കുഞ്ഞാലിമരക്കാർ സ്മാരകം, ഇരിങ്ങൽ

(ഇരിങ്ങൽ കുഞ്ഞാലിമരക്കാർ സ്മാരകം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കോഴിക്കോട് ജില്ലയിലെ വടകരയ്ക്കടുത്ത് കൊയിലാണ്ടി താലൂക്കിലെ ഇരിങ്ങലിൽ സംസ്ഥാന പുരാവസ്തു വകുപ്പിന്റെ അധീനതയിലുള്ള സ്മാരകമാണ് ഇരിങ്ങൽ കുഞ്ഞാലിമരക്കാർ സ്മാരകം [1][2]. സാമൂതിരിയുടെ നാവികസേനയുടെ നായകരായിരുന്ന കുഞ്ഞാലിമരയ്ക്കാരുടെ സ്മരണ നിലനിർത്തുന്നതിനായിട്ടാണ് ഇത് സ്ഥാപിച്ചത്. ഒരു പുരാതന ഭവനത്തിന്റെ ചെറിയ ഭാഗമാണിത്. ഒരു തളവും, മൂന്ന് മുറികളും, വരാന്തയും അടങ്ങുന്നതാണ് ഈ കെട്ടിടം. കുഞ്ഞാലിമരയ്ക്കാരുമായി ബന്ധപ്പെട്ടതായി അവശേഷിക്കുന്ന ഏക ഭവന ഭാഗമാണിത്.

കുഞ്ഞാലിമരക്കാർ സ്മാരകം, ഇരിങ്ങൽ

സ്മാരകത്തോട് ചേർന്ന് ഒരു മ്യൂസിയമുണ്ട്. അക്കാലത്ത് ഉപയോഗിച്ചിരുന്ന വാളുകൾ, പീരങ്കി ഉണ്ടകൾ, നന്നങ്ങാടികൾ, നാണയങ്ങൾ തുടങ്ങി ഒട്ടേറെ പുരാവസ്തുക്കൾ ഈ മ്യൂസിയത്തിൽ പ്രദർശിപ്പിരിക്കുന്നു. ഈ സ്മാരകത്തിന് വളരെയടുത്താണ് സംരക്ഷിത സ്മാരകമായ കോട്ടക്കൽ വലിയ ജുമാഅത്ത് പള്ളി. തനത് കേരളീയ വാസ്തുശിൽപ ശൈലിയിലുള്ള പള്ളിക്കെട്ടിടത്തിൽ കുഞ്ഞാലി മരയ്ക്കാർ പോർട്ടുഗീസുകാരിൽനിന്നും പിടിച്ചെടുത്ത വാളും, സിംഹാസനത്തിന്റെ ഭാഗവും, പീരങ്കി ഉണ്ടകളുമെല്ലാം സൂക്ഷിച്ചിരിക്കുന്നു.

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. ., keralaculture. "കുഞ്ഞാലി മരയ്ക്കാർ സ്മാരകം, വടകര". http://www.keralaculture.org. keralaculture.org. Retrieved 8 നവംബർ 2020. {{cite web}}: |last1= has numeric name (help); External link in |website= (help)
  2. Smarakam, Kunjali Marakkar. "Kunjali Marakkar Smarakam". archaeology.kerala.gov.in. http://www.archaeology.kerala.gov.in. Retrieved 8 നവംബർ 2020. {{cite web}}: External link in |publisher= (help)