വനപർവ്വം
കേരള ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റിന് കീഴിൽ പുതുതായി ആരംഭിക്കപ്പെട്ട ജൈവവൈവിധ്യ ഉദ്യാനമാണ് വനപർവ്വം. കോഴിക്കോട് ജില്ലയിലെ ഈങ്ങപ്പുഴയിൽ സ്ഥിതി ചെയ്യുന്ന ഈ ജൈവവൈവിധ്യ ഉദ്യാനമാണ് കാക്കവയൽ വനപർവ്വം. താമരശ്ശേരി ഫോറസ്റ്റ് റേഞ്ചിന് കീഴിലാണ് ഇത് സ്ഥിതിചെയ്യുന്നത്. കോഴിക്കോട് വയനാട് എൻ.എച്ച് 212 ലാണ് ഈങ്ങാപ്പുഴ.
ഇവിടെ നിന്നും 3 കിലോമീറ്റർ സഞ്ചരിച്ചാൽ കാക്കവയലിലെത്താം. 111.4 ഹെക്ടറിലായി സ്ഥിതി ചെയ്യുന്ന ഈ ജൈവ വൌവിദ്യ ഉദ്യാനത്തിൽ ആയിരക്കണക്കിന് സസ്യവര്ഗങ്ങളും ഔഷധസസ്യങ്ങളുമുണ്ട്.[1] അപൂർവ്വങ്ങളായ ചിത്രശലഭങ്ങളും ഇവിടെ കാണാം. വിവിധയിനം പക്ഷികളും ചെറുജീവികളുടെയും ആവാസ സ്ഥലം കൂടിയാണ് വനപർവ്വം. 2011 ഫെബ്രുവരി 3 നായിരുന്നു 96.86 ലക്ഷം രൂപയുടെ പദ്ധതി ഉദ്ഘാടനം. സംസ്ഥനവനം മന്ത്രി ബിനോയ് വിശ്വം പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ധാരാളം പ്രകൃതി നിരീക്ഷകരും വിദ്യാർഥികളും ഇവിടെ എത്തിക്കൊണ്ടിരിക്കുന്നു. വിവിധയിനം മുളകളും ഓർക്കിഡുകളും ഇവിടെ കാണാം.
വനപർവ്വം - ചിത്ര ശേഖരം
തിരുത്തുക-
മുയൽപ്പാറ
-
പാത്തിപ്പാറ
-
കാക്കവയൽ മല
-
വ്യൂ പോയിന്റ്
-
വനയാത്ര
-
വിഹഗവീക്ഷണം
-
വനപർവത്തിൽ നിന്നെടുത്ത ചിത്രം,പേര് : Praying mantis ശാസ്ത്രീയ നാമം : Amantis malabarensis
അവലംബം
തിരുത്തുക- http://indiatouristland.com/news/index.php?page=8 Archived 2016-03-04 at the Wayback Machine.
- http://www.flickr.com/photos/59897057@N05/sets/72157626060421553/
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-02-07. Retrieved 2011-05-22.