ദഫ് മുട്ട്

അറബനമുട്ട്
(ദഫ്മുട്ട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ഇസ്‌ലാംമതവിശ്വാസികളുടെ ഇടയിൽ പ്രചാരമുള്ള കലാരൂപമാണ് ദഫ് മുട്ട്[1]. ദഫ് എന്നത് ഒരു പേർ‌ഷ്യൻ പദമാണ്. പ്ലാവിന്റെ വേര് കടഞ്ഞെടുത്ത് ആട്ടിൻ തോൽ സ്പുടം ചെയ്തു ചരട് വലിച്ചു മുറുക്കി ശ്രുതി നിയന്ത്രിക്കുന്ന ഉപകാരണമാണ് ദഫ്. ഇതിന് ഏതാണ്ട് വ്യാസവും 8" വ്യാസം, ഉയരം 3-4 ഇഞ്ച് ആവാം. പാശ്ചാത്യരാജ്യങ്ങളിൽ ആഘോഷവേളകളിൽ ഗാനാലാപനത്തോടൊപ്പം ദഫ് മുട്ടി ചുവടുവെയ്ക്കുന്ന പതിവുണ്ടായിരുന്നു. കേരളത്തിൽ ഇസ്‌ലാം‌മതത്തിന്റെ പ്രചാരത്തിനു മുൻപുതന്നെ റോമാക്കാരുടെ ആരാധനാലയങ്ങളിൽ ഈ കല പതിവുണ്ടായിരുന്നത്രേ.[2]

ദഫ് മുട്ട് അവതരണം
ദഫ് മുട്ട് കലാകാരന്മാർ
ദഫ്

അവതരണരീതി

തിരുത്തുക
ദഫ് മുട്ട്
 
ദഫ് മുട്ട് കലാകാരന്മാർ

അറബി ബൈത്തുകളോ അറബി-മലയാളസാഹിത്യത്തിലെ ഗാനങ്ങളോ ആലപിച്ചുകൊണ്ട് പത്തുപേരിൽ‌ കുറയാത്ത സംഘങ്ങളായി താളപ്പെരുക്കങ്ങൾ തീർത്ത് ഉയർ‌ന്നും താഴ്‌ന്നും ചെരിഞ്ഞും ചുവടുകൾ വെച്ചാണ് ഇത് അവതരിപ്പിയ്ക്കുന്നത്. സലാത്ത് അഥവാ പ്രാർ‌ത്ഥനയോടേയാണ് ഇത് ആരംഭിയ്ക്കുന്നത്. പതിഞ്ഞ ശബ്ദത്തോടെ ആരംഭിച്ച് മേളം ഒന്നാംകാലം, രണ്ടാംകാലം, മൂന്നാംകാലം എന്നിങ്ങനെ വളരുന്നു.

കലാരൂപം അനുഷ്ഠാനകർ‌മ്മങ്ങളായ കുത്തുറാത്തീബ്, നേർ‌ച്ചകൾ തുടങ്ങിയവയുടെ ഭാഗമായും വിവാഹം പോലെയുള്ള ആഘോഷവേളകളിലും അവതരിപ്പിക്കാറുണ്ട്. നബി(സ) മദീനയിൽ എത്തിയപ്പോൾ അൻസാറുകൾ (മദീനക്കാർ) ദഫ്ഫ് മുട്ടിയായിരുന്നു വരവേറ്റത് എന്ന് ചരിത്രം പറയുന്നു.

കൂടുതൽ അറിവിന്

തിരുത്തുക

ചിത്രസഞ്ചയം

തിരുത്തുക
  1. SAKKEER HUSSIAN.E.M. ADVENT OF ISLAM IN KERALA AND SOCIAL HARMONY AS REFLECTED IN MANUSCRIPTS (PDF). p. 41. Archived from the original (PDF) on 2020-07-26. Retrieved 4 നവംബർ 2019.
  2. "ദഫ് മുട്ട്".
"https://ml.wikipedia.org/w/index.php?title=ദഫ്_മുട്ട്&oldid=4091223" എന്ന താളിൽനിന്ന് ശേഖരിച്ചത്