താമരശ്ശേരി ചുരം

താമരശ്ശേരി ചുരം

കോഴിക്കോടിനെ വയനാടുമായി ബന്ധിപ്പിക്കുന്ന പശ്ചിമഘട്ട മലമ്പാതയാണ്‌ താമരശ്ശേരി ചുരം. (വയനാട് ചുരം 11°29′54″N 76°1′20″E / 11.49833°N 76.02222°E / 11.49833; 76.02222 എന്നും അറിയപെടുന്നു). ദേശീയപാത 766-ന്റെ ഭാഗമായ ചുരം സ്ഥിതി ചെയ്യുന്നത് കോഴിക്കോട് ജില്ലയിലാണ്. പാതയ്ക്ക് ഇരുവശങ്ങളിലും ഉള്ള ഇടതൂർന്ന വനം വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. കുതിരസവാരി ചെയ്ത് വയനാട്ടിലെത്താൻ പാകത്തിൽ നിർമിച്ച ഈ പാത പിൽകാലത്തു വാഹനഗതാഗതത്തിനുള്ള പാതയായി മാറുകയായിരുന്നു.

താമരശ്ശേരി ചുരം
ചുരത്തിൽ നിന്നുള്ള കാഴ്ച
Elevation800 m (2,625 ft)
Traversed byഎൻഎച് 766
Locationകോഴിക്കോട്, കേരളം,  ഇന്ത്യ
Rangeപശ്ചിമഘട്ടം
Coordinates11°29′54″N 76°1′20″E / 11.49833°N 76.02222°E / 11.49833; 76.02222

കോഴിക്കോട് ജില്ലയിലെ താമരശ്ശേരിക്കടുത്ത് അടിവാരത്തുനിന്ന് തുടങ്ങുന്ന 12 കിലോമീറ്ററോളം ദൈർഘ്യമുള്ള ഈ വഴിയിൽ കഠിനമായ 9 ഹെയർപിൻ വളവുകളാണുള്ളത്. ഈ പാത അവസാനിക്കുന്ന വയനാട് ജില്ലയിലെ ലക്കിടിയിൽ എത്തുമ്പോഴേക്കും സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 2,625 അടി മുകളിൽ എത്തുന്നു. ഒമ്പതാമത്തെ ഹെയർപിൻ വളവിലെ വ്യൂ പോയന്റിൽ നിന്ന് പടിഞ്ഞാറോട്ട് നോക്കിയാൽ കോഴിക്കോട് ജില്ലയുടെ മൊത്തത്തിലുള്ള ആകാശദൃശ്യം കാണാനാകും. അസ്തമയവും 55 കിലോമീറ്റർ അകലെയുള്ള കടൽപ്പരപ്പും അപൂർവ്വമായി കാണാം. മേഘങ്ങളും കോടമഞ്ഞും ചിലപ്പോൾ കാഴ്ചയെ മറക്കാറുണ്ട്. മൈസൂരിലേക്കും ബാംഗ്ലൂരിലേക്കുമുള്ള അന്തർസംസ്ഥാന പാതയായും ചുരം അറിയപ്പെടുന്നു.

കോഴിക്കോട് കൊല്ലഗൽ ദേശീയപാത 766 ൽ കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയിലെ ഭാഗമാണ് താമരശ്ശേരി ചുരം. കേരളത്തിൻറെ വ്യവസായ, വാണിജ്യ, ടുറിസം മുന്നേറ്റങ്ങൾക്ക് ഈ പാതയുടെ പങ്ക് ഏറെയുണ്ട്. മുത്തങ്ങ, ബന്ദിപ്പുർ വനമേഖലയിലൂടെ കടന്നു പോവുന്ന ഈ പാതയ്ക്ക് കർണ്ണാടക വനം ഭാഗത്തു രാത്രി നിരോധനം ഏർപ്പെടുത്തിയതിനാൽ വളരെ ക്രമീകരണങ്ങൾ നടത്തിയും ബുദ്ധിമുട്ടുകൾ സഹിച്ചുമാണ് കേരളത്തിലേതടക്കം യാത്രക്കാർ കടന്നു പോവുന്നത്.

ചരിത്രം

തിരുത്തുക

താമരശ്ശേരി ചുരം റോഡ് ബ്രിട്ടീഷുകാരാണ് വികസിപ്പിച്ചത്. ബ്രിട്ടീഷ് എഞ്ചിനീയർക്ക് ഈ വഴി കാണിച്ച് കൊടുത്തത് തദ്ദേശീയരായ ആദിവാസികളായിരുന്നു. വഴി കാണിച്ചു കൊടുത്ത കരിന്തണ്ടൻ എന്ന ആദിവാസിയെ ഈ കണ്ടുപിടിത്തത്തിന്റെ ഖ്യാതി സ്വന്തമാക്കുവാനായി ബ്രിട്ടീഷ് എഞ്ചിനീയർ കൊന്നു കളഞ്ഞു എന്നു പറയപ്പെടുന്നു. ഈ ആദിവാസിയുടെ ആത്മാവിനെ ബന്ധിച്ചിരിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന ചങ്ങല മരം വയനാട്ടിലെ ലക്കിടിയിൽ സ്ഥിതി ചെയ്യുന്നു.[1]

പ്രത്യേകതകൾ

തിരുത്തുക

ചിത്രശാല

തിരുത്തുക

ഇതും കൂടി കാണുക

തിരുത്തുക
  1. "വയനാടൻ ചുരത്തിന്റെ കഥ; കരിന്തണ്ടന്റെയും". ഇ-വാർത്ത. ജനുവരി 15, 2014. Archived from the original (പത്രലേഖനം) on 2014-02-06 14:03:11. Retrieved 2014 ഫെബ്രുവരി 6. {{cite news}}: Check date values in: |accessdate= and |archivedate= (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=താമരശ്ശേരി_ചുരം&oldid=4076575" എന്ന താളിൽനിന്ന് ശേഖരിച്ചത്