ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയം, കൊല്ലം
കൊല്ലം ജില്ലയിലെ റിസർവേ ക്യാമ്പിനു സമീപമായി കന്റോൺമെന്റ് ഏരിയയിലും കർബലയിലും ആയി സ്ഥിതി ചെയ്യുന്ന ഒരു ഫുട്ബോൾ സ്റ്റേഡിയമാണു് ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയം. മുൻപ് കോർപറേഷൻ സ്റ്റേഡിയം എന്നറിയപ്പെട്ടിരുന്ന ഇതു നിർമ്മിച്ചത് 1988-89 ലായാണ്. 6.89 കോടി മുടക്കി അടുത്തിടെ ഇത് നവീകരിക്കുകയുണ്ടായി. 2015 ദേശീയ ഗെയിംസിലെ റഗ്ബി ഇനങ്ങൾ ഇവിടെയാകും നടക്കുന്നത്. [1]
കോർപ്പറേഷൻ സ്റ്റേഡിയം | |
Former names | കോർപ്പറേഷൻ സ്റ്റേഡിയം |
---|---|
സ്ഥാനം | ക്വയ്ലൺ അത്ലറ്റിക് ക്ലബ്, കൊല്ലം |
നിർദ്ദേശാങ്കം | 8°52′59″N 76°35′56″E / 8.8831°N 76.5990°E |
ഉടമ | കൊല്ലം കോർപറേഷൻ |
ഓപ്പറേറ്റർ | കൊല്ലം കോർപറേഷൻ |
ശേഷി | 30,000 |
Field size | 44mX20.8m |
ഉപരിതലം | പുല്ല് |
Construction | |
തുറന്നുകൊടുത്തത് | 1988 |
നവീകരിച്ചത് | 2011 |
30000 കാണികൾക്ക് ഇരിക്കവുന്ന ഇവിടെ ഫ്ലഡ് ലൈറ്റ് സൗകര്യം ഉണ്ട്.[2] റഗ്ബി, ഫുട്ബോൾ, അത്ലറ്റിക്സ്, ക്രിക്കറ്റ് എന്നിവയ്ക്ക് സ്റ്റേഡിയം അനുയോജ്യമാണ്. സന്തോഷ് ട്രോഫി മത്സരങ്ങൾക്കും ഇവിടം വേദിയായിട്ടുണ്ട്. കോളേജ് എൻഡ്, റോഡ് എൻഡ് എന്നാണു ക്രിക്കറ്റിൽ എൻഡുകൾക്ക് പേരു നൽകുക
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-11. Retrieved 2014-12-31.
- ↑ http://www.espncricinfo.com/india/content/ground/58238.html