നെടുമ്പാശ്ശേരി

എറണാകുളം ജില്ലയിലെ ഒരു ഗ്രാമം

എറണാകുളം ജില്ലയിലെ പാറക്കടവ് ബ്ലോക്കിലെ നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനഗ്രാമമാണ് നെടുമ്പാശ്ശേരി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്

നെടുമ്പാശ്ശേരി
നിർദ്ദേശാങ്കം: (find coordinates)
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) എറണാകുളം ജില്ല
ഏറ്റവും അടുത്ത നഗരം അങ്കമാലി
ലോകസഭാ മണ്ഡലം ചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലം
സിവിക് ഏജൻസി നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത്
സമയമേഖല IST (UTC+5:30)
കോഡുകൾ

അധികാരപരിധികൾ

തിരുത്തുക

ചരിത്രം

തിരുത്തുക

സംഘകാലം മുതൽ പരാമർശിക്കുന്ന ഒരു പ്രദേശമാണ് നെടുമ്പാശ്ശേരി. പഴയകാലത്തും കേരളത്തിൽ പ്രാദേശിക ഭരണം നിലവിലുണ്ടായിരുന്നു. നാട്ടുകൂട്ടം , അല്ലെങ്കിൽ ചേരികൾ എന്നൊക്കെയാണ് ഇവയെ പറഞ്ഞിരുന്നത്. കേരളത്തിലെ പ്രസിദ്ധമായ പതിനെട്ടരശ്ശേരികൾ ഒരു പ്രാദേശിക ഭരണ സംവിധാനമായിരുന്നു. ഈ ശ്ശേരികളിൽ നെടുമ്പാശ്ശേരി പെടുന്നില്ല , എങ്കിലും ഈ പേരുമായി ബന്ധപ്പെട്ടായിരിക്കണം നെടുമ്പാശ്ശേരിയും , അതിനടുത്തുള്ള സ്ഥലനാമങ്ങളും രൂപം കൊണ്ടത്. [1] നെടുമ്പാശ്ശേരി, മള്ളുശ്ശേരി, പൊയ്ക്കാട്ടുശ്ശേരി എന്നീ പേരുകൾ ഉദാഹരണം. ഒരു കാലത്ത് ആരുമറിയാതെ കിടന്നിരുന്ന ഈ പ്രദേശം പുറംലോകം അറിഞ്ഞുതുടങ്ങിയത് ഇവിടെ അന്താരാഷ്ട്ര വിമാനത്താവളം വന്നതോടെയാണ്. ഇന്ന് ഇവിടെനിന്ന് ന്യൂയോർക്കിലേക്കും ലണ്ടനിലേക്കും, ഗൾഫ് നാടുകളിലേക്കും വിമാന സർവ്വീസുണ്ട്. അങ്കമാലി - മാഞ്ഞാലി കനാൽ ഈ പഞ്ചായത്തിന്റെ മൂന്നു വാർഡുകളിലൂടെ കടന്നുപോകുന്നു. കൂടാതെ കൊച്ചി-ഷൊർണ്ണൂർ റെയിൽ പാത ഈ പഞ്ചായത്തിലൂടെ കടന്നുപോകുന്നു.

കാർഷിക ചരിത്രം

തിരുത്തുക

പഞ്ചായത്തിന്റെ മൊത്തം വിസ്തീർണത്തിന്റെ തൊണ്ണൂറു ശതമാനവും സമനിലമാണ്. അതുകൊണ്ട് തന്നെ കൃഷി തന്നെയാണ് ഈ പ്രദേശങ്ങളുടെ പ്രധാന ജീവിതോപാധി. ഈ പഞ്ചായത്തിലൂടെ ഒഴുകുന്ന മാഞ്ഞാലി തോട് ഈ കൃഷിക്കാവശ്യമായ പ്രധാന ജലസ്രോതസ്സായിരുന്നു. വിസ്തൃതമായ പാടശേഖരങ്ങൾ ഒരു കാലത്ത് ഈ പഞ്ചായത്തിന്റെ ഭക്ഷ്യ ആവശ്യങ്ങൾ നിറവേറ്റിയിരുന്നു. ആയിരപ്പറയ്ക്ക് അരപ്പറകുറവ് എന്നതായിരുന്നു ഈ പ്രദേശത്ത് നിലവിലിരുന്ന ഒരു പഴഞ്ചൊല്ല്. പ്രധാനമായും ഒരുപൂവ് കൃഷിയാണ് ഇവിടെ നിലനിന്നുപോന്നിരുന്നത്. നെൽ കൃഷി കൂടാതെ ധാരാളം സുഗന്ധവിളകളും ഇവിടെ കൃഷി ചെയ്തുപോന്നിരുന്നു.

വ്യാവസായിക ചരിത്രം

തിരുത്തുക
  1. തോഷിബാ ആനന്ദ് ലാബ്സ് ലിമിറ്റഡ് - ജപ്പാനിലെ തോഷിബ കംപനിയുമായി കൂടിചേർന്ന് ഇവിടെ ആരംഭിച്ച ഒരു പ്രമുഖ വ്യവസായ സ്ഥാപനമായിരുന്നു. തുടക്കത്തിൽ നല്ല പുരോഗതി ഉണ്ടായിരുന്നു എങ്കിലും പിന്നീട് മാനേജ്മെന്റിന്റെ കെടുകാര്യസ്ഥത മൂലം ഇത് പൂട്ടിപോകുകയായിരുന്നു.[അവലംബം ആവശ്യമാണ്]
  2. കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ - ജപ്പാനിലെ കബോട്ടാ കമ്പനിയുടെ സഹായത്തോടെ ആരംഭിച്ച ഈ സ്ഥാപനം ആധുനികകൃഷിരീതിയും കാർഷികയന്ത്രങ്ങളുടെ ഉപയോഗരീതിയെക്കുറിച്ചുള്ള പഠനമാണ് പ്രധാനമായും നടത്തിയിരുന്നത്. പിന്നീട് ഇത് കേരള അഗ്രോ മെഷീനറി കോർപറേഷൻ ആയി മാറി.

