നാദാപുരം ഗ്രാമപഞ്ചായത്ത്

കോഴിക്കോട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ തൂണേരി ബ്ലോക്കിൽ നാദാപുരം റവന്യൂ വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 20.44 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള നാദാപുരം ഗ്രാമപഞ്ചായത്ത്.

നാദാപുരം
പട്ടണം
നാദാപുരം ബസ്റ്റാന്റ്
നാദാപുരം ബസ്റ്റാന്റ്
Coordinates: 11°42′0″N 75°40′0″E / 11.70000°N 75.66667°E / 11.70000; 75.66667
Country India
Stateകേരളം
Districtകോഴിക്കോട് ജില്ല
വിസ്തീർണ്ണം
 • ആകെ20.44 ച.കി.മീ.(7.89 ച മൈ)
ജനസംഖ്യ
 (2011)
 • ആകെ40,230
 • ജനസാന്ദ്രത2,000/ച.കി.മീ.(5,100/ച മൈ)
Languages
 • Officialമലയാളം, ആംഗലം
സമയമേഖലUTC+5:30 (IST)
PIN
673504
Telephone code0496
വാഹന റെജിസ്ട്രേഷൻKL 18
Nearest cityവടകര
Lok Sabha constituencyവടകര
വെബ്സൈറ്റ്www.nadapuram.com

വടക്കൻ പാട്ടുകളിലെ ഒരു ധീര വനിതയാണ് ഉണ്ണിയാർച്ച. ഇന്നത്തെ വടകരപ്രദേശത്തെ, കടത്തനാട് നാട്ടുരാജ്യത്തെ പുത്തൂരം വീട് എന്ന തീയർ കുടുംബത്തിൽ ജനിച്ച ഉണ്ണിയാർച്ച ചെറുപ്പത്തിൽ തന്നെ കളരിമുറകളെല്ലാം വശത്താക്കി. ആരോമൽ ചേകവരുടെ ഇളയ സഹോദരിയാരിരുന്നു ഉണ്ണിയാർച്ച. ആർച്ചയെ വിവാഹം കഴിച്ചത് ഭീരുവായ ആറ്റുമണമേൽ കുഞ്ഞിരാമനായിരുന്നു. ഒരിക്കൽ അല്ലിമലർകാവിൽ കൂത്തുകാണാൻ പോയിരുന്ന ഉണ്ണിയാർച്ചയെ നാദാപുരത്തെ ജോനകർ അപഹരിക്കാൻ ശ്രമിച്ചു. അവരെ ആ ധീരവനിത പൊരുതിതോൽപ്പിച്ചുവെന്നാണ് വടക്കൻപാട്ടുകളിലെ കഥ.

എത്തിച്ചേരാനുളള വഴി

തിരുത്തുക

ഏറ്റവും അടുത്തുള്ള വിമാനത്താവളം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ആണ്. കണ്ണൂർ നഗരത്തിൽനിന്നും 44.4 കിലോമീറ്റർ അകലെയായാണ് നാദാപുരം നിലകൊള്ളുന്നത്[1]. ഏറ്റവും അടുത്ത പ്രധാന റെയിൽവേസ്റ്റേഷൻ വടകര (14 കിലോമീറ്റർ) ആണ്. തലശ്ശേരി (21 കിലോമീറ്റർ), കുറ്റ്യാടി (13 കിലോമീറ്റർ) എന്നിവയാണ് സമീപത്തുള്ള മറ്റ് പ്രധാന നഗരങ്ങൾ. സംസ്ഥാനപാത 38 (പുതിയങ്ങാടി കൂത്തുപറമ്പ് – ചൊവ്വ ബൈപാസ്സ്) നാദാപുരത്തുകൂടിയാണ് കടന്നുപോകുന്നു.

അവാർഡുകൾ

തിരുത്തുക

വികസന വിപ്ലവം സൃഷ്ടിച്ച് ഇന്ത്യയിലെ തന്നെ മികച്ച ഗ്രാമപഞ്ചത്തിനുള്ള ദേശീയ പഞ്ചായത്ത് രാജ് പുരസ്കാരങ്ങൾ ഉൾപ്പെടെ 3 ദേശീയ അവാർഡുകളും കേരളത്തിൽ തന്നെ ഒന്നാം സ്ഥാനത്തിനുള്ള സ്വരാജ് ട്രോഫി ഉൾപ്പെടെ 9 സംസ്ഥാന അവാർഡുകളും സൂപ്പി നരിക്കാട്ടേരി പ്രസിഡന്റ് ആയിരിക്കെ നാദാപുരം ഗ്രാമപഞ്ചായത്തിന് ലഭിച്ചിട്ടുണ്ട്. ഈ നേട്ടങ്ങൾ കേരളത്തിലെ മറ്റു പഞ്ചായത്തുകളിൽനിന്നും നാദാപുരത്തെ വ്യത്യസ്തമാക്കുന്നു.[1] [2][3]

അതിരുകൾ

തിരുത്തുക
  • തെക്ക്‌ - പുറമേരി പഞ്ചായത്ത്
  • വടക്ക് -തൂണേരി, ചെക്യാട്, വളയം പഞ്ചായത്തുകൾ
  • കിഴക്ക് - വാണിമൽ, കുന്നുമ്മൽ, നരിപ്പറ്റ പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - തൂണേരി, പുറമേരി പഞ്ചായത്തുകൾ

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല കോഴിക്കോട്
ബ്ലോക്ക് തൂണേരി
വിസ്തീര്ണ്ണം 20.44 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 40,230
പുരുഷന്മാർ 18,908
സ്ത്രീകൾ 21,322
ജനസാന്ദ്രത 2,000
സ്ത്രീ : പുരുഷ അനുപാതം 1073
സാക്ഷരത 92.64%