitions |
വർഗ്ഗീകരണം | Team sport, ball sport |
കളിയുപകരണം | Ball |
വേദി | Indoor or outdoor court |
ഒളിമ്പിക്സിൽ ആദ്യം | Part of Summer Olympic program in 1936. Demonstrated at the 1952 Summer Olympics. Returned to the Summer Olympic programme since 1972. |
1946ൽ ഇന്റർനാഷണൽ ഹാൻഡ്‌ബോൾ ഫെഡറേഷൻ രൂപീകരിച്ചു.[2] യൂറോപ്പിലാണ് ഹാൻഡ്‌ബോൾ ഏറെ പ്രചാരമുള്ളത്.
ഉൽപ്പത്തിയും വികസനവും
തിരുത്തുകപുരാതന റോമിൽ ഹാൻഡ്‌ബോളിന്റെ പുരാതന രൂപമായ എക്‌സ്പ്ലുസിം ലുഡെറെ എന്ന ഒരു കളി സ്ത്രീകൾ കളിച്ചതായി തെളിവുകൾ ഉണ്ട്.[3] മധ്യാകല ഫ്രാൻസിൽ ഹാൻഡ്‌ബോൾ പോലുള്ള കളികൾ നടന്നതിനും രേഖകൾ ഉണ്ട്. മധ്യാകാല ഘട്ടത്തിൽ ഗ്രീൻലാൻഡിലെ തദ്ദേശീയ ജനത ഹാൻഡ്‌ബോളിന് സമാനമായ കളികളിൽ ഏർപ്പെട്ടിരുന്നു.
അവലംബം
തിരുത്തുക- ↑ Barbara Schrodt (6 October 2011). "Team Handball". The Canadian Encyclopedia. Historica-Dominion Institute. Archived from the original on 2012-09-19. Retrieved 2016-09-07.
- ↑ "Member Federations". International Handball Federation. Archived from the original on 2018-11-12. Retrieved 2016-09-07.
- ↑ John Anthony Cuddon, The Macmillan Dictionary of Sports and Games, p.393, Macmillan, 1980, ISBN 0-333-19163-3