ഒ. രാജഗോപാൽ

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

2016 മുതൽ 2021 വരെ നേമം മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായിരുന്ന പാലക്കാട് ജില്ലയിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവാണ് ഒ.രാജഗോപാൽ(15 സെപ്റ്റംബർ 1929) 1992 മുതൽ 2004 വരെ മധ്യ പ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമായും 1999 മുതൽ 2004 വരെ മൂന്നാം വാജ്പേയി സർക്കാരിലെ കേന്ദ്ര കാബിനറ്റ് വകുപ്പ് സഹമന്ത്രിയായും പ്രവർത്തിച്ച രാജഗോപാൽ 1980-ൽ ബിജെപി രൂപീകരിച്ചപ്പോൾ കേരളത്തിലെ പ്രഥമ സംസ്ഥാന അധ്യക്ഷനായിരുന്നു. ബിജെപി ദേശീയ നിർവാഹക സമിതി അംഗം, പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി, ദേശീയ സെക്രട്ടറി, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള കേന്ദ്ര പ്രഭാരി, ബിജെപി സംസ്ഥാന-ദേശീയ ഉപാധ്യക്ഷൻ, സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.[1][2][3][4]

ഒ. രാജഗോപാൽ
റേയിൽവെ, നിയമം, പാർലമെന്ററികാര്യം, വിദേശകാര്യം വകുപ്പുകളുടെ കേന്ദ്ര സഹമന്ത്രി
ഓഫീസിൽ
ഒക്ടോബർ 13 1999 – മേയ് 22 2004
പ്രധാനമന്ത്രിഅടൽ ബിഹാരി വാജ്പേയി
രാജ്യസഭാംഗം
ഓഫീസിൽ
19922004
മണ്ഡലംമധ്യപ്രദേശ്
കേരള നിയമസഭ അംഗം
ഓഫീസിൽ
മേയ് 21 2016 – മേയ് 3 2021
മുൻഗാമിവി. ശിവൻകുട്ടി
പിൻഗാമിവി. ശിവൻകുട്ടി
മണ്ഡലംനേമം
വ്യക്തിഗത വിവരങ്ങൾ
ജനനം (1929-09-15) 15 സെപ്റ്റംബർ 1929  (95 വയസ്സ്)
പുതുക്കോട്
രാഷ്ട്രീയ കക്ഷിബി.ജെ.പി
പങ്കാളിശാന്ത രാജൻ
കുട്ടികൾവിവേകാനന്ദ്, ശ്യാമപ്രസാദ്
മാതാപിതാക്കൾ
  • മാധവൻ നായർ (അച്ഛൻ)
  • കുഞ്ഞിക്കാവ് അമ്മ (അമ്മ)
വസതികവടിയാർ
As of ഓഗസ്റ്റ് 17, 2024
ഉറവിടം: നിയമസഭ

ജീവിത രേഖ

തിരുത്തുക

1929 സെപ്റ്റംബർ 15- ന് ചിങ്ങ മാസത്തിലെ തിരുവോണം നക്ഷത്രത്തിൽ പാലക്കാട് ജില്ലയിലെ പുതുക്കോട് പഞ്ചായത്തിൽ ഓലഞ്ചേരി വീട്ടിൽ മാധവൻ നായരുടെയും കുഞ്ഞിക്കാവ് അമ്മയുടെയും മകനായി ജനിച്ചു.പ്രാഥമികവിദ്യാഭ്യാസം നേടിയത് കണക്കന്നൂർ എലിമെന്ററി സ്കൂളിലും മഞ്ഞപ്ര അപ്പർ പ്രൈമറി സ്കൂളിലും ആയിട്ടായിരുന്നു.അതിനുശേഷം പാലക്കാട് വിക്റ്റോറിയ കോളേജിൽ പഠനം തുടർന്നു.പിന്നീട് ചെന്നൈയിൽ നിന്നു നിയമബിരുദം നേടിയതിനു ശേഷം 1956 മുതൽ പാലക്കാട് ജില്ലാ കോടതിയിൽ അഭിഭാഷകജോലി ആരംഭിച്ചു.

കേരളത്തിലെ ഒരു ബി.ജെ.പി. നേതാവും മുൻ കേന്ദ്രമന്ത്രിയും, എം.എൽ.എ. യുമാണ് ഒ. രാജഗോപാൽ (ജ: സെപ്റ്റംബർ 15, 1929 - ). 1992 മുതൽ 2004 വരെ മദ്ധ്യപ്രദേശിൽ നിന്നും രാജ്യസഭയെ പ്രതിനിധീകരിച്ചു. ആർ.എസ്സ്.എസ്സിലൂടെ ശ്രദ്ധേയനായ ഇദ്ദേഹം 1998-ലെ വാജ്പേയി മന്ത്രിസഭയിൽ റയിൽവേ സഹമന്ത്രിയായിരുന്നു. 2016 മുതൽ 2021 വരെ നേമം മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമായിരുന്നു

അഭിഭാഷക ജോലി ഉപേക്ഷിച്ചാണ്‌ ഇദ്ദേഹം മുഴുവൻസമയ രാഷ്ട്രീയ പ്രവർത്തകനായത്. ചലച്ചിത്രസംവിധായകൻ ശ്യാമപ്രസാദ് ഇദ്ദേഹത്തിന്റെ മകനാണ്‌.

രാഷ്ട്രീയ ജീവിതം

തിരുത്തുക

ബിജെപിയുടെ പ്രത്യയശാസ്ത്രമായ ഏകാത്മക മാനവദർശനത്തിൻ്റെ (integral humanism) രചയിതാവും ഭാരതീയ ജനസംഘത്തിൻ്റെ മുതിർന്ന നേതാവായിരുന്ന ദീൻ ദയാൽ ഉപാധ്യായയിൽ പ്രചോദിതനായ അദ്ദേഹം പഠനശേഷം 1962-ൽ ജനസംഘത്തിന്റെ പ്രവർത്തനങ്ങളിൽ ആകർഷിക്കപ്പെടുകയും പിന്നീട് മുഴുവൻ സമയ ജനസംഘപ്രവർത്തകനായി മാറുകയും ചെയ്തു.

ജനസംഘം 1977-ൽ പിരിച്ച് വിട്ട് ജനതാ പാർട്ടിയായപ്പോഴും സംസ്ഥാന ജനറൽ സെക്രട്ടറിയായ രാജഗോപാൽ 1980-ൽ ഭാരതീയ ജനതാ പാർട്ടി രൂപീകരിച്ചപ്പോൾ 1980 മുതൽ 1985 വരെ കേരള ബിജെപിയുടെ പ്രഥമ സംസ്ഥാന പ്രസിഡൻ്റായിരുന്നു. 1992 മുതൽ 2004 വരെ മധ്യ പ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമായും 1999-2004-ലെ മൂന്നാം വാജ്പേയി മന്ത്രിസഭയിലെ കേന്ദ്ര കാബിനറ്റ് വകുപ്പുകളുടെ സഹമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.

2016-ലെ കേരള നിയമസഭ തിരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ നിന്ന് ബിജെപി ടിക്കറ്റിൽ ആദ്യമായി നിയമസഭയിൽ അംഗമായി. 2021-ൽ വീണ്ടും നേമത്ത് നിന്ന് മത്സരിച്ചെങ്കിലും മാർക്സിസ്റ്റ് പാർട്ടിയിലെ വി.ശിവൻകുട്ടിയോട് പരാജയപ്പെട്ടു. 2021-ലെ കേരള നിയമസഭ തിരഞ്ഞെടുപ്പോടെ സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിച്ചു.

പ്രധാന പദവികളിൽ

  • 2016-2021 : കേരള നിയമസഭാംഗം, നേമം
  • 1999-2004 : കേന്ദ്ര കാബിനറ്റ് വകുപ്പ് സഹമന്ത്രി
  • 1998-2004 : ബിജെപി ദേശീയ ഉപാധ്യക്ഷൻ
  • 1998-2004 : രാജ്യസഭാംഗം, മധ്യപ്രദേശ്
  • 1992-1998 : രാജ്യസഭാംഗം, മധ്യപ്രദേശ്
  • 1992-1998 : ബിജെപി ദേശീയ ജനറൽ സെക്രട്ടറി
  • 1986-1992 : ബിജെപി ദേശീയ സെക്രട്ടറി
  • 1980-2021 : ബിജെപി ദേശീയനിർവാഹക സമിതി അംഗം
  • 1980-1985 : സംസ്ഥാന പ്രസിഡൻ്റ്, കേരള ബിജെപി
  • 1977-1980 : സംസ്ഥാന ജനറൽ സെക്രട്ടറി, ജനതാ പാർട്ടി
  • 1962-1977 : സംസ്ഥാന സെക്രട്ടറി, ഭാരതീയ ജനസംഘം

ജീവിതാമൃതം[5][6]

സ്വകാര്യ ജീവിതം

തിരുത്തുക

തിരഞ്ഞെടുപ്പുകൾ

തിരുത്തുക
തിരഞ്ഞെടുപ്പുകൾ [7] [8]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ടും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും
2016 നേമം നിയമസഭാമണ്ഡലം ഒ. രാജഗോപാൽ ബി.ജെ.പി., എൻ.ഡി.എ., 67,813 വി. ശിവൻകുട്ടി സി.പി.ഐ.എം., എൽ.ഡി.എഫ്., 59,142 വി. സുരേന്ദ്രൻ പിള്ള ജനതാദൾ (യുനൈറ്റഡ്), 13,860
2014 തിരുവനന്തപുരം ലോക്‌സഭാമണ്ഡലം ശശി തരൂർ കോൺഗ്രസ് (ഐ.), യു.ഡി.എഫ്., 297806 ഒ. രാജഗോപാൽ ബി.ജെ.പി., എൻ.ഡി.എ., 282336 ബെന്നറ്റ് എബ്രാഹം സി.പി.ഐ., എൽ.ഡി.എഫ്., 248941
2004 തിരുവനന്തപുരം ലോക്‌സഭാമണ്ഡലം പി.കെ. വാസുദേവൻ നായർ സി.പി.ഐ., എൽ.ഡി.എഫ്. 286057 വി.എസ്. ശിവകുമാർ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 231454 ഒ. രാജഗോപാൽ ബി.ജെ.പി., എൻ.ഡി.എ. 228052
1999 തിരുവനന്തപുരം ലോക്‌സഭാമണ്ഡലം വി.എസ്. ശിവകുമാർ കോൺഗ്രസ് (ഐ.) യു.ഡി.എഫ്. 288390 കണിയാപുരം രാമചന്ദ്രൻ സി.പി.ഐ. എൽ.ഡി.എഫ്. 273905 (1. ഒ. രാജഗോപാൽ) (2.ഇ.ജെ. വിജയമ്മ) (1.ബി.ജെ.പി. 158221) (2. സ്വതന്ത്ര സ്ഥാനാർത്ഥി 19652)
1991 തിരുവനന്തപുരം ലോക്‌സഭാമണ്ഡലം എ. ചാൾസ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 334272 ഇ.ജെ. വിജയമ്മ സി.പി.ഐ., എൽ.ഡി.എഫ്. 290602 ഒ. രാജഗോപാൽ ബി.ജെ.പി. 80566
  1. https://www.manoramaonline.com/news/kerala/2021/10/07/sobha-alphons-dropped-from-bjp-national-panel.html
  2. https://www.manoramaonline.com/news/latest-news/2021/05/02/nemom-election-results.html
  3. https://www.manoramaonline.com/news/kerala/2024/01/28/malayalees-who-won-padma-awards-2024.html
  4. https://www.manoramanews.com/kerala/latest/2021/02/13/o-rajagopal.html
  5. https://janmabhumi.in/2021/10/17/3018177/literature/o-rajagopals-autobiography-jeevithamritham-released-by-goa-governor-ps-sreedharan-pillai/
  6. https://keralabookstore.com/book/jeevithamrutham/6586/
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-04-11.
  8. http://www.keralaassembly.org
"https://ml.wikipedia.org/w/index.php?title=ഒ._രാജഗോപാൽ&oldid=4108245" എന്ന താളിൽനിന്ന് ശേഖരിച്ചത്