ജവഹർലാൽ നെഹ്റു സ്റ്റേഡിയം, കൊച്ചി

കേരളത്തിലെ എറണാകുളം ജില്ലയിൽ കൊച്ചി നഗരത്തിൽ കലൂരിൽ സ്ഥിതി ചെയ്യുന്ന അന്താരാഷ്ട്രസ്റ്റേഡിയമാണ് ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയം. ഇന്ത്യയിലെ വലിപ്പമേറിയ നാലാമത്തെ സ്റ്റേഡിയമാണ് ഇത്. 1996 - ൽ കെ. കരുണാകരൻ കേരള മുഖ്യമന്ത്രി ആയിരുന്ന കാലത്താണ്‌ ഇതിന്റെ നിർമ്മാണം പൂർത്തിയായത്. ജി.സി.ഡി.എ (Greater Cochin Development Authority) ആണ് ഇതിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. പല അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾക്കും ഇവിടം വേദിയായിട്ടുണ്ട്. 38000 വരെ കാണികളെ ഉൾക്കൊള്ളുവാനുള്ള ശേഷിയാണ് ഈ സ്റ്റേഡിയത്തിനുള്ളത്[1]. രാത്രികാലമത്സരങ്ങൾ നടത്തുവാനുള്ള വെളിച്ചസംവിധാനങ്ങളും ഇതിന്റെ പ്രത്യേകതയാണ്. 7 അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളാണു് ഇവിടെ നടന്നിട്ടുള്ളത്. പലപ്പോഴും ഈ സ്റ്റേഡിയം നെഹ്റു കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് വേദിയായിട്ടുണ്ട്.

ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം കലൂർ
സ്ഥലംകൊച്ചി, ഇന്ത്യ
ഉടമസ്ഥതഗ്രേറ്റർ കൊച്ചിൻ ഡെവെലപ്‌മെന്റ് അതോറിറ്റി (G.C.D.A)
നടത്തിപ്പ്ഗ്രേറ്റർ കൊച്ചിൻ ഡെവെലപ്‌മെന്റ് അതോറിറ്റി
ശേഷി38,000[1]
പ്രതലംപുല്ല്
തുറന്നത്1996

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ചിത്രങ്ങൾ

തിരുത്തുക