കൊല്ലറയ്ക്കൽ ഭഗവതി ക്ഷേത്രം


കോഴിക്കോട് ജില്ലയിൽ മാങ്കാവ് - പന്തീരാങ്കാവ് റോഡിൽ ഇരിങ്ങല്ലൂർ ദേശത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് കൊല്ലറയ്ക്കൽ ഭഗവതി ക്ഷേത്രം[1]. മൂന്ന് ഭഗവതിമാരും (ഭഗവതി, ഇട്ടിക്കുരുംബ, കരിങ്കാളി) ഗുരുദേവൻ, ദണ്ഡൻ, ഗാണ്ടകർണൻ, കരിയാത്തൻ, കരിവില്ലി, നാഗം എന്നി ദേവതകളാണ് ക്ഷേത്രത്തിൽ കുടികൊള്ളുന്നത്. മൂന്നു ദിവസമായി മലയാളമാസത്തിലെ കുംഭം മകരം മാസങ്ങളിലാണ് ക്ഷേത്രോത്സവം നടക്കാറുള്ളത്. കനലാട്ടമാണ് ഉത്സവത്തിലെ പ്രധാന ചടങ്ങ്. അതുകൂടാതെ, തിറ, വെള്ളാട്ട്, കലശംവരവ്, കലശംകെട്ട് , താലപ്പൊലി എന്നിവയും ഉണ്ടാകും. ഉത്സവത്തിന്റെ രണ്ടാം ദിവസം സന്ധ്യയോടെ ഉണ്ടാകുന്ന നാഗകാളിയുടെ വെള്ളാട്ട് കാണാൻ നിരവധി ജനങ്ങൾ എത്തുന്നു.

അവലംബംതിരുത്തുക