തൃക്കുടമണ്ണ ശിവ ക്ഷേത്രം

കോഴിക്കോട് ജില്ലയിൽ മുക്കം ടൗണിനോട് ചേർന്ന് ഇരുവഴിഞ്ഞി പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ശിവക്ഷേത്രമാണ് തൃക്കുടമണ്ണ ശിവക്ഷേത്രം.

പുഴയ്ക്കു നടുവിലാണു മുക്കം തൃക്കുടമണ്ണ ശിവക്ഷേത്രം. നാലു ഭാഗവും പുഴയാൽ ചുറ്റപ്പെട്ടുകിടക്കുന്ന ക്ഷേത്രം മഴക്കാലത്ത് ഏറെക്കുറേ വെള്ളത്തിനടിയിലാവും.