അന്താരാഷ്ട്ര വിമാനതാവളം

തിരുത്തുക

നെടുമ്പാശ്ശേരിയുടെ ഇന്നു കാണുന്ന വികസനത്തിനു നിദാനം നെടുമ്പാശ്ശേരിയിൽ വന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ്. ചതുപ്പും , പാടവുമായി കിടന്നിരുന്ന ഈ സ്ഥലത്തു നിന്നും ഇന്ന് അന്താരാഷ്ട്ര വിമാനങ്ങൾ പറന്നുയരുന്നു. യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽ തന്നെ മുന്നിട്ടു നിൽക്കുന്നു.ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഇവിടെ നിന്നും ഇന്ന് വിമാന സർവീസ് ഉണ്ട്.

 
അന്താരാഷ്ട്രവിമാനതാവളം മുകളിൽ നിന്നുള്ള ദൃശ്യം

ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം വാപ്പാലശ്ശേരി

തിരുത്തുക
  1. അകപ്പറമ്പ് യാക്കോബായ പള്ളി - ഈ ദേവാലയത്തിന്റെ ചുവരുകളിൽ നൂറ്റാണ്ടുകൾക്കു മുമ്പ് വരച്ച ചുവർചിത്രങ്ങൾ കാണാനുണ്ട്.
  2. കത്തോലിക്കാപള്ളി
  3. ആവണംകോട് സരസ്വതി ക്ഷേത്രം - വിജയദശമി ദിനത്തിൽ ധാരാളം പിഞ്ചുകുഞ്ഞുങ്ങൾ ഇവിടെ ആദ്യാക്ഷരം കുറിക്കാനായി വരുന്നുണ്ട്.
  4. സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി - തിരുവിലാവ്
  5. മോർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനിപ്പള്ളി - ചെറിയ വാപ്പാലശ്ശേരി

6.സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി നെടുമ്പാശ്ശേരി

വിദ്യാഭ്യാസസ്ഥാപനങ്ങൾ

തിരുത്തുക
  1. അകപ്പറമ്പ് ഗവ.എൽ.പി.ബി.എസ് -
  2. ഗവൺമെന്റ് ലോവർപ്രൈമറി ബോയ്സ് സ്കൂൾ.
  3. എം.എ.എച്ച്.സ് നെടുമ്പാശ്ശേരി.
  4. സെന്റ് ഫ്രാൻസിസ് അസീസ്സി സ്കൂൾ.
  5. ഗവ. എൽ. പി. സ്കൂൾ തുരുത്തിശ്ശേരി

എത്തിച്ചേരാനുള്ള വഴി

തിരുത്തുക

റോഡ് വഴി - എം.സി റോഡിൽ അങ്കമാലി-പെരുമ്പാവൂർ വഴിയിൽ മറ്റൂർ കവലയിൽ നിന്ന് 3 കിലോമീറ്റർ.ആലുവയിൽ നിന്നു 12 കിലോമീറ്റർ ദൂരത്തിലും, കാലടി പട്ടണത്തിൽ നിന്ന് 5 കിലോമീറ്റർ ദൂരത്തിലും അങ്കമാലി പട്ടണത്തിൽ നിന്ന് 5 കിലോമീറ്റർ ദൂരത്തിലും, പെരുമ്പാവൂർ പട്ടണത്തിൽ നിന്ന് 13 കിലോമീറ്റർ ദൂരത്തിലും സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് നെടുമ്പാശ്ശേരി.

എൻ.എച്ച് 47 ൽ തൃശ്ശൂർ- എറണാകുളം വഴിയിൽ അത്താണി കവലയിൽ നിന്ന് 5 കിലോമീറ്റർ സഞ്ചരിച്ചാൽ ഈ ഗ്രാമത്തിലെത്താം.

റെയിൽ വഴി - അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ അങ്കമാലി ദൂരം 5 കിലോമീറ്റർ.

വിമാനം വഴി - ഏറ്റവും അടുത്ത വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (നെടുമ്പാശ്ശേരി വിമാനത്താവളം) ഈ ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്.

സമീപ ഗ്രാമങ്ങൾ

തിരുത്തുക

നെടുമ്പാശ്ശേരി ഒട്ടനവധി ഗ്രാമങ്ങളാ‍ൽ ചുറ്റപ്പെട്ടു കിടക്കുന്നു. ചില പ്രധാന ഗ്രാമങ്ങൾ താഴെ പറയുന്നവയാണ്.

ചിത്രശാല

തിരുത്തുക
  1. തദ്ദേശസ്വയംഭരണ വെബ്സൈറ്റ് Archived 2015-11-04 at the Wayback Machine. പതിനെട്ടരശ്ശേരികളും , നെടുമ്പാശ്ശേരിയും

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. കൊച്ചി അന്താരാഷ്ട്ര വിമാനതാവളം ഔദ്യോഗിക വെബ്സൈറ്റ് Archived 2013-10-17 at the Wayback Machine.
  2. നെടുമ്പാശ്ശേരി അകപറമ്പ് യാക്കോബായ പള്ളി
"https://ml.wikipedia.org/w/index.php?title=നെടുമ്പാശ്ശേരി&oldid=4081389" എന്ന താളിൽനിന്ന് ശേഖരിച്ചത്