കക്കയം അണക്കെട്ട്
മലബാറിലെ ആദ്യ ജലവൈദ്യുതപദ്ധതിയായ കുറ്റ്യാടി ജലവൈദ്യുതപദ്ധതിയുടെ ഭാഗമായി കോഴിക്കോട് നഗരത്തിൽ നിന്നും 63.കി.മീ അകലെയായി കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ കക്കയത്തു കുറ്റ്യാടിപ്പുഴയിൽ നിർമ്മിച്ച അണക്കെട്ടാണ് കക്കയം അണക്കെട്ട്.[1], [2],[3] ,[4] വൈദ്യുതോല്പാദനത്തിനായി ഭാഗമായി നിർമ്മിച്ച കോൺക്രീറ്റ് ഗ്രാവിറ്റി അണക്കെട്ടാണിത്. വയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ട് കുറ്റ്യാടി ജലവൈദ്യുതപദ്ധതിയിലേക്കു വെള്ളം എത്തിക്കുവാനായി നിർമിച്ചതാണ്. [5] കക്കയം അണക്കെട്ടിൽ നിന്നും കക്കയം പവർ ഹൗസിലേക്കു വെള്ളം എത്തിച്ചു വൈദ്യുതി ഉത്പാദനത്തിനു ശേഷമുള്ള വെള്ളം പെരുവണ്ണാമുഴി അണക്കെട്ടിൽ സംഭരിച്ച് ജലസേചനത്തിനു ഉപയോഗിക്കുന്നു.പെരുവണ്ണാമുഴി, കക്കയം അണക്കെട്ടുകളോട് അനുബന്ധിച്ചുള്ള മേഖല മലബാർ വന്യജീവിസംരക്ഷണകേന്ദ്രം എന്നറിയപ്പെടുന്നു.[6][7]
കക്കയം അണക്കെട്ട് | |
---|---|
ഔദ്യോഗിക നാമം | കുറ്റ്യാടി ജല വൈദ്യുത പദ്ധതി |
സ്ഥലം | കക്കയം,കോഴിക്കോട് ജില്ല , കേരളം,ഇന്ത്യ |
നിർദ്ദേശാങ്കം | 11°33′4.54″N 75°55′27.86″E / 11.5512611°N 75.9244056°E |
പ്രയോജനം | വൈദ്യുതി നിർമ്മാണം |
നിർമ്മാണം പൂർത്തിയായത് | 1972 |
പ്രവർത്തിപ്പിക്കുന്നത് | കെ.എസ്.ഇ.ബി, കേരള സർക്കാർ |
അണക്കെട്ടും സ്പിൽവേയും | |
തടഞ്ഞുനിർത്തിയിരിക്കുന്ന നദി | കുറ്റ്യാടി പുഴ |
ഉയരം | 39.51 മീ (130 അടി) |
നീളം | 228.60 മീ (750 അടി) |
സ്പിൽവേകൾ | 2 |
സ്പിൽവേ തരം | Ogee |
സ്പിൽവേ ശേഷി | 736.2 M3/Sec |
റിസർവോയർ | |
Creates | കക്കയം റിസർവോയർ |
ആകെ സംഭരണശേഷി | 38,400,000 ഘന മീറ്റർ (1.36×109 cu ft) |
ഉപയോഗക്ഷമമായ ശേഷി | 34,000,000 ഘന മീറ്റർ (1.2×109 cu ft) |
Catchment area | 39 Sq. Km. |
പ്രതലം വിസ്തീർണ്ണം | 2.79 ഹെക്ടർ (6.9 ഏക്കർ) |
Power station | |
Operator(s) | KSEB |
Commission date | 1972 |
Turbines | 3 x 25 Megawatt (Pelton-type) 1 x 50 Megawatt (Pelton-type) 2 x 50 Megawatt (Pelton-type) 3 x 1.25 Megawatt (Horizontal Kaplan-type) |
Installed capacity | 228.75 MW |
Annual generation | 581 MU |
കക്കയം പവർ ഹൗസ് |
വൈദ്യുതി ഉത്പാദനം
തിരുത്തുകഇവിടെ സംഭരിക്കുന്ന വെള്ളം താഴെയുള്ള കക്കയം പവർ ഹൗസിലേക്ക് വലിയ പെൻസ്റ്റോക്ക് പൈപ്പുകൾ വഴി എത്തിക്കുന്നു. 25 മെഗാവാട്ട് ശേഷി 3 ഉള്ള ടർബൈനുകൾ ഉപയോഗിച്ച് 75 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ജലവൈദ്യുതപദ്ധതി 1972 സെപ്റ്റംബർ 11 നു നിലവിൽ വന്നു[8] . വാർഷിക ഉൽപ്പാദനം 268 MU ആണ്. 2001 ജനുവരി 27 നു കുറ്റ്യാടി എക്സ്റ്റൻഷൻ സ്കീം പദ്ധതി കൂടി നിലവിൽ വന്നു [9]. 50 മെഗാവാട്ടാണ് പദ്ധതിയുടെ സ്ഥാപിതശേഷി. വാർഷിക ഉൽപ്പാദനം 75 MU ആണ്. 2010 നവംബർ 10 നു കുറ്റ്യാടി അഡിഷണൽ എക്സ്റ്റൻഷൻ സ്കീം പദ്ധതി കൂടി നിലവിൽ വന്നു [10]. 50 മെഗാവാട്ട് ശേഷി 2 ഉള്ള ടർബൈനുകൾ ഉപയോഗിച്ച് 100 മെഗാവാട്ട് വൈദ്യുതി ഇവിടെ ഉത്‌പാദിപ്പിക്കുന്നു.വാർഷിക ഉൽപ്പാദനം 223 MU ആണ്. 2008 ജൂൺ 19 നു കുറ്റ്യാടി ടൈൽ റേസ് സ്മാൾ ഹൈഡ്രോ പ്രൊജക്റ്റ് പദ്ധതി കൂടി നിലവിൽ വന്നു 1.25 മെഗാവാട്ട് ശേഷി 3 ഉള്ള ടർബൈനുകൾ ഉപയോഗിച്ച് 3.75 മെഗാവാട്ട് വൈദ്യുതി ഇവിടെ ഉത്‌പാദിപ്പിക്കുന്നു. വാർഷിക ഉൽപ്പാദനം 15 MU ആണ്. മൊത്തം 4 പദ്ധതികളിലും കൂടി 228.75 മെഗാവാട്ട് വൈദ്യുതി ഇവിടെ ഉത്‌പാദിപ്പിക്കുന്നു. നിലവിൽ വാർഷിക ഉൽപ്പാദനം മൊത്തം 4 പദ്ധതികളിലും കൂടി 581 MU ആണ്.
കൂടുതൽ കാണുക
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Kakkayam Dam D06093-". www.india-wris.nrsc.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Kuttiyadi Hydroelectric Project JH01194-". www.india-wris.nrsc.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Kuttiyadi Power PH01199-". www.india-wris.nrsc.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Kuttiyadi Basin Hydro Electric Projects-". www.kseb.in.
- ↑ "Banasura Sagar Dam, Earth Dam, Kalpetta, Wayanad, District, Kerala, India" (in ഇംഗ്ലീഷ്). Retrieved 2021-07-07.
- ↑ "Kakkayam Dam -". www.keralatourism.org.
- ↑ "Malabar Wildlife Sanctuary -". www..kerala.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Kuttiyadi Power PH01199-". www.india-wris.nrsc.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Kuttiyadi Extension Power PH01591-". india-wris.nrsc.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Kuttiyadi Additional Extension Power PH01266-". india-wris.nrsc.gov.in.[പ്രവർത്തിക്കാത്ത കണ്ണി]