പെരുവണ്ണാമുഴി അണക്കെട്ട്

കോഴിക്കോട് പെരുവണ്ണാമൂഴിയിൽ സ്ഥിതിചെയ്യുന്ന അണക്കെട്ട്
(പെരുവണ്ണാമുഴി ഡാം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയ്ക്ക് സമീപം ചക്കിട്ടപ്പാറ  ഗ്രാമപഞ്ചായത്തിലെ പെരുവണ്ണാമൂഴിയിൽ കുറ്റ്യാടി പുഴയുടെ കുറുകെ നിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ് പെരുവണ്ണാമുഴി അണക്കെട്ട്[1] . കോഴിക്കോട് നഗരത്തിൽ നിന്നും 55 കി.മി. അകലെയാണ് ഇത് . പ്രാഥമികമായും കുറ്റ്യാടി ജലസേചന പദ്ധതി[2],[3]യുടെ ഭാഗമായാണ് ഇത് നിർമിച്ചിട്ടുള്ളത് .

പെരുവണ്ണാമുഴി അണക്കെട്ട്
പെരുവണ്ണാമൂഴി അണക്കെട്ട്
അണക്കെട്ടിന്റെ ദൃശ്യം
ഔദ്യോഗിക നാമം കുറ്റ്യാടി ഡാം
നദി കുറ്റ്യാടി പുഴ
Creates പെരുവണ്ണാമൂഴി റിസർവോയർ
സ്ഥിതി ചെയ്യുന്നത് പെരുവണ്ണാമൂഴി, കോഴിക്കോട്, കേരളം, ഇന്ത്യ
പരിപാലിക്കുന്നത് കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്
നീളം 170.69 മീറ്റർ
ഉയരം 35.36 മീറ്റർ
തുറന്നു കൊടുത്ത തീയതി 1973
റിസർവോയർ വിവരങ്ങൾ
സംഭരണ ശേഷി 120.52 M m3
ഭൂമിശാസ്ത്രപരമായ വിവരങ്ങൾ
Coordinates 11°35′47.1″N 75°49′25″E / 11.596417°N 75.82361°E / 11.596417; 75.82361
കുറ്റ്യാടി ജലസേചന പദ്ധതി

ചക്കിട്ടപ്പാറ, കൂരാച്ചുണ്ട് പഞ്ചായത്തുകളിലായാണ് ഈ അണക്കെട്ടിന്റെ ജലസംഭരണി ഉള്ളത്. ഇവിടെ സ്പീഡ് ബോട്ട്, തുഴ ബോട്ട് സൗകര്യങ്ങൾ ഉണ്ട്. ഒരു വിനോദസഞ്ചാരപ്രദേശം കൂടിയാണിത് .പെരുവണ്ണാമുഴി , കക്കയം അണക്കെട്ടുകളോട് അനുബന്ധിച്ചുള്ള മേഖല മലബാർ വന്യജീവിസംരക്ഷണകേന്ദ്രം എന്നറിയപ്പെടുന്നു. [4]. പക്ഷിത്തുരുത്ത് എന്നറിയപ്പെടുന്ന പക്ഷി സങ്കേതം ഈ ജലസംഭരണിയിലെ ഒരു ദ്വീപിൽ സ്ഥിതി ചെയ്യുന്നു.

പെരുവണ്ണാമൂഴി മുതലവളർത്തു കേന്ദ്രവും, സ്വാതന്ത്ര്യസമരസേനാനികളുടെ ഓർമ്മക്കായ് നിർമ്മിച്ച സ്മാരക തോട്ടം എന്ന പേരിലുള്ള പൂന്തോട്ടവും പെരുവണ്ണാമൂഴിയെ കൂടുതൽ ആകർഷകമാക്കുന്നു.

വൈദ്യുതി ഉത്പാദനം തിരുത്തുക

ഭാവിയിൽ 6 മെഗാവാട്ട് ടർബൈൻ ഉപയോഗിച്ച് ചെറിയ തോതിൽ വൈദ്യുതി ഇവിടെ ഉത്പാദിപ്പിക്കാൻ KSEB പദ്ധതി ഉണ്ട് . വാർഷിക ഉൽപ്പാദനം 24.7 MU ആണ് ഉദ്ദേശിക്കുന്നത്[5].

എത്തിച്ചേരാൻ തിരുത്തുക

കോഴിക്കോട് ജില്ലയിലെ ഒരു പ്രധാന വിനോദ സഞ്ചാര സ്ഥലമായ പെരുവണ്ണാമൂഴിയിലേക്ക് വരാൻ.

  • ബസ്‌ മാർഗ്ഗം : കോഴിക്കോട് പുതിയ ബസ്‌ സ്റ്റാൻഡിൽ നിന്നും പൂഴിത്തോട്/പെരുവണ്ണാമൂഴിയിലേക്ക് ഉള്ള ബസിൽ കയറുക. (55 കി.മി. ദൂരം)
  • റെയിൽ മാർഗ്ഗം : കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും പുതിയ ബസ്‌ സ്റ്റാൻഡിൽ വന്നു ബസ്‌ സർവീസ് ഉണ്ട് (58 കി.മി. ദൂരം)

ചിത്രശാല തിരുത്തുക

കൂടുതൽ കാണുക തിരുത്തുക


അവലംബം തിരുത്തുക

  1. "Kuttiyadi(Id) Dam D03014-". www.india-wris.nrsc.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  2. "Kuttiyadi Major Irrigation Project JI02673-". www.india-wris.nrsc.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  3. "KUTTIYADI IRRIGATION PROJECT-". www.idrb.kerala.gov.in. Archived from the original on 2019-02-12. Retrieved 2018-10-01.
  4. "Malabar Wildlife Sanctuary -". www.forest.kerala.gov.in. Archived from the original on 2019-02-12. Retrieved 2018-10-03.
  5. "Peruvannamuzhi SHEP-". www.kseb.in.