മേഘാലയ

ഇന്ത്യയിലെ ഒരു വടക്കു കിഴക്കൻ സംസ്ഥാനമാണ് മേഘാലയ
മേഘാലയ
അപരനാമം: -
Meghalaya locator map.svg
തലസ്ഥാനം ഷില്ലോംഗ്
രാജ്യം ഇന്ത്യ
ഗവർണ്ണർ
മുഖ്യമന്ത്രി
കെ. കെ. പോൾ
മുകുൾ സാംഗ്മ
വിസ്തീർണ്ണം 22429ച.കി.മീ
ജനസംഖ്യ 2306069
ജനസാന്ദ്രത 109/ച.കി.മീ
സമയമേഖല UTC +5:30
ഔദ്യോഗിക ഭാഷ ഗാരോ, ഖാസി, ഇംഗ്ലീഷ്
ഔദ്യോഗിക മുദ്ര

ഇന്ത്യയിലെ ഒരു വടക്കു കിഴക്കൻ സംസ്ഥാനമാണ് മേഘാലയ. മേഘങ്ങളുടെ ആലയം എന്ന അർത്ഥത്തിലാണ് മേഘാലയ എന്ന പേര് സ്വീകരിച്ചിരിക്കുന്നത്. അവശിഷ്ട ഹിമാലയ ഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്ന ഇവിടം ഉയർന്ന കുന്നുകളും, ഇടുങ്ങിയ താഴ്‍വരകളും, ഉള്ള പ്രദേശമാണ്. മിക്കവാറും സമയങ്ങളിൽ മേഘാവൃതമായ ഇവിടം മിതോഷ്ണ നിത്യ ഹരിത പ്രദേശമാണ്. അരുവികളും, നാനാജാതി സസ്യജാതികളും ഇവിടുത്തെ പ്രകൃതിക്ക് മാറ്റുകൂട്ടുന്നു. അസം, ത്രിപുര, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളുമായി അന്തർസംസ്ഥാന അതിർത്തി പങ്കിടുന്ന മേഘാലയ, ബംഗ്ലാദേശുമായി രാജ്യാന്തര അതിർത്തിയും പങ്കിടുന്നു.

ചരിത്രംതിരുത്തുക

അസം സംസ്ഥാനത്തിനുള്ളിൽ സ്വയംഭരണാവകാശമുള്ള ഒരു പ്രദേശമായി 1970 ഏപ്രിൽ 2-നു രൂപം കൊണ്ടു. 1972-ൽ ഒരു സംസ്ഥാനമായി.

ജനജീവിതംതിരുത്തുക

എൺപതുശതമാനത്തിലധികം ജനങ്ങളും കർഷകരാണ്. വളക്കൂറുള്ള മണ്ണിൽ നെല്ല്, ഗോതമ്പ്, ഉരുളക്കിഴങ്ങ്, കരിമ്പ്, എണ്ണക്കുരുക്കൾ‍ , പരുത്തി, ചണം, ചോളം മുതലായവ കൃഷി ചെയ്യപ്പെടുന്നു. ഉയർന്ന ജലസേചന സൗകര്യവും കൃഷിക്ക് ഏറെ അനുയോജ്യമാണ്. മേഘാലയ പ്ലൈവുഡ്സ്, ചില ഖനന കമ്പനികൾ എന്നിവയൊഴിച്ചാൽ പൊതുവേ വ്യാവസായികമായി പിന്നോക്കമാണീ സംസ്ഥാനം.

ജില്ലകൾതിരുത്തുക

പ്രധാന സ്ഥലങ്ങൾതിരുത്തുക

ചിറാപുഞ്ചി, ഉമിയാം തടാകം, കില്ലോംഗ് പാറക്കെട്ട്, റ്റൂറ -കുന്നിൻ പ്രദേശം, ജോവൽ -ചുടു നീരുറവ തടാകം, ഷില്ലോംഗ്.

ലോകത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശമായിരുന്നു ചിറാപുഞ്ചി, എന്നാലിന്ന് കനത്ത പ്രകൃതി നാശം മൂലം ആ സ്ഥാനം മേഘാലയയിലെ തന്നെ മൗസിൻ‌റം എന്ന പ്രദേശത്തിനാണ്.

കൂടുതൽ അറിവിന്തിരുത്തുക

"https://ml.wikipedia.org/w/index.php?title=മേഘാലയ&oldid=3641801" എന്ന താളിൽനിന്ന് ശേഖരിച്ചത്