വി.എസ്. ശിവകുമാർ
പതിമൂന്നാം കേരള നിയമസഭയിലെ അരോഗ്യം, ദേവസ്വം എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു വി.എസ്. ശിവകുമാർ (ജനനം: 1960 മേയ് 30). കോൺഗ്രസ്(ഐ) അംഗമായ അദ്ദേഹം തിരുവനന്തപുരം മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ.-യാണ്.
വി.എസ് .ശിവകുമാർ | |
---|---|
![]() | |
കേരളത്തിലെ ഗതാഗതം, ദേവസ്വം വകുപ്പ് മന്ത്രി | |
ഔദ്യോഗിക കാലം മേയ് 23 2011 – ഏപ്രിൽ 11 2012 | |
മുൻഗാമി | ജോസ് തെറ്റയിൽ, രാമചന്ദ്രൻ കടന്നപ്പള്ളി |
പിൻഗാമി | ആര്യാടൻ മുഹമ്മദ് |
കേരളത്തിലെ ആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി | |
ഔദ്യോഗിക കാലം ഏപ്രിൽ 12 2012 – മേയ് 25 2016 | |
മുൻഗാമി | അടൂർ പ്രകാശ് |
പിൻഗാമി | കെ.കെ. ശൈലജ, കടകംപള്ളി സുരേന്ദ്രൻ |
കേരള നിയമസഭ അംഗം | |
പദവിയിൽ | |
പദവിയിൽ വന്നത് മേയ് 14 2011 | |
മണ്ഡലം | തിരുവനന്തപുരം |
ലോകസഭാംഗം | |
ഔദ്യോഗിക കാലം ഒക്ടോബർ 10 1999 – ഫെബ്രുവരി 6 2004 | |
മുൻഗാമി | കെ. കരുണാകരൻ |
പിൻഗാമി | പി.കെ. വാസുദേവൻ നായർ |
മണ്ഡലം | തിരുവനന്തപുരം |
വ്യക്തിഗത വിവരണം | |
ജനനം | അമരവിള | മേയ് 30, 1960
രാഷ്ട്രീയ പാർട്ടി | കോൺഗ്രസ് |
പങ്കാളി | സിന്ധൂ സലൂജ സി.ആർ. |
മക്കൾ | രണ്ട് മകൾ |
അമ്മ | ബി. സുഭദ്രാമ്മ |
അച്ഛൻ | കെ.വി. സദാശിവൻ നായർ |
വസതി | ശാസ്തമംഗലം |
As of സെപ്റ്റംബർ 24, 2020 ഉറവിടം: നിയമസഭ |
ജീവിതരേഖതിരുത്തുക
കെ.വി സദാശിവൻ നായരുടെയും സുഭദ്ര അമ്മയുടെയും മകനായി 1960 മേയ് 30-ന് ജനനം. വിദ്യാർഥി-യുവജന പ്രസ്‌ഥാനത്തിലൂടെയാണ് രാഷ്‌ട്രീയ രംഗത്തേക്കെത്തിയത്. 1978-ൽ കെ.എസ്.യു. സംസ്ഥാന നിർവാഹക സമിതി അംഗമായി. 11 വർഷം യൂത്ത് കോൺഗ്രസിന്റെ ജില്ലാ പ്രസിഡന്റായിരുന്നു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റായി പ്രവർത്തിക്കുമ്പോൾ 1999-ൽ ലോക്സഭയിലേക്ക് ആദ്യ മൽസരം. സി.പി.ഐ. നേതാവ് കണിയാപുരം രാമചന്ദ്രൻ, ബി.ജെ.പി. നേതാവ് ഒ. രാജഗോപാൽ എന്നിവരെ പരാജയപ്പെടുത്തി തിളക്കമാർന്ന വിജയം നേടിയെങ്കിലും പിന്നീടു സി.പി.ഐ. നേതാവ് പന്ന്യൻ രവീന്ദ്രനോടു പരാജയപ്പെട്ടു. കെ.കരുണാകരന്റെ അടുത്ത അനുയായി ആയിരുന്നെങ്കിലും കരുണാകരൻ കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിച്ചപ്പോഴും ശിവകുമാർ കോൺഗ്രസിൽ തന്നെ തുടർന്നു. പിന്നീട് നടന്ന പുനഃസംഘടനയിൽ കോൺഗ്രസ് ജില്ലാ കമ്മറ്റി പ്രസിഡന്റ് സ്ഥാനത്തെത്തി. ഇപ്പോൾ എ.ഐ.സി.സി അംഗവും കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗവുമായ അദ്ദേഹം ട്രേഡ് യൂണിയൻ രംഗത്തും സജീവമാണ് .[1][2] 2011-ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച വി.എസ്. ശിവകുമാർ 2011 മേയ് 23-ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗതാഗതം, ദേവസ്വം എന്നീ വകുപ്പുകളുടെ ചുമതലയായിരുന്നു ആദ്യം ഇദ്ദേഹം നിർവ്വഹിച്ചിരുന്നത്. 2012 ഏപ്രിലിലെ മന്ത്രിസഭാ അഴിച്ചു പണിയെത്തുടർന്ന് ഗതാഗത വകുപ്പിനു പകരമായി അരോഗ്യ വകുപ്പിന്റെ ചുമതല നൽകപ്പെട്ടു.
തിരഞ്ഞെടുപ്പുകൾതിരുത്തുക
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|---|---|
2005*(1) | തിരുവനന്തപുരം ലോകസഭാമണ്ഡലം | പന്ന്യൻ രവീന്ദ്രൻ | സി.പി.ഐ, എൽ.ഡി.എഫ്. | വി.എസ്. ശിവകുമാർ | കോൺഗ്രസ് (ഐ.), യു.ഡി.എഫ് | സി.കെ. പത്മനാഭൻ | ബി.ജെ.പി., എൻ.ഡി.എ. |
2004 | തിരുവനന്തപുരം ലോകസഭാമണ്ഡലം | പി.കെ. വാസുദേവൻ നായർ | സി.പി.ഐ., എൽ.ഡി.എഫ്. | വി.എസ്. ശിവകുമാർ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ||
1999 | തിരുവനന്തപുരം ലോകസഭാമണ്ഡലം | വി.എസ്. ശിവകുമാർ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | കണിയാപുരം രാമചന്ദ്രൻ | സി.പി.ഐ., എൽ.ഡി.എഫ്. | ഒ. രാജഗോപാൽ | ബി.ജെ.പി., എൻ.ഡി.എ. |
- (1) - 2004-ലെ പൊതുതിരഞ്ഞെടുപ്പിൽ വിജയിച്ച പി.കെ. വാസുദേവൻ നായർ മരണപ്പെട്ടതിനുശേഷം നടന്നതാണ് 2005-ലെ തിരുവനന്തപുരം ഉപതിരഞ്ഞെടുപ്പ്.
കുടുംബംതിരുത്തുക
നേമം വിക്‌ടറി ഹയർ സെക്കൻഡറി ഗേൾസ് ഹൈസ്‌കൂളിലെ അധ്യാപിക സിന്ധുവാണ് ഭാര്യ. ഗൗരി, ഗായത്രി എന്നിവരാണു മക്കൾ.