ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ്, കോഴിക്കോട്

പൂർണമായും സർക്കാർ സഹായത്താൽ പ്രവർത്തിക്കുന്ന എഞ്ചിനീയറിംഗ് കോളേജാണ് ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ്, കോഴിക്കോട്.1999 ആഗസ്റ്റിലാണ് ഈ കലാലയം ആരംഭിച്ചത്. കോഴിക്കോട് വെസ്റ്റ് ഹിൽ ആണ് കോളേജിന്റെ ആസ്ഥാനം. 1999-ൽ നിലവിലുള്ള ഗവൺമെന്റ് പോളീടെക്ക്നിക്ക് കോഴിക്കോടിനോട് ചേർന്നായിരുന്നു തുടക്കം കുറിച്ചതെങ്കിലും ഇപ്പോൾ സ്വന്തമായ കെട്ടിടത്തിൽ ആണു കോളേജ് സ്ഥിതി ചെയ്യുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ് , എ.പി.ജെ. അബ്ദുൾ കലാം ടെക്നോളജിക്കൽ സർവ്വകലാശാല എന്നിവയുടെ അഫിലിയേഷൻ ഈ കലാലയം നേടിയിട്ടുണ്ട്. ഇതു കൂടാതെ ആൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യൂക്കേഷന്റെ അംഗീകാരവും ഇതു കരസ്ഥമാക്കിയിട്ടുണ്ട്.

ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ്, കോഴിക്കോട്
GEC കോഴിക്കോട്
GEC Kozhikode Administrative Block
ആദർശസൂക്തംവിശ്വാസം. അഭിമാനം. നിർണയം.(Viswasam.Abhimaanam.Nirnayam.)
തരംTechnical Educational Institution
സ്ഥാപിതം1999
പ്രധാനാദ്ധ്യാപക(ൻ)Dr. Sheeba V S
ബിരുദവിദ്യാർത്ഥികൾB.Tech
സ്ഥലംKozhikode, Kerala, India
അഫിലിയേഷനുകൾUniversity of Calicut, AICTE, എ.പി.ജെ. അബ്ദുൾ കലാം ടെക്നോളജിക്കൽ സർവ്വകലാശാല
വെബ്‌സൈറ്റ്www.geckkd.ac.in

ഡിപ്പാർട്ടുമെന്റുകൾ തിരുത്തുക

ബിരുദ കോഴ്സുകൾ തിരുത്തുക

  • അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ്‌ ഇന്സ്ട്രുമെന്റെഷൻ എൻ‌ജിനീയറിംഗ്
  • സിവിൽ എൻ‌ജിനീയറിംഗ്
  • മെക്കാനിക്കൽ എൻ‌ജിനീയറിംഗ്
  • കെമിക്കൽ എൻ‌ജിനീയറിംഗ്
  • ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷൻ എൻ‌ജിനീയറിംഗ്

ബിരുദാനന്തര ബിരുദ കോഴ്സുകൾ തിരുത്തുക

  • കെമിക്കൽ എൻ‌ജിനീയറിംഗ്
  • ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷൻ എൻ‌ജിനീയറിംഗ്

ചരിത്രം തിരുത്തുക

1999-ൽ നിലവിലുള്ള ഗവൺമെന്റ് പോളീടെക്ക്നിക്ക് കോഴിക്കോടിനോട് ചേർന്നായിരുന്നു തുടക്കം കുറിച്ചത്. പിന്നീട് ജൂലൈ 24, 2006 ൽ ഈ കോളേജ് സ്വന്തം കെട്ടിട്ത്തിൽ പ്രവർത്തനം ആരംഭിച്ചു. അന്നത്തെ മുഖ്യമന്ത്രി ശ്രീ. വി.എസ്. അച്യുതാനന്ദൻ ആണു പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തത്.

ലക്ഷ്യ തിരുത്തുക

2011 മുതൽ ഈ കലാലയം വർഷാവർഷം സംഘടിപ്പിക്കുന്ന നാഷണൽ ലെവൽ ടെക്നികൽ ഫെസ്റ്റ് ആണ് ലക്ഷ്യ. വെബ്സൈറ്റ് http://www.lakshya18.org/ Archived 2018-01-03 at the Wayback Machine.

സൗകര്യം തിരുത്തുക