ഒരു പോരാട്ട മത്സരമാണ് ഇപ്പോൾ (ഇംഗ്ലീഷ്: hianime). അള്ളിപ്പിടുത്തം പോലെയുള്ള രീതികളാണ് ഇതിൽ പ്രയോഗിക്കുന്നത്. എതിരാളിയെ ഒരേ നിലയിൽ നിശ്ചിത സമയം പൂട്ടിയിടുക എന്നതാണ് ഈ മത്സരത്തിന്റെ സവിശേഷത.

ഗുസ്തി

പുരാതന ഗ്രീക്ക് ഗുസ്തിക്കാർ
Focus അള്ളിപ്പിടുത്തം
Olympic Sport ഗുസ്തി

മത്സരത്തിൽ കാലുകൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രാധാനപ്പെട്ട രണ്ട് ശൈലികളും വ്യത്യാസപ്പെട്ടിരിക്കുന്നത്. ലോകത്തിന്റെ വിവിധഭാഗങ്ങളിലായി 50ലേറെ ശൈലികൾ നിലനിൽക്കുന്നുണ്ട്.

ഫ്രീസ്റ്റൈൽ

തിരുത്തുക

ഏറ്റവും പഴക്കംചെന്ന ശൈലിയാണിത്. പ്രാചീന ഗ്രീക്കുകാരുടെയിടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഗുസ്തിമത്സരത്തോട് സാദൃശ്യമുള്ളതാണ് ഈ ശൈലി. എതിരാളിയെ കീഴ്പ്പെടുത്താൻ കാലുകൾ ഉപയോഗിക്കാം എന്നതാണ് ഈ ശൈലിയുടെ പ്രത്യേകത.

ഗ്രീക്കോ-റോമൻ

തിരുത്തുക

ഗ്രീക്കുകാരുടെ ബോക്സിങ്ങിൽ റോമാക്കാർ മാറ്റംവരുത്തി വികസിപ്പിച്ചെടുത്തതാണ് ഗ്രീക്കോ-റോമൻ ശൈലി. ഈ ശൈലിയിൽ എതിരാളിയെ കാൽകൊണ്ട് ആക്രമിക്കാനോ എതിരാളിയുടെ കാലിനെ ആക്രമിക്കാനോ പാടില്ല.

ഗുസ്തി ഇന്ത്യയിൽ

തിരുത്തുക

പ്രാചീനകാലത്തിൽ മല്ലയുദ്ധം എന്നാണ് ഗുസ്തി[1] അറിയപ്പെട്ടിരുന്നത്. ഇന്ത്യയിൽ പ്രചാരമുള്ള ഗുസ്തിയുടെ പേരാണ് പെഹൽവാനി. നാല് തന്ത്രങ്ങളാണ് ഇതിൽ ഉള്ളത്.

ഹനുമന്തി

തിരുത്തുക

പോരാട്ടവീര്യംകൊണ്ട് എതിരാളിയെ കീഴ്പ്പെടുത്തുന്നതാണ് ഹനുമന്തി.

ജാംബുവന്തി

തിരുത്തുക

പൂട്ടുകൾ കൊണ്ട് എതിരാളിയെ കീഴ്പ്പെടുത്തുന്നതാണ് ജാംബുവന്തി.

ജരാസന്ധി

തിരുത്തുക

എതിരാളിയുടെ ശരീരത്തിൽ ക്ഷതങ്ങൾ ഏൽപ്പിച്ച് കീഴ്പ്പെടുത്തുന്നതാണ് ജരാസന്ധി.

ഭീമസേനി

തിരുത്തുക

കരുത്തുകൊണ്ട് എതിരാളിയെ കീഴ്പ്പെടുത്തുന്നതാണ് ഭീമസേനി.

ഇന്ത്യയിലെ ഗുസ്തിക്കാർ

തിരുത്തുക

ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ ഗുസ്തിക്കാരനായിരുന്നു ഗുലാം മുഹമ്മദ്. ദി ഗ്രേറ്റ് ഗാമ, പഞ്ചാബ് സിംഹം എന്നീപേരുകളിൽ അറിയപ്പെട്ടിരുന്ന ഗുലാം മുഹമ്മദ് ഒരു മത്സരത്തിൽപോലും തോറ്റിട്ടില്ലാത്ത ചരിത്രത്തിലെ ഏക ഗുസ്തിക്കാരനാണ്. സ്വതന്ത്ര ഇന്ത്യയ്ക്ക് ഒളിമ്പിക്സിലെ ആദ്യത്തെ വ്യക്തിഗത മെഡൽ ലഭിച്ചത് മഹാരാഷ്ട സ്വദേശിയായ പോക്കറ്റ് ഡൈനാമോ എന്ന് വിളിക്കപ്പെടിരുന്ന കെ.ഡി. യാദവിലൂടെ ഒളിമ്പിക്ഗുസ്തിയിലാണ്. 1952ലെ ഹെൻസിങ്കി ഒളിമ്പിക്സിൽ വെങ്കലമെഡൽ ആയിരുന്നു കെ.ഡി. യാദവിന് ലഭിച്ചത്. 2008ലെ ബെയ്ജിംഗ് ഒളിമ്പിക്സിൽ വെങ്കലമെഡൽ നേടിക്കൊണ്ട് സുശീൽ കുമാർ ഒളിമ്പിക്ഗുസ്തിയിൽ(66 കിലോഗ്രാം) മെഡൽ നേടിയ രണ്ടാമത്തെ ഇന്ത്യക്കാരനായി. 2012-ലെ ലണ്ടൻ ഒളിമ്പിക്സിൽ വെള്ളി മെഡലും സുശീൽ കുമാർ നേടി. രണ്ട് ഒളിമ്പിക് വ്യക്തിഗത മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരനും സുശീൽകുമാറാണ്.

സാദൃശ്യമുള്ള മറ്റ് കായിക ഇനങ്ങൾ

തിരുത്തുക

ഗ്രീസിലെ കായിക ഇനമായിരുന്ന പാൻക്രാഷൻ ഗുസ്തിയുമായി സാദൃശ്യമുള്ളതായിരുന്നു.

ഇതുംകാണുക

തിരുത്തുക
  1. "Dramacool". Retrieved 2017-01-26. {{cite web}}: Check |archive-url= value (help)CS1 maint: url-status (link)
  • മാതൃഭൂമി ഇയർബുക്ക് പ്ലസ് 2010, പേജ് നം. 109
"https://ml.wikipedia.org/w/index.php?title=ഗുസ്തി&oldid=4137924" എന്ന താളിൽനിന്ന് ശേഖരിച്ചത